---
title: "ഐറിൻ ലാലിനൊപ്പം മീനാക്ഷി ദിലീപ്;ചിത്രം ഏറ്റെടുത്ത് ആരാധകര്‍"
english_title: "Meenakshi Dileep with Irene Lal;"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2655/meenakshi-dileep-with-irene-lal"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60cd79abd003c_.jpg"
keywords: []
---

# ഐറിൻ ലാലിനൊപ്പം മീനാക്ഷി ദിലീപ്;ചിത്രം ഏറ്റെടുത്ത് ആരാധകര്‍

> **Lead Summary:** സൗഹൃദത്തിന് ഏറെ പ്രധാന്യം നല്‍കുന്നയാളാണ് ദിലീപ്. നാദിര്‍ഷയും ലാല്‍ ജോസുമായുള്ള സൗഹൃദത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്. സിനിമാതിരക്കുകള്‍ക്കിടയിലും ഇവരുടെ സൗഹൃദം അതേ പോലെ തുടരുകയായിരുന്നു. ഇവരുടെ കുടുംബാംഗങ്ങള്‍ തമ്മിലും ആ അടുപ്പമുണ്ട്. അച്ഛനെപ്പോലെ തന്നെ സുഹൃത്ബന്ധത്തിന് ഏറെ പ്രാധാന്യം നല്‍കുന്നയാളാണ് മീനാക്ഷിയെന്നാണ് ആരാധകര്‍ പറയുന്നത്. ലാല്‍ ജോസിന്റെ മകള്‍ക്കൊപ്പമുള്ള ഫോട്ടോ വൈറലായിക്കൊണ്ടിരിക്കുകയാണ്.

## Article Content

സൗഹൃദത്തിന് ഏറെ പ്രധാന്യം നല്‍കുന്നയാളാണ് ദിലീപ്. നാദിര്‍ഷയും ലാല്‍ ജോസുമായുള്ള സൗഹൃദത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്. സിനിമാതിരക്കുകള്‍ക്കിടയിലും ഇവരുടെ സൗഹൃദം അതേ പോലെ തുടരുകയായിരുന്നു. ഇവരുടെ കുടുംബാംഗങ്ങള്‍ തമ്മിലും ആ അടുപ്പമുണ്ട്. അച്ഛനെപ്പോലെ തന്നെ സുഹൃത്ബന്ധത്തിന് ഏറെ പ്രാധാന്യം നല്‍കുന്നയാളാണ് മീനാക്ഷിയെന്നാണ് ആരാധകര്‍ പറയുന്നത്. ലാല്‍ ജോസിന്റെ മകള്‍ക്കൊപ്പമുള്ള ഫോട്ടോ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ലാല്‍ ജോസിന്റെ മകളായ ഐറിന്‍ മേച്ചേരിക്കൊപ്പമുള്ള മീനാക്ഷിയുടെ ഫോട്ടോയാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. ചിരിച്ച മുഖത്തോടെയാണ് ഇരുവരും ഫോട്ടോയ്ക്ക് പോസ് ചെയ്തത്. ദിലീപും ലാല്‍ ജോസും അടുത്ത സുഹൃത്തുക്കളാണ്. അതേ പോലെ തന്നെയുള്ള സൗഹൃദമാണ് മക്കളും നിലനിര്‍ത്തുന്നതെന്നുള്ളതാണ് മറ്റൊരു പ്രത്യേകത. കരിയറില്‍ നിരവധി ഹിറ്റ് ചിത്രങ്ങളാണ് ലാല്‍ ജോസ് ദിലീപിനായി സമ്മാനിച്ചത്. കാവ്യ മാധവനെ ആദ്യമായി നായികയാക്കി അവതരിപ്പിച്ചതും ലാല്‍ ജോസായിരുന്നു.

ഐറിന്റെ വിവാഹ ചടങ്ങിലും മീനാക്ഷി പങ്കെടുത്തിരുന്നു. തിരുവനന്തപുരം സ്വദേശിയായ ജോഷ്വാ മാത്യുവിനെയായിരുന്നു ഐറിന്‍ വിവാഹം ചെയ്തത്. സിനിമാലോകം ഒന്നെടുത്ത പങ്കെടുത്ത ചടങ്ങ് കൂടിയായിരുന്നു ഇത്. പള്ളിയിലെ ചടങ്ങിലും പിന്നീട് നടന്ന വിരുന്ന് സല്‍ക്കാരത്തിലുമെല്ലാം ദിലീപും മീനാക്ഷിയുമുണ്ടായിരുന്നു. വേറിട്ട ഹെയര്‍സ്റ്റൈലുമായെത്തിയ മീനാക്ഷിയുടെ ചിത്രങ്ങളും വീഡിയോയുമെല്ലാം വൈറലായി മാറിയിരുന്നു.

ലാല്‍ ജോസുമായി മാത്രമല്ല നാദിര്‍ഷയുമായും ആത്മബന്ധമുണ്ട് ദിലീപിന്. മീനാക്ഷിയും ആയിഷയും ആ ബന്ധം നിലനിര്‍ത്തുന്നുണ്ട്. അടുത്തിടെയായിരുന്നു ആയിഷ നാദിര്‍ഷയുടെ വിവാഹം. കുടുംബസമേതമായാണ് ദിലീപ് ചടങ്ങിനെത്തിയത്. വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങുകളിലെല്ലാം മീനാക്ഷിയും സജീവമായിരുന്നു. നമിത പ്രമോദിനൊപ്പം ചേര്‍ന്ന് ചുവടുവെക്കുകയും ചെയ്തിരുന്നു താരപുത്രി.

മാതാപിതാക്കള്‍ക്ക് പിന്നാലെയായി മീനാക്ഷിയും അഭിനയ മേഖലയില്‍ തിളങ്ങുമെന്ന് ആരാധകര്‍ പ്രവചിച്ചിരുന്നു. ടിക് ടോക് വീഡിയോയുമായും ഡാന്‍സുമായുമൊക്കെ എത്തിയപ്പോഴെല്ലാം സിനിമാപ്രവേശനത്തെക്കുറിച്ചായിരുന്നു ആരാധകരുടെ ചര്‍ച്ച. മീനാക്ഷിയുമായി ബന്ധപ്പെട്ട വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/2655/meenakshi-dileep-with-irene-lal)