---
title: "അനുഷ്‌കയും നയന്‍താരയും മുന്നില്‍,  തെന്നിന്ത്യന്‍ നായികമാരുടെ പ്രതിഫലം ഇങ്ങനെ "
english_title: "In front of Anushka and Nayanthara, the South Indian heroines are rewarded like this"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2649/in-front-of-anushka-and-nayanthara-the-south-indian-heroines-are-rewarded-like-this"
published_at: "2021-10-04T21:49:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60cafbc14e883_anu.jpg"
keywords: []
---

# അനുഷ്‌കയും നയന്‍താരയും മുന്നില്‍,  തെന്നിന്ത്യന്‍ നായികമാരുടെ പ്രതിഫലം ഇങ്ങനെ 

> **Lead Summary:** ബാഹുബലി സീരീസിലൂടെ തെന്നിന്ത്യയില്‍ വീണ്ടും താരമൂല്യം കൂടിയ താരമാണ് അനുഷ്‌ക ഷെട്ടി. അഭിനയ പ്രാധാന്യമുളള റോളുകള്‍ക്കൊപ്പം ഗ്ലാമര്‍ വേഷങ്ങളിലും നടി തിളങ്ങി. തെലുങ്ക്, തമിഴ് ഭാഷകളിലെ മിക്ക സൂപ്പര്‍താരങ്ങള്‍ക്കൊപ്പവും സിനിമകള്‍ ചെയ്ത താരമാണ് അനുഷ്‌ക. നായികാ വേഷങ്ങള്‍ക്കൊപ്പം കേന്ദ്രകഥാപാത്രമായുളള സിനിമകളും നടിയുടെ കരിയറില്‍ പുറത്തിറങ്ങി. ടോളിവുഡിന് പുറമെ കോളിവുഡിലും നിരവധി സിനിമകളില്‍ അനുഷ്‌ക ഷെട്ടി അഭിനയിച്ചിരുന്നു.

## Article Content

ബാഹുബലി സീരീസിലൂടെ തെന്നിന്ത്യയില്‍ വീണ്ടും താരമൂല്യം കൂടിയ താരമാണ് അനുഷ്‌ക ഷെട്ടി. അഭിനയ പ്രാധാന്യമുളള റോളുകള്‍ക്കൊപ്പം ഗ്ലാമര്‍ വേഷങ്ങളിലും നടി തിളങ്ങി. തെലുങ്ക്, തമിഴ് ഭാഷകളിലെ മിക്ക സൂപ്പര്‍താരങ്ങള്‍ക്കൊപ്പവും സിനിമകള്‍ ചെയ്ത താരമാണ് അനുഷ്‌ക. നായികാ വേഷങ്ങള്‍ക്കൊപ്പം കേന്ദ്രകഥാപാത്രമായുളള സിനിമകളും നടിയുടെ കരിയറില്‍ പുറത്തിറങ്ങി. ടോളിവുഡിന് പുറമെ കോളിവുഡിലും നിരവധി സിനിമകളില്‍ അനുഷ്‌ക ഷെട്ടി അഭിനയിച്ചിരുന്നു.

സെലക്ടീവായി മാത്രമാണ് അനുഷ്‌ക ഷെട്ടി ഇപ്പോള്‍ സിനിമകള്‍ ചെയ്യുന്നത്. കേന്ദ്രകഥാപാത്രമായുളള സിനിമകള്‍ നടിയുടെതായി കൂടുതല്‍ പുറത്തിറങ്ങുന്നു. അതേസമയം തെന്നിന്ത്യന്‍ നായികമാരില്‍ എറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നതും അനുഷ്‌ക തന്നെയാണ്. ഐഎംഡിബി പുറത്തുവിട്ട പുതിയ ലിസ്റ്റിലാണ് അനുഷ്‌ക ഷെട്ടി ഒന്നാമത് എത്തിയത്.

