---
title: "പെങ്ങളുടെ പേജിലൊക്കെ കമന്റിടും, സമാധാനം ഉണ്ടാകില്ല, എങ്ങോട്ടേക്കെങ്കിലും ഓടി രക്ഷപ്പെട്ടാലോയെന്ന് തോന്നിപ്പോകും -ആന്റണി വർ​ഗീസ്"
english_title: "#comment #sister #page #no #peace #Anthony #Varghese"
publisher: "moviemax.in"
canonical_url: "https://moviemax.in/news/266344/comment-sister-page-no-peace-anthony-varghese"
published_at: "2025-01-28T12:42:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6798840535fdc_peppe.jpg"
keywords: []
---

# പെങ്ങളുടെ പേജിലൊക്കെ കമന്റിടും, സമാധാനം ഉണ്ടാകില്ല, എങ്ങോട്ടേക്കെങ്കിലും ഓടി രക്ഷപ്പെട്ടാലോയെന്ന് തോന്നിപ്പോകും -ആന്റണി വർ​ഗീസ്

> **Lead Summary:** അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടം പിടിച്ച ആന്റണി വർ​ഗീസ് പെപെ കരിയറിൽ ഒരു ഘട്ടത്തിൽ വിവാദത്തിലകപ്പെട്ടിരുന്നു. സംവിധായകൻ ജൂഡ് ആന്റണി ജോസഫാണ് ആന്റണിക്കെതിരെ പരസ്യ വിമർശനം ഉന്നയിച്ചത്.

## Article Content

അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടം പിടിച്ച ആന്റണി വർ​ഗീസ് പെപെ കരിയറിൽ ഒരു ഘട്ടത്തിൽ വിവാദത്തിലകപ്പെട്ടിരുന്നു. സംവിധായകൻ ജൂഡ് ആന്റണി ജോസഫാണ് ആന്റണിക്കെതിരെ പരസ്യ വിമർശനം ഉന്നയിച്ചത്.

നിർമാതാവിൽ നിന്നും പത്ത് ലക്ഷം രൂപ അഡ്വാൻസ് വാങ്ങി ചിത്രീകരണത്തിന് 18 ദിവസം മുമ്പ് നടൻ പിന്മാറിയെന്നും ഈ പണം ഉപയോ​ഗിച്ച് പെങ്ങളുടെ കല്യാണം നടത്തിയെന്നുമായിരുന്നു ആരോപണം. പിന്നാലെ ആരോപണം നിഷേധിച്ച് ആന്റണി വർ​ഗീസ് രം​ഗത്ത് വന്നു.

പുതിയ അഭിമുഖത്തിൽ താൻ നേരിട്ട വിവാദങ്ങളെക്കുറിച്ച് പരാമർശിച്ചിരിക്കുകയാണ് ആന്റണി വർ​ഗീസ്. തനിക്ക് ചുറ്റുമുള്ളവരെ പോലും സോഷ്യൽ മീഡിയയിലൂടെ കുറ്റപ്പെടുത്തുന്നവർ വെറുതെ വിട്ടില്ലെന്ന് ആന്റണി വർ​ഗീസ് പറയുന്നു.

സിനിമാ താരമായതിന്റെ ചില മോശം വശങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു നടൻ.

ഒരു പ്രശ്നം വരുമ്പോൾ ഏറ്റവും കൂടുതൽ അക്രമിക്കപ്പെടുന്നത് നമ്മളായിരിക്കും. ഞാൻ‌ അങ്ങനെ ആക്രമിക്കപ്പെട്ടിട്ടുണ്ട്. ചുറ്റും നിൽക്കുന്ന ആൾക്കാരും ആക്രമിക്കപ്പെടും. അവരുടെ ഇൻസ്റ്റ​ഗ്രാമിൽ വളരെ മോശം രീതിയിലുള്ള കമന്റുകൾ വരും.

എന്താണ് യാഥാർത്ഥ്യമെന്ന് മനസിലാക്കാതെ കുറപ്പെടുത്തുമെന്നും ആന്റണി വർ​ഗീസ് പറയുന്നു. നമ്മൾ നമ്മുടെ ഭാ​ഗം പറഞ്ഞ് പ്രതികരിക്കുമ്പോൾ ഈ ആൾക്കാർ തന്നെ തിരിച്ച് പറയും. നമുക്ക് സങ്കടം വരും.

പെങ്ങളുടെ പേജിലൊക്കെ വന്ന് ഓരോ കമന്റിടും. അത് വല്ലാതെ ബാധിക്കും. എന്നെ തെറി വിളിച്ചാൽ ബാധിക്കില്ല. സ്ഥിരം കിട്ടുന്നതാണെന്നും ആന്റണി വർ​ഗീസ് പറഞ്ഞു. മറ്റൊരു കാര്യം സമാധാനം ഉണ്ടാകില്ല എന്നതാണ്.

സ്ട്രസ് ഇതിന്റെ ഭാ​ഗമായി എപ്പോഴും ഉണ്ടാകും. പണ്ട് അങ്ങനെയായിരുന്നില്ല. എല്ലാവരിലേക്കും നമുക്ക് എത്താൻ പറ്റില്ല. അതിന്റേതായ പ്രശ്നങ്ങളുണ്ടാകും.

പേഴ്സണൽ പ്രശ്നങ്ങളുണ്ടാകും. അത് നേരിടുന്ന സമയത്തായിരിക്കും ബാക്കിയുള്ള കോളുകൾ വരുന്നത്. അതും ഇതുമെല്ലാം കുഴഞ്ഞ് മറിഞ്ഞ് ചില സമയത്ത് ഭ്രാന്താകും. എങ്ങോട്ടേക്കെങ്കിലും ഓടി രക്ഷപ്പെട്ടാലോ എന്ന് ആ സമയങ്ങളിൽ തോന്നിപ്പോകുമെന്നും ആന്റണി വർ​ഗീസ് വ്യക്തമാക്കി.

ഈ പ്രൊഫഷന് നല്ല വശവും മോശം വശവുമുണ്ടെന്നും ആന്റണി വർ​ഗീസ് ചൂണ്ടിക്കാട്ടി. കൊണ്ടൽ എന്ന സിനിമയുടെ പരാജയത്തെക്കുറിച്ചും നടൻ സംസാരിച്ചു.

കുറച്ച് ദിവസം ഈ പരാജയം തന്നെ ബാധിച്ചിരുന്നെന്ന് ആന്റണി വർ​ഗീസ് പറയുന്നു.

കടലിൽ ഇത്രയും ദിവസം എഫെർട്ട് എടുത്ത് ചെയ്തിട്ട് നമുക്കൊരു എക്സ്പെക്ടേഷൻ ഉണ്ടായിരുന്നു. നൂറ് ശതമാനം ​ഗ്യാരണ്ടി എല്ലാത്തിനും പറയാനാകില്ലെന്ന് തിരിച്ചറിഞ്ഞു. വിജയമാണ് സന്തോഷത്തിന്റെ മീറ്ററെങ്കിൽ ജീവിതം പോയി.

പക്ഷെ കഷ്ടപ്പെട്ട് ഒരു കാര്യം ചെയ്ത് വർക്കായില്ലെങ്കിൽ ഉറപ്പായും വിഷമം തോന്നും. പുറമേക്ക് വിഷമം പറഞ്ഞില്ലെങ്കിലും ഉള്ളിലുണ്ടാകുമെന്നും ആന്റണി വർ​ഗീസ് വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://moviemax.in/news/266344/comment-sister-page-no-peace-anthony-varghese)