---
title: "'2017 മുതൽ ഞാൻ ഗർഭിണി ആണ്, ആ കുഞ്ഞ് ഇതുവരെ പുറത്തുവന്നിട്ടില്ല'! സമാന്ത"
english_title: "'I'm been pregnant since 2017 and that baby has not come out yet'! Samantha"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2661/im-been-pregnant-since-2017-and-that-baby-has-not-come-out-yet-samantha"
published_at: "2021-10-04T21:49:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60cda96336bf4_saamntha akkeni.jpg"
keywords: []
---

# '2017 മുതൽ ഞാൻ ഗർഭിണി ആണ്, ആ കുഞ്ഞ് ഇതുവരെ പുറത്തുവന്നിട്ടില്ല'! സമാന്ത

> **Lead Summary:** തെന്നിന്ത്യയിലെ പ്രിയപ്പെട്ട നടിയാണ് സമാന്ത അക്കിനേനി. നിരവധി സിനിമകളിലൂടെ ആരാധകരുടെ മനം കവർന്ന സുന്ദരി. അടുത്തിടെ ആമസോൺ പ്രൈമിൽ 'ഫാമിലി മാന്‍ 2' എന്ന വെബ് സീരീസിലെ അഭിനയത്തിലൂടെ മികച്ച പ്രതികരണങ്ങളാണ് സമാന്തയെ തേടിയെത്തുന്നത്. അടുത്തിടെ ഇൻസ്റ്റഗ്രാമിൽ തന്നോട് ഗർഭിണായാണോയെന്ന് ചോദ്യം ചോദിച്ച ആരാധകന് താരം നൽകിയ മറുപടി ഇപ്പോള്‍ സോഷ്യൽമീഡിയയിൽ വീണ്ടും വൈറലായിരിക്കുകയാണ്.

## Article Content

തെന്നിന്ത്യയിലെ പ്രിയപ്പെട്ട നടിയാണ് സമാന്ത അക്കിനേനി. നിരവധി സിനിമകളിലൂടെ ആരാധകരുടെ മനം കവർന്ന സുന്ദരി. അടുത്തിടെ ആമസോൺ പ്രൈമിൽ 'ഫാമിലി മാന്‍ 2' എന്ന വെബ് സീരീസിലെ അഭിനയത്തിലൂടെ മികച്ച പ്രതികരണങ്ങളാണ് സമാന്തയെ തേടിയെത്തുന്നത്. അടുത്തിടെ ഇൻസ്റ്റഗ്രാമിൽ തന്നോട് ഗർഭിണായാണോയെന്ന് ചോദ്യം ചോദിച്ച ആരാധകന് താരം നൽകിയ മറുപടി ഇപ്പോള്‍ സോഷ്യൽമീഡിയയിൽ വീണ്ടും വൈറലായിരിക്കുകയാണ്.

നിങ്ങള്‍ ഗര്‍ഭിണിയാണോ എന്നാണ് ആരാധകൻ ചോദിച്ചത്. ഞാന്‍ 2017 മുതല്‍ ഗര്‍ഭിണിയാണ്, എന്നാൽ ആ കുട്ടിക്ക് ഇതുവരെയും പുറത്ത് വരണമെന്ന് തോന്നിയിട്ടില്ലെന്നാണ് കുറിക്കുകൊള്ളുന്ന മറുപടിയായി താരം പറഞ്ഞത്. 2017ല്‍ ആണ് സമാന്തയും നടന്‍ നാഗചൈതന്യയും തമ്മിൽ വിവാഹിതരായത്.

തന്‍റെ കൈതണ്ടയിലെ ടാറ്റുവിനെ കുറിച്ച് ചോദിച്ച ആരാധകനും രസകരമായ മറുപടി താരം നൽകിയിരുന്നു. നിങ്ങളുടെ സ്വന്തം യാഥാർത്ഥ്യം നിങ്ങൾ തന്നെ സൃഷ്ടിക്കുകയെന്നതാണ് ടാറ്റു അര്‍ത്ഥമാക്കുന്നതെന്നും ഇത് തനിക്കും ഭർത്താവിനും ഏറെ സ്പെഷലാണെന്നും താരം പറയുകയുണ്ടായി. മാത്രമല്ല തന്‍റെ ഉയരത്തെ കുറിച്ചും ഭാരത്തെകുറിച്ചുമുള്ള ചോദ്യങ്ങളും നടി ചിരിച്ചുകൊണ്ടാണ് നേരിട്ടത്.

ഫാമിലി മാൻ 2 സീരിസിൽ രാജി എന്ന ശ്രീലങ്കന്‍ പെണ്‍കുട്ടിയായി എത്തി ഏറെ ചർച്ചയായിരിക്കുകയുമാണ് സമാന്ത. സീരിസ് ഇറങ്ങിയതിന് പിന്നാലെ സമാന്തയ്‍ക്കെതിരെ വിമർശനങ്ങളുമായി ചിലർ രംഗത്തെത്തിയിരുന്നു. ഗുണശേഖര്‍ സംവിധാനം ചെയ്യുന്ന ശാകുന്തളത്തിലാണ് സാമന്ത അടുത്തതായി അഭിനയിക്കുന്നത്. സൂഫിയും സുജാതയും സിനിമയിലൂടെ മലയാളത്തിൽ അടുത്തിടെ ശ്രദ്ധേയനായ ദേവ് മോഹനാണ് ചിത്രത്തിൽ ദുഷ്യന്തന്‍റെ കഥാപാത്രമായെത്തുന്നത്. വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന മറ്റൊരു ചിത്രത്തില്‍ വിജയ് സേതുപതിയ്‌ക്കൊപ്പവും സമാന്ത എത്തുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/2661/im-been-pregnant-since-2017-and-that-baby-has-not-come-out-yet-samantha)