ബാഹുബലി സീരീസിന്‌റെ വമ്പന്‍ വിജയമാണ് നടിയുടെ കരിയറില്‍ വഴിത്തിരിവായത്. ആദ്യ ഭാഗത്തില്‍ കുറച്ചുസമയം മാത്രമുളള അനുഷ്ക രണ്ടാം ഭാഗത്തില്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചു. ബാഹുബലിക്ക് ശേഷം അനുഷ്‌ക ഷെട്ടി പ്രതിഫലം കൂട്ടിയിരുന്നു. നിലവില്‍ ആറ് കോടി രൂപ മുതലാണ് ഒരു ചിത്രത്തിന് അനുഷ്‌ക വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

പ്രതിഫലത്തിന്‌റെ കാര്യത്തില്‍ അനുഷ്‌കയ്ക്ക് പിന്നിലായി നയന്‍താരയാണ് ഉളളത്. തമിഴിലെ ലേഡീ സൂപ്പര്‍സ്റ്റാറായ നയന്‍സിന് ഇപ്പോഴും താരമൂല്യം കൂടുതലാണ്. സൂപ്പര്‍താരങ്ങളുടെ നായികയായും കേന്ദ്രകഥാപാത്രമായുളള സിനിമകളും നയന്‍താരയുടെതായി പുറത്തിറങ്ങി. ഗ്ലാമര്‍ റോളുകള്‍ ഇപ്പോള്‍ അധികം ചെയ്യാത്ത താരം വേറിട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്താറുളളത്. അതേസമയം ഒരു സിനിമയ്ക്കായി 2 കോടി മുതല്‍ ഏഴ് കോടി വരെയാണ് നയന്‍താര വാങ്ങുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

പൂജ ഹെഗ്‌ഡെയാണ് അനുഷ്‌കയ്ക്കും നയന്‍താരയ്ക്കും പിന്നിലുളളത്. അല്ലു അര്‍ജുന്‍ ചിത്രം അല വൈകുന്ദരപുരംലോയുടെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിലൂടെ തെലുങ്കില്‍ വീണ്ടും തിളങ്ങിയ നായികയാണ് പൂജ. കൂടാതെ അണിയറയില്‍ ഒരുങ്ങുന്ന സൂപ്പര്‍താര ചിത്രങ്ങളിലെല്ലാം നായികയായി നടി എത്തുന്നു. ഒരു സിനിമയ്ക്കായി 4 കോടി രൂപയാണ് പൂജ ഹെഗ്‌ഡെയുടെ പ്രതിഫലം.

സാമന്ത അക്കിനേനി 3 കോടി രൂപയാണ് ഒരു സിനിമയ്ക്ക് വാങ്ങുന്നത്. വിവാഹ ശേഷവും സിനിമയില്‍ സജീവമായ സാമന്ത ഫാമിലി മാന്‍ സെക്കന്‍ഡ് സീസണിലൂടെ വെബ്‌സ് സീരിസ് രംഗത്തും തുടക്കം കുറിച്ചു. നായികാ പ്രാധാന്യമുളള സിനിമകളും സാമന്തയുടെതായി പുറത്തിറങ്ങിയിട്ടുണ്ട്. തമിഴ്, തെലുങ്ക് ഭാഷകളിലാണ് നടി കൂടുതല്‍ സജീവമായത്.

ഈ ലിസ്റ്റില്‍ രകുല്‍ പ്രീത് സിങ് അഞ്ചാമത് എത്തിയിരിക്കുന്നു. തെലുങ്കില്‍ കൂടുതല്‍ സജീവമായ രകുല്‍ പ്രീത് തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. ഗ്ലാമര്‍ വേഷങ്ങളിലാണ് നടി കൂടുതല്‍ തിളങ്ങിയത്. 1.5 കോടി മുതല്‍ 3 കോടി വരെയാണ് രകുല്‍ പ്രീത് വാങ്ങുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ബോളിവുഡ് ചിത്രം സര്‍ദാര്‍ കാ ഗ്രാന്‍ഡ്‌സണ്‍ ആണ് നടിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

രകുല്‍ പ്രീതിന് പുറമെ നടി തമന്നയും ഒരു ചിത്രത്തിന് 1.5 കോടി മുതല്‍ 3 കോടി വരെയാണ് വാങ്ങുന്നത്. കാജല്‍ അഗര്‍വാളും തമന്നയ്‌ക്കൊപ്പം ഇതേ പ്രതിഫലം ഒരു ചിത്രത്തിനായി വാങ്ങുന്നു. 1 കോടി മുതല്‍ 3 കോടി വരെയാണ് കീര്‍ത്തി സുരേഷിന്‌റെ പ്രതിഫലം. രാഷ്മിക മന്ദാന, ശ്രുതി ഹാസന്‍ തുടങ്ങിയ താരങ്ങള്‍ 2 കോടി രൂപ ഒരു സിനിമയ്ക്ക് വാങ്ങുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/2649/in-front-of-anushka-and-nayanthara-the-south-indian-heroines-are-rewarded-like-this)