---
title: "താരസുന്ദരി ഇനി ആത്മീയ ജീവിതത്തിലേക്ക്! സന്യസം സ്വീകരിച്ച് ബോളിവുഡ് നടി മമത കുല്‍ക്കര്‍ണി"
english_title: "#star #beauty #spiritual #life #Bollywood #actress #MamataKulkarni "
publisher: "moviemax.in"
canonical_url: "https://moviemax.in/news/265666/star-beauty-spiritual-life-bollywood-actress-mamatakulkarni"
published_at: "2025-01-25T10:51:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6794751a1abe4_mamata_kulkkarni.jpg"
keywords: []
---

# താരസുന്ദരി ഇനി ആത്മീയ ജീവിതത്തിലേക്ക്! സന്യസം സ്വീകരിച്ച് ബോളിവുഡ് നടി മമത കുല്‍ക്കര്‍ണി

> **Lead Summary:** ഒരുകാലത്ത് ബോളിവുഡില്‍ അടക്കം നിറഞ്ഞുനിന്നിരുന്ന നടി മമത കുല്‍ക്കര്‍ണി ആത്മീയ ജീവിതത്തിലേക്ക് പ്രവേശിച്ചു. മഹാ കുംഭമേളയില്‍ നടി പുണ്യസ്‌നാനം നടത്തി സന്യസം സ്വീകരിച്ച വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്.

## Article Content

ഒരുകാലത്ത് ബോളിവുഡില്‍ അടക്കം നിറഞ്ഞുനിന്നിരുന്ന നടി മമത കുല്‍ക്കര്‍ണി ആത്മീയ ജീവിതത്തിലേക്ക് പ്രവേശിച്ചു. മഹാ കുംഭമേളയില്‍ നടി പുണ്യസ്‌നാനം നടത്തി സന്യസം സ്വീകരിച്ച വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്.

52 വയസ്സുകാരിയായ മമത രണ്ടുവര്‍ഷമായി കിന്നര്‍ അഖാഡയുടെ ഭാഗമായി പ്രവര്‍ത്തിക്കുകയായിരുന്നു. കിന്നര്‍ അഖാഡയുടെ ഭാഗമായി സന്യാസദീക്ഷ സ്വീകരിച്ച മമത യാമൈ മമത നന്ദഗിരി എന്ന പേരും സ്വീകരിച്ചിരിക്കുകയാണ്.

ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്ന നടിയായിരുന്നു മമത. 2016ല്‍ താനേ നിന്ന് ലഹരി മരുന്ന് പിടികൂടിയ സംഭവത്തില്‍ നടിയും ഭര്‍ത്താവും കുടുങ്ങിയിരുന്നു. 2000 കോടി രൂപയുടെ ലഹരിമരുന്ന് കേസ് ആണ് നടിയുടെ പേരില്‍ വന്നത്. എന്നാല്‍ ആഴ്ചകള്‍ക്ക് മുന്‍പാണ് നടിക്കെതിരെ ആയിട്ടുള്ള ഈ കേസ് കോടതി റദ്ദാക്കുന്നത്.

വിവാഹത്തിന് ശേഷമാണ് നടി ഭര്‍ത്താവിനൊപ്പം കെനിയയിലേക്ക് താമസം മാറുന്നത്. ഏറെക്കാലമായി അഭിനയ ജീവിതത്തില്‍ നിന്ന് മാറി നില്‍ക്കുന്ന മമത 25 വര്‍ഷങ്ങള്‍ക്ക് ശേഷം നടി ഇന്ത്യയിലേക്ക് തിരിച്ചു വരികയും സന്യാസം സ്വീകരിക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/265666/star-beauty-spiritual-life-bollywood-actress-mamatakulkarni)