---
title: "മേഘ്‌നയെ തേടി ചീരുവിന്റെ ശബ്ദം;  വീഡിയോ വൈറല്‍ "
english_title: "Chiru's voice searching for Meghna; Video goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/26483/chirus-voice-searching-for-meghna-video-goes-viral"
published_at: "2022-02-15T11:26:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620b4198e180e_cheeru and megna.jpg"
keywords: []
---

# മേഘ്‌നയെ തേടി ചീരുവിന്റെ ശബ്ദം;  വീഡിയോ വൈറല്‍ 

> **Lead Summary:** മലയാളി പ്രേക്ഷകരേയും തെന്നിന്ത്യന്‍ സിനിമ ലോകത്തേയും ഒരുപോലെ സങ്കടത്തിലാഴ്ത്തിയ വിയോഗമായിരുന്ന കന്നഡ താരം ചിരഞ്ജീവി സര്‍ജയുടേത്. നടന്‍ മലയാളത്തില്‍ അഭിനയിച്ചിട്ടില്ലെങ്കിലും മോളിവുഡ് സിനിമലോകവുമായി വളരെ അടുത്ത ബന്ധമാണുള്ളത്.

## Article Content

മലയാളി പ്രേക്ഷകരേയും തെന്നിന്ത്യന്‍ സിനിമ ലോകത്തേയും ഒരുപോലെ സങ്കടത്തിലാഴ്ത്തിയ വിയോഗമായിരുന്ന കന്നഡ താരം ചിരഞ്ജീവി സര്‍ജയുടേത്. നടന്‍ മലയാളത്തില്‍ അഭിനയിച്ചിട്ടില്ലെങ്കിലും മോളിവുഡ് സിനിമലോകവുമായി വളരെ അടുത്ത ബന്ധമാണുള്ളത്.

ചീരുവിന്റെ നല്ലപാതി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. വിനയന്‍ സംവിധാനം ചെയ്ത യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെയാണ് മേഘ്‌ന മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. ഒറ്റ ചിത്രം കൊണ്ട് തന്നെ താരം പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു.

 

ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു ചീരുവിന്റെ വേര്‍പാട്. മേഘ്‌ന അമ്മയാവാന്‍ തയ്യാറെടുക്കുമ്പോഴാണ് മരണം ചീരുവിനെ കവര്‍ന്ന് എടുക്കുന്നത്. അന്ന് മേഘ്‌നയ്ക്ക് കൈ താങ്ങായി ആരാധകര്‍ കൂടെ ഉണ്ടായിരുന്നു.

ചീരുവിന്റെ വേര്‍പാട് മേഘ്‌നയ്ക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നെങ്കിലും മകന് വേണ്ടി താരം അതിശക്തമായി തിരികെ എത്തുകയായിരുന്നു. ചീരു ആഗ്രഹിച്ചത് പോലെ തന്നെ മകനെ വളര്‍ത്തുകയാണ നടി ഇപ്പോള്‍. മകന്റെ ജനന ശേഷം നടി വീണ്ടും അഭിനയത്തില്‍ സജീവമായിട്ടുണ്ട്. മികച്ച പിന്തുണയാണ് ലഭിക്കുന്നത്. തെന്നിന്ത്യന്‍ പ്രേക്ഷകര്‍ കാണാന്‍ ആഗ്രഹിച്ച ഒരു മടങ്ങി വരവ് കൂടിയായിരുന്നു ഇത്.

പരസ്യ ചിത്രങ്ങളിലൂടെയായിരുന്നു നടിയുടെ മടങ്ങി വരവ്. കൂടാതെ ഫോട്ടോഷൂട്ടുകളിലും പ്രത്യക്ഷപ്പെടാറുണ്ട്.  ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത് ഷോയില്‍ നിന്നുള്ള ഒരു വീഡിയോയാണ്. പ്രിയപ്പെട്ടവനെ കുറിച്ച് വാചാലയാവുന്ന മേഘ്‌നയെ തേടി ചീരുവിന്റെ ശബ്ദം എത്തുകയാണ്.

പിടിച്ച് നില്‍ക്കാന്‍ കഴിയാതെ പൊട്ടിക്കരയുന്ന മേഘ്‌നയെ ആണ് വീഡിയോയില്‍ കാണുന്നത്. താരത്തിന്റെ വീഡിയോ തെന്നിന്ത്യന്‍ സിനിമ ലോകത്ത് വൈറല്‍ ആയിട്ടുണ്ട്. ചീരുവിനോടൊപ്പമു വാലന്റൈന്‍സ് ഡേയെ കുറിച്ചും നടന്‍ നല്‍കിയ സമ്മാനത്തെ കുറിച്ചും സംസരിക്കവെയാണ് അപ്രത്യക്ഷിതമായി ചീരുവിന്റെ ശബ്ദം ