---
title: "ഗംഗുഭായിലെ 'ധോലിഡ' ഗാനത്തിന് ചുവടുകള്‍ വെച്ച് അഹാന കൃഷ്‍ണ"
english_title: "The current discussion is that Ahana Krishna has come up with a reel video for the song in the film"
publisher: "moviemax.in"
canonical_url: "https://moviemax.in/news/26587/the-current-discussion-is-that-ahana-krishna-has-come-up-with-a-reel-video-for-the-song-in-the-film"
published_at: "2022-02-15T20:32:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620bc0c63164b_ahana.jpg"
keywords: []
---

# ഗംഗുഭായിലെ 'ധോലിഡ' ഗാനത്തിന് ചുവടുകള്‍ വെച്ച് അഹാന കൃഷ്‍ണ

> **Lead Summary:** ആലിയ ഭട്ട് നായികയാകുന്ന ചിത്രം 'ഗംഗുഭായ് കത്തിയവാഡി'യാണ് ഇനി പ്രദര്‍ശനത്തിനെത്താനുള്ളത്. സഞ്‍ജയ് ലീല ബന്‍സാലിയ സംവിധാനം ചെയ്യുന്ന 'ഗംഗുഭായ് കത്തിയവാഡി'യിലെ ഒരു ഗാനം അടുത്തിടെ പുറത്തുവിട്ടിരുന്നു. ആലിയ ഭട്ട് ചിത്രത്തിലെ ഗാനം ഓണ്‍ലൈനില്‍ തരംഗമാകുകയും ചെയ്‍തിരുന്നു.

## Article Content

ആലിയ ഭട്ട് നായികയാകുന്ന ചിത്രം 'ഗംഗുഭായ് കത്തിയവാഡി'യാണ് ഇനി പ്രദര്‍ശനത്തിനെത്താനുള്ളത്. സഞ്‍ജയ് ലീല ബന്‍സാലിയ സംവിധാനം ചെയ്യുന്ന 'ഗംഗുഭായ് കത്തിയവാഡി'യിലെ ഒരു ഗാനം അടുത്തിടെ പുറത്തുവിട്ടിരുന്നു. ആലിയ ഭട്ട് ചിത്രത്തിലെ ഗാനം ഓണ്‍ലൈനില്‍ തരംഗമാകുകയും ചെയ്‍തിരുന്നു.

അഹാന കൃഷ്‍ണ  ചിത്രത്തിലെ ഗാനത്തിന്  റീല്‍ വീഡിയോയുമായി രംഗത്ത് എത്തിയതാണ് ഇപ്പോഴത്തെ ചര്‍ച്ച. ജാന്‍വി ശ്രീമങ്കറും ഷൈല്‍ ഹദയും ചേര്‍ന്നാണ് ഗംഗുഭായ് കത്തിയവാഡി'യിലെ 'ധോലിഡ' എന്ന ഗാനം ആലപിച്ചിരിക്കുന്നത്. കുമാറിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് സഞ്‍ജയ് ലീല ബന്‍സാലി തന്നെയാണ്.

ഹുസൈന്‍ സെയ്‍ദിയുടെ 'മാഫിയ ക്വീന്‍സ് ഓഫ് മുംബൈ' എന്ന പുസ്‍തകത്തിലെ ഗംഗുഭായ് കൊത്തേവാലി എന്ന സ്‍ത്രീയുടെ ജീവിതകഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ് ചിത്രം. 2019 അവസാനം ആദ്യ ഷെഡ്യൂള്‍ ആരംഭിച്ച ഷൂട്ടിംഗ് കൊവിഡ് പശ്ചാത്തലത്തില്‍ മാസങ്ങളോളം മുടങ്ങിയതിനാലാണ് പൂര്‍ത്തിയാകാൻ വൈകിയത്.

ബന്‍സാലി പ്രൊഡക്ഷന്‍സ്, പെന്‍ സ്റ്റുഡിയോസ് എന്നിവയുടെ ബാനറിലാണ് നിര്‍മാണം. സഞ്‍ജയ് ലീല ബന്‍സാലിയാണ് ചിത്രസംയോജനം നിര്‍വഹിക്കുന്നതും. അജയ് ദേവ്‍ഗണും ചിത്രത്തില്‍ അതിഥി വേഷത്തിലുണ്ട്. 'കരീം ലാല'യെന്ന കഥാപാത്രമായിട്ടാണ് അജയ് ദേവ്‍ഗണ്‍ എത്തുന്നത്. സുദീപ് ചാറ്റര്‍ജിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ഫെബ്രുവരി 25നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക.

### Related Links & Sources
- [Original Story Source](https://moviemax.in/news/26587/the-current-discussion-is-that-ahana-krishna-has-come-up-with-a-reel-video-for-the-song-in-the-film)