---
title: "തനിക്കും ഒരു പ്രണയം ഉണ്ട്; മനസ്സ് തുറന്ന് ശ്രീവിദ്യ"
english_title: "Now Srividya has released some good news."
publisher: "moviemax.in"
canonical_url: "https://moviemax.in/news/26513/now-srividya-has-released-some-good-news"
published_at: "2022-02-15T13:51:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620b64696fa26_sreevidhya.jpg"
keywords: []
---

# തനിക്കും ഒരു പ്രണയം ഉണ്ട്; മനസ്സ് തുറന്ന് ശ്രീവിദ്യ

> **Lead Summary:** മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ശ്രീവിദ്യ മുല്ലശ്ശേരി . താരത്തിന്റെ സംസാരവും തമാശയും എല്ലാം തന്നെ മലയാളി പ്രേക്ഷകർക്ക് വളരെ ഇഷ്ടമാണ് . താരത്തെ അറിയാത്ത പ്രേക്ഷകർ ഉണ്ടാവില്ല . നിരവധി ആരാധകരാണ് ശ്രീവിദ്യയ്ക്ക് ഉള്ളത്.

## Article Content

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ശ്രീവിദ്യ മുല്ലശ്ശേരി . താരത്തിന്റെ സംസാരവും തമാശയും എല്ലാം തന്നെ മലയാളി പ്രേക്ഷകർക്ക് വളരെ ഇഷ്ടമാണ് . താരത്തെ അറിയാത്ത പ്രേക്ഷകർ ഉണ്ടാവില്ല . നിരവധി ആരാധകരാണ് ശ്രീവിദ്യയ്ക്ക് ഉള്ളത്.

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലെല്ലാം സജീവമാണ് നടി ശ്രീവിദ്യ മുല്ലശ്ശേരി. എങ്കിലും മലയാളികളിലേക്ക് ഈ താരത്തെ കൂടുതല്‍ അടുപ്പിച്ചത് സ്റ്റാര്‍ മാജിക് റിയാലിറ്റി ഷോ ആയിരുന്നു.

ഷോയില്‍ വെച്ചുള്ള ശ്രീവിദ്യയുടെ കോമഡിക്ക് ആരാധകര്‍ ഏറെയാണ്. മാത്രമല്ല തന്റെ ജീവിതത്തിലുണ്ടായ പല കഥകളും വളരെ രസകരം ആയിട്ടാണ് വേദിയില്‍ നിന്ന് ശ്രീവിദ്യ പറയാറ്.

സ്റ്റാര്‍ മാജികില്‍ എത്തിയതോടെയാണ് ശ്രീവിദ്യയ്ക്ക് ആരാധകരും ഏറെ ആയത്. ബിനു അടിമാലിയും ശ്രീവിദ്യയും ഒന്നിച്ച് സ്‌ക്രീനില്‍ എത്തിയാല്‍ പിന്നീട് ചിരിക്കാന്‍ റെഡി ആയിക്കോളു എന്ന അവസ്ഥയാണ്. ഇപ്പോഴിതാ ഒരു സന്തോഷവാര്‍ത്തയാണ് താരം പുറത്തുവിട്ടത്.

പ്രണയദിനത്തില്‍ ആണ് ശ്രീവിദ്യാ തന്റെ പ്രണയവും ആരാധകരെ അറിയിച്ചത്. സ്റ്റാര്‍ മാജിക് വാലന്റ്റൈന്‍സ് ഡേ സ്‌പെഷ്യല്‍ എപ്പിസോഡിന്റെ പ്രമോ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഇതില്‍ ആണ് പ്രണയത്തെക്കുറിച്ച് നടി പറയുന്നത്.

എനിക്ക് ഒരുപാട് ഇഷ്ടമുള്ള, എന്നെ ഒരുപാട് സപ്പോര്‍ട്ട് ചെയ്യുന്ന ഒരാളുണ്ട്. അടുത്ത ഒന്നര വര്‍ഷം കൊണ്ട് വിവാഹം ഉണ്ടാകും എന്നാണ് ശ്രീവിദ്യ പറയുന്നത്. ഇത് പറയുമ്പോള്‍ ആ ഫീല്‍ ശ്രീവിദ്യയുടെ കണ്ണികളില്‍ കാണാമായിരുന്നു. കണ്ണുകള്‍ നിറഞ്ഞിരിയ്ക്കുന്നു. എന്നാള്‍ ആളുടെ പേര് താരം പറഞ്ഞിട്ടില്ല.

### Related Links & Sources
- [Original Story Source](https://moviemax.in/news/26513/now-srividya-has-released-some-good-news)