---
title: "മോഹന്‍ലാലും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്നു ; 'ബ്രോ ഡാഡി'യുടെ പോസ്റ്റര്‍ പുറത്തിറക്കി താരം "
english_title: "Mohanlal and Prithviraj reunite; The actor released the poster of 'Bro Daddy'"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2653/mohanlal-and-prithviraj-reunite-the-actor-released-the-poster-of-bro-daddy"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60cd7515b441b_ .jpg"
keywords: []
---

# മോഹന്‍ലാലും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്നു ; 'ബ്രോ ഡാഡി'യുടെ പോസ്റ്റര്‍ പുറത്തിറക്കി താരം 

> **Lead Summary:** ലൂസിഫറാണ് പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്‍ത ചിത്രം. മോഹൻലാലാണ് സിനിമയിലെ നായകൻ എന്നതും വലിയ ആകര്‍ഷണമായിരുന്നു. ലൂസിഫര്‍ വൻ ഹിറ്റായി മാറുകയും ചെയ്‍തു. ഇപ്പോഴിതാ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന് മുന്നേ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയും പ്രഖ്യാപിച്ചിരിക്കുന്നു.

## Article Content

ലൂസിഫറാണ് പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്‍ത ചിത്രം. മോഹൻലാലാണ് സിനിമയിലെ നായകൻ എന്നതും വലിയ ആകര്‍ഷണമായിരുന്നു. ലൂസിഫര്‍ വൻ ഹിറ്റായി മാറുകയും ചെയ്‍തു. ഇപ്പോഴിതാ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന് മുന്നേ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയും പ്രഖ്യാപിച്ചിരിക്കുന്നു.

ബ്രോ ഡാഡി എന്നാണ് സിനിമയുടെ പേര്.തന്‍റെ ചിത്രം ഒരു 'ഹാപ്പി ഫിലിം' ആയിരിക്കുമെന്നും പൃഥ്വി സൂചിപ്പിച്ചിട്ടുണ്ട്. മോഹൻലാലിനൊപ്പം പൃഥ്വിരാജ് മുഴുനീള കഥാപാത്രമായി അഭിനയിക്കുന്നുണ്ട് എന്ന പ്രത്യേകതയുമുണ്ട്. കല്യാണി പ്രിയദര്‍ശൻ, മീന എന്നിവരാണ് സിനിമയിലെ നായികമാര്‍. ശ്രീജിത്ത് എനും ബിബിൻ ജോര്‍ജുമാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്.

മുരളി ഗോപിയുടെ തിരക്കഥയിൽ പൃഥ്വിരാജ് ഒരുക്കിയ ലൂസിഫർ മലയാളത്തിലെ പണം വാരിയപടങ്ങളുടെ ഗണത്തിൽ മുൻപന്തിയിൽ ഉള്ള ചിത്രമാണ്. ഈ കൂട്ടുകെട്ട് വീണ്ടും രണ്ടാം ഭാഗമായ എമ്പുരാനുവേണ്ടി ഒന്നിക്കുന്നുവെന്ന വാർത്തയാണ് മുമ്പ് പുറത്തുവന്നിരുന്നത്. എന്നാൽ കൊവിഡ് മൂലം ആ സിനിമയുടെ ജോലികൾ ആരംഭിക്കാൻ കഴിയാത്തതിനാൽ പൃഥ്വി ഒരു ചെറിയ സിനിമയൊരുക്കുകയാണെന്ന സൂചന കഴിഞ്ഞ ദിവസങ്ങളിൽ പൃഥ്വി തന്നെ നൽകിയിരുന്നു. അതിന് പിന്നാലെയാണിപ്പോൾ പൃഥ്വിയുടെ ഏറ്റവും അടുത്ത സുഹൃത്തായ സംവിധായകൻ സച്ചിയുടെ ഓർമ്മദിനത്തിൽ താൻ രണ്ടാമതായി സംവിധാനം ചെയ്യുന്ന സിനിമയുടെ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്.

ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അഭിനന്ദൻ രാമാനുജം ആണ് ചിത്രത്തിന്റെ ഛായഗ്രാഹകൻ. ദീപക് ദേവ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു. സിദ്ധു പനയ്‍ക്കല്‍ ആണ് പ്രൊഡക്ഷൻ കണ്‍ട്രോളര്‍.എം ആര്‍ രാജകൃഷ്‍ണനാണ് ഓഡിയോഗ്രാഫി. ഒരു കോമഡി ചിത്രമായിരിക്കും ഇതെന്നാണ് പൃഥ്വിരാജ് സൂചന നല്‍കിയിരിക്കുന്നത്. സന്തോഷകരമായ ഒരു സിനിമയായിരിക്കും ഇത്. ചിത്രീകരണം ഉടൻ തുടങ്ങുമെന്നും പൃഥ്വിരാജ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/2653/mohanlal-and-prithviraj-reunite-the-actor-released-the-poster-of-bro-daddy)