---
title: "'പതിനഞ്ച് വർഷമായി ഞാൻ റിലേഷൻഷിപ്പിലാണ്', വിശാൽ വിവാഹത്തിന് പ്രൊപ്പോസ് ചെയ്തോ? അഭിനയ പറയുന്നു"
english_title: "#been #relationship #fifteen #years #Vishal #propose #marriage #Abhinaya "
publisher: "moviemax.in"
canonical_url: "https://moviemax.in/news/266326/been-relationship-fifteen-years-vishal-propose-marriage-abhinaya"
published_at: "2025-01-28T11:41:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6798758fabebc_abhinaya.jpg"
keywords: []
---

# 'പതിനഞ്ച് വർഷമായി ഞാൻ റിലേഷൻഷിപ്പിലാണ്', വിശാൽ വിവാഹത്തിന് പ്രൊപ്പോസ് ചെയ്തോ? അഭിനയ പറയുന്നു

> **Lead Summary:** പണി എന്ന സിനിമയിലൂടെ ഏറെ ജനപ്രീതി നേടിയിരിക്കുകയാണ് നടി അഭിനയ. ശ്രദ്ധേയ വേഷമാണ് അഭിനയക്ക് സിനിമയിൽ ലഭിച്ചത്. ജന്മനാ കേൾവി ശക്തിയും സംസാര ശേഷിയും ഇല്ലാത്ത അഭിനയ ഏറെ പ്രയത്നിച്ചാണ് സിനിമാ രം​ഗത്ത് സ്ഥാനം നേടിയത്.

## Article Content

പണി എന്ന സിനിമയിലൂടെ ഏറെ ജനപ്രീതി നേടിയിരിക്കുകയാണ് നടി അഭിനയ. ശ്രദ്ധേയ വേഷമാണ് അഭിനയക്ക് സിനിമയിൽ ലഭിച്ചത്. ജന്മനാ കേൾവി ശക്തിയും സംസാര ശേഷിയും ഇല്ലാത്ത അഭിനയ ഏറെ പ്രയത്നിച്ചാണ് സിനിമാ രം​ഗത്ത് സ്ഥാനം നേടിയത്.

15 വർഷമായി അമ്പതിലധികം സിനിമകളിൽ നടി അഭിനയിച്ച് കഴിഞ്ഞു. തമിഴിലും തെലുങ്കിലുമെല്ലാം ശ്രദ്ധേയ സാന്നിധ്യമായി. നാടോടികൾ എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു തുടക്കം. ഇപ്പോഴിതാ പുതിയ അഭിമുഖത്തിൽ തന്റെ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് അഭിനയ.

ഞാൻ റിലേഷൻഷിപ്പിലാണ്. എനിക്ക് ബോയ്ഫ്രണ്ടുണ്ട്. ബാല്യകാല സുഹൃത്തുക്കളാണ് ഞങ്ങൾ. പതിനഞ്ച് വർഷമായി തുടരുന്ന പ്രണയ ബന്ധമാണിതെന്നും അഭിനയ വ്യക്തമാക്കി. അദ്ദേഹം എന്റെ അടുത്ത സുഹൃത്താണ്.

എനിക്കെന്തും സംസാരിക്കാം. ഒരു ജഡ്ജ്മെന്റും ഇല്ലാതെ എന്നെ കേൾക്കും. സംസാരിച്ചാണ് ഞങ്ങൾ പ്രണയത്തിലാണ്. വിവാഹത്തെക്കുറിച്ചുള്ള ചോദ്യത്തിനും അഭിനയ മറുപടി നൽകി.

ഇതുവരെ പ്ലാൻ ചെയ്തിട്ടില്ല. ഒരുപാട് സമയമുണ്ടെന്നും നടി പറയുന്നു. അഭിനയ രം​ഗത്ത് തന്നെക്കുറിച്ചുള്ള മുൻധാരണകളെക്കുറിച്ചും അഭിനയ സംസാരിച്ചു.

