---
title: "ഫോട്ടോക്ക് പോസ് ചെയ്യുന്നതിനിടെ വസ്ത്രം അഴിഞ്ഞു പോയി; പൂനം പാണ്ഡേ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്"
english_title: "The clothes were loose taken off while posing for the photo; Poonam Pandey escapes with a head injury"
publisher: "moviemax.in"
canonical_url: "https://moviemax.in/news/26491/the-clothes-were-loose-taken-off-while-posing-for-the-photo-poonam-pandey-escapes-with-a-head-injury"
published_at: "2022-02-15T11:48:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620b461770a19_poonam pande.jpg"
keywords: []
---

# ഫോട്ടോക്ക് പോസ് ചെയ്യുന്നതിനിടെ വസ്ത്രം അഴിഞ്ഞു പോയി; പൂനം പാണ്ഡേ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

> **Lead Summary:** പാപ്പരാസികള്‍ക്ക് വേണ്ടി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ അഭിനേത്രി പൂനം പാണ്ഡേ അണിഞ്ഞിരുന്ന വസ്ത്രം അഴിഞ്ഞു പോയി. മുംബയിലാണ് സംഭവം. പരിചയക്കാരുമായി സംസാരിക്കുന്നതിനിടയില്‍ പൂനം അണിഞ്ഞിരുന്ന ഡെനിം ഓഫ് ഷോള്‍ഡര്‍ വസ്ത്രം താഴേക്ക് അഴിഞ്ഞ് വീഴുകയായിരുന്നു.

## Article Content

പാപ്പരാസികള്‍ക്ക് വേണ്ടി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ അഭിനേത്രി പൂനം പാണ്ഡേ അണിഞ്ഞിരുന്ന വസ്ത്രം അഴിഞ്ഞു പോയി. മുംബയിലാണ് സംഭവം. പരിചയക്കാരുമായി സംസാരിക്കുന്നതിനിടയില്‍ പൂനം അണിഞ്ഞിരുന്ന ഡെനിം ഓഫ് ഷോള്‍ഡര്‍ വസ്ത്രം താഴേക്ക് അഴിഞ്ഞ് വീഴുകയായിരുന്നു.

തക്ക സമയത്ത് താരത്തിന്റെ ശ്രദ്ധ വസ്ത്രത്തില്‍ പതിഞ്ഞത് കൊണ്ട് കൂടുതല്‍ പൂനം രക്ഷപ്പെടുകയായിരുന്നു. ശില്പാ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്ര പ്രതിയായ നീലചിത്ര നിര്‍മാണ കേസിലെ കൂട്ടുപ്രതിയാണ് പൂനം പാണ്ഡേ. കഴിഞ്ഞ മാസം സുപ്രീം കോടതിയില്‍ നിന്ന് താരത്തിന് ഈ കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു.

രാജ് കുന്ദ്ര നിര്‍മിച്ച അശ്ലീല ചിത്രങ്ങളില്‍ പൂനം പാണ്ഡേ അഭിനയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് അഭിനേത്രിയെ മുംബയ് പോലീസ് കൂട്ടുപ്രതിയാക്കുന്നത്.

എന്നാല്‍ തനിക്ക് രാജ് കുന്ദ്രയുമായി ബിസിനസ് പങ്കാളിത്തമൊന്നുമില്ലെന്ന് കാണിച്ച് പൂനം ബോംബെ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയിരുന്നു. കഴിഞ്ഞ നവംബര്‍ 25ന് സമര്‍പ്പിച്ച ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് പൂനം സുപ്രീം കോടതിയെ സമീപിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/26491/the-clothes-were-loose-taken-off-while-posing-for-the-photo-poonam-pandey-escapes-with-a-head-injury)