---
title: " ശോഭന അവിവാഹിതയായി തുടരാൻ കാരണം ആ നടനോടുള്ള പ്രണയം"
english_title: "The reason Shobhana remains unmarried is because of her love for the actor"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2658/the-reason-shobhana-remains-unmarried-is-because-of-her-love-for-the-actor"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60cd8d3673c54_shobana.jpg"
keywords: []
---

#  ശോഭന അവിവാഹിതയായി തുടരാൻ കാരണം ആ നടനോടുള്ള പ്രണയം

> **Lead Summary:** മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികയാണ് ശോഭന .നിരവധി ചിത്രങ്ങളാണ് താരം മലയാളികള്‍ക്ക് സമ്മാനിച്ചിട്ടുള്ളത്.അഭിനയവും ഡാന്‍സും ഒരുപോലെ തന്റെ ജീവിതത്തോടൊപ്പം ചേര്‍ത്ത് പിടിക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്.

## Article Content

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികയാണ് ശോഭന .നിരവധി ചിത്രങ്ങളാണ് താരം മലയാളികള്‍ക്ക് സമ്മാനിച്ചിട്ടുള്ളത്.അഭിനയവും ഡാന്‍സും ഒരുപോലെ തന്റെ ജീവിതത്തോടൊപ്പം ചേര്‍ത്ത് പിടിക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്.

രണ്ട് ദേശീയ അവാർഡുകളും ഒട്ടനവധി സംസ്ഥാന അവാർഡുകളും ശോഭനക്ക്  ലഭിച്ചിട്ടുണ്ട്. സിനിമയ്ക്കും ഭരതനാട്യത്തിനുമുള്ള സംഭാവനകളെ മുന്നിർത്തി ഇന്ത്യാ സർക്കാർ ശോഭനയെ 2006 ജനുവരിയിൽ പത്മശ്രീ പട്ടം നൽകി ആദരിച്ചുഒരുകാലത്ത് തെന്നിന്ത്യൻ സിനിമ ലോകത്തിൽ താരറാണിയായിരുന്നു ശോഭന.

ഏറെ കാലത്തെ ഇടവേളക്ക് ശേഷം വീണ്ടും സുരേഷ് ഗോപിയുടെ നായികയായി അഭിനയ ലോകത്തിലേക്കു തിരിച്ചെത്തിക്കഴിഞ്ഞു. വർഷങ്ങൾക്ക് ശേഷം ശോഭന വീണ്ടും അഭിനയ ലോകത്തിലേക്ക് എത്തുമ്പോൾ ഗോസിപ്പുകളും വീണ്ടും തല പൊക്കുകയാണ്. ഒരു മാധ്യമ പ്രവർത്തകന്റെ വാക്കുകളാണ് വീണ്ടും ചര്‍ച്ചയ്ക്ക് കാരണം.

ശോഭനയ്ക്ക് മലയാളത്തിലെ പ്രമുഖ നടനുമായി ഉണ്ടായിരുന്ന പ്രണയമാണ് അവിവാഹിതയായി തുടരാന്‍ കാരണം. പലരുമായും ശോഭനയുടെ പേരുകള്‍ പറഞ്ഞുകേട്ടിരുന്നു. എന്നാല്‍ മലയാള സിനിമയിലെ വലിയൊരു നടനുമായിട്ടായിരുന്നു ശോഭനയുടെ പ്രണയം. അവര്‍ ഒരുമിച്ചഭിനയിച്ച പല ചിത്രങ്ങളും സൂപ്പര്‍ഹിറ്റായിരുന്നു.

പക്ഷെ അയാൾ മറ്റൊരു വിവാഹം ചെയ്തതോടെ ശോഭന അവിവാഹിതയായി തുടരുകയായിരുന്നു. തുടർന്ന് അടുത്ത ബന്ധുവിനെ ശോഭന വിവാഹം കഴിക്കും എന്നുള്ള വാർത്തകൾ എത്തിയിരുന്നു എത്തി എങ്കിൽ കൂടിയും ഒന്നും സംഭവിച്ചില്ല. വിവാഹം അകലെ നിന്ന് എങ്കിൽ കൂടിയും 2010 ല്‍ ശോഭന ഒരു കുഞ്ഞിനെ ദത്തെടുത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/2658/the-reason-shobhana-remains-unmarried-is-because-of-her-love-for-the-actor)