സംവിധായകർക്കും സെറ്റിലുള്ളവർക്കുമുള്ള ചോദ്യം ഡെഫ് ആയ ആൾക്ക് എങ്ങനെ ഇത് ചെയ്യാൻ പറ്റുമെന്നാണ്. അവർക്ക് ഇതേക്കുറിച്ച് അവബോധമില്ല.

ഞങ്ങൾ കുറവുള്ളവരല്ല. ഞങ്ങൾക്കും കഴിവുണ്ട്. ഞാൻ എല്ലാവർക്കും ഒരു ഉദാഹരണമായി അവബോധമുണ്ടാക്കാനാണ് താൻ ശ്രമിക്കുന്നതെന്നും അഭിനയ വ്യക്തമാക്കി. മരിച്ച് പോയ അമ്മയെക്കുറിച്ചുള്ള ഓർമകളും അഭിനയ പങ്കുവെച്ചു.

24 മണിക്കൂറും അമ്മ എന്റെ കൂടെയായിരുന്നു. എപ്പോഴും ഉറങ്ങരുത്, എന്തെങ്കിലും ജോലി ചെയ്യ് എന്ന് പറയും. തമാശകൾ പറയും. എനിക്ക് 33 വയസാണ്.

ഇത്രയും വർഷങ്ങൾ എനിക്ക് നല്ല ഓർമകളാണ് അമ്മ തന്നത്. ഞാനുണ്ടെങ്കിലും ഇല്ലെങ്കിലും നീ ഇൻഡിപെൻ‌ഡന്റായി നിന്റേതായ പേര് വാങ്ങണമെന്നും ക്ഷമ വേണമെന്നും അമ്മ പറയുമായിരുന്നു.

എന്റെ ഏറ്റവും വലിയ സമാധാനം അമ്മ കഷ്ടപ്പെടാതെ ദൈവത്തിനടുത്ത് പോയി എന്നതാണ്. അമ്മയെ ഞാനെപ്പോഴും മിസ് ചെയ്യുന്നു. അത് പറഞ്ഞറിയിക്കാൻ പറ്റില്ലെന്നും അഭിനയ വ്യക്തമാക്കി. കഴിഞ്ഞ വർഷമാണ് നടിയുടെ അമ്മ മരിച്ചത്.

നടൻ വിശാലിനെക്കുറിച്ചും അഭിനയ സംസാരിച്ചു. അടുത്തിടെ വേദിയിൽ വെച്ച് അദ്ദേഹത്തിന്റെ കൈ വിറയ്ക്കുന്നത് കണ്ടപ്പോൾ ആശ്ചര്യം തോന്നി. ഞാൻ മെസ്ജ് അയച്ചിരുന്നു. എങ്ങനെയുണ്ടെന്ന് ചോദിച്ചു.

വെെറൽ‌ പനിയാണെന്ന് പറഞ്ഞു. ഇപ്പോൾ ഭേദമായി. വിശാൽ വളരെ പോസിറ്റീവായ ആളാണ്. കരുണയുള്ളയാൾ. രണ്ട് സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചു. സൈൻ ലാം​ഗ്വേജ് പഠിക്കുകയാണെന്ന് പറഞ്ഞിട്ടുണ്ട്.

എപ്പോഴും ഒരുമിച്ചിരുന്നാണ് ഞങ്ങൾ സംസാരിക്കുക. വളരെ അടുത്ത സുഹൃത്താണ്. താനും വിശാലും പ്രണയത്തിലാണെന്ന ​ഗോസിപ്പ് തെറ്റാണെന്നും അഭിനയ വ്യക്തമാക്കി.

വിശാലെന്നെ പ്രൊപ്പോസ് ചെയ്തു, വിവാഹം ചെയ്യുന്നു എന്നെല്ലാം തെറ്റായ അഭ്യൂഹങ്ങളാണ്. അവരുടെ ഉപജീവനത്തിന് എന്തെങ്കിലും പറയുന്നു എന്ന് കരുതി ഞാൻ വിട്ടു. താനത് കാര്യമാക്കുന്നില്ലെന്നും അഭിനയ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://moviemax.in/news/266326/been-relationship-fifteen-years-vishal-propose-marriage-abhinaya)