---
title: "ജഗദീഷിന്റെ ഭാര്യ പൊതുവേദിയില്‍ വരില്ല; കാരണം വെളിപ്പെടുത്തി നടൻ "
english_title: "Jagadeesh reveals why his wife Rema never appeared in public."
publisher: "moviemax.in"
canonical_url: "https://moviemax.in/news/26541/jagadeesh-reveals-why-his-wife-rema-never-appeared-in-public"
published_at: "2022-02-15T16:05:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620b836409bcc_jagathesh.jpg"
keywords: []
---

# ജഗദീഷിന്റെ ഭാര്യ പൊതുവേദിയില്‍ വരില്ല; കാരണം വെളിപ്പെടുത്തി നടൻ 

> **Lead Summary:** മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ജഗദീഷ്. നടന്‍, സഹനടന്‍, കോമഡി എന്നിങ്ങനെ എല്ലാ കഥാപാത്രങ്ങളും താരത്തിന്റെ കൈകളില്‍ ഭഭ്രമാണ്. ഇന്നും നടന്റെ പല കഥാപാത്രങ്ങളും പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയാണ് . ഇപ്പോഴിതാ ഭാര്യയെ കുറിച്ച് പറഞ്ഞ താരത്തിന്റെ വാക്കുകൾ ശ്രദ്ധ നേടുകയാണ്.

## Article Content

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ജഗദീഷ്. നടന്‍, സഹനടന്‍, കോമഡി എന്നിങ്ങനെ എല്ലാ കഥാപാത്രങ്ങളും താരത്തിന്റെ കൈകളില്‍ ഭഭ്രമാണ്. ഇന്നും നടന്റെ പല കഥാപാത്രങ്ങളും പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയാണ് . ഇപ്പോഴിതാ ഭാര്യയെ കുറിച്ച് പറഞ്ഞ താരത്തിന്റെ വാക്കുകൾ ശ്രദ്ധ നേടുകയാണ്.

സിനിമാ താരങ്ങളെ പോലെ തന്നെ സെലിബ്രിറ്റികളാണ് അവരുടെ മക്കളും കുടുംബാംഗങ്ങളും. താരങ്ങളുടെ ഭാര്യയുടെയും മക്കളുടെയും വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുണ്ട്. എന്നാല്‍ വര്‍ഷങ്ങളായി ടെലിവിഷന്‍ രംഗത്തും സിനിമാ രംഗത്തും തിളങ്ങുന്ന ജഗദീഷിന്റെ കുടുംബ വിശേഷങ്ങള്‍ പ്രേക്ഷകര്‍ക്ക് പരിചിതമല്ല.

തന്റെ ഭാര്യ രമ ഒരിക്കലും പൊതു ഇടങ്ങളില്‍ പ്രത്യക്ഷപ്പെടാത്തതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ജഗദീഷ് ഇപ്പോള്‍. തനിക്ക് എത്രത്തോളം പ്രശസ്തി നേടാനും, പൊതു ഇടങ്ങളില്‍ പ്രത്യക്ഷപ്പെടാനും ആഗ്രഹമുണ്ടോ, അത്രത്തോളം അതില്‍ നിന്ന് മുഖം തിരിഞ്ഞ് നടക്കാന്‍ ഇഷ്ടപ്പെടുന്ന ആളാണ് രമ.

സ്വകാര്യ ജീവിതത്തെ പരസ്യപ്പെടുത്താന്‍ രമ ഒരിക്കലും ആഗ്രഹിക്കുന്നില്ല. എന്തെങ്കിലും സ്പഷ്യല്‍ അഡിഷന്റെ ഭാഗമായി ഏതെങ്കിലും മാഗസിന്‍സ് സമീപിച്ചാലും രമ തയ്യാറാവാത്തത് കാരണമാണ് അത്തരം ഫോട്ടോകള്‍ പോലും പുറത്ത് വരാത്തത്.

സോഷ്യല്‍ മീഡിയയില്‍ രമയുടെ ഫോട്ടോ പങ്കുവെയ്ക്കുന്നതും ഇഷ്ടമല്ല. തങ്ങള്‍ രണ്ട് പേരും രണ്ട് എതിര്‍ ദിശയില്‍ സഞ്ചരിക്കുന്ന ആള്‍ക്കാരാണ്. അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് ഇടയിലുള്ള യോജിപ്പാണ് തങ്ങളുടെ വിജയം.

രമയെ കുറിച്ച് ചോദിച്ചാല്‍, തന്റെ രണ്ട് പെണ്‍കുട്ടികളും ഇന്ന് പഠിച്ച് ഡോക്ടേര്‍സ് ആയിട്ടുണ്ട് എങ്കില്‍ അതിന്റെ ഫുള്‍ ക്രഡിറ്റും അവള്‍ക്ക് ഉള്ളതാണ് എന്നാണ് ജഗദീഷ് പറയുന്നത്. പടം തരും പണം എന്ന ഷോയിലാണ് താരം സംസാരിച്ചത്. ഷോയുടെ അവതാരകനാണ് ജഗദീഷ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/26541/jagadeesh-reveals-why-his-wife-rema-never-appeared-in-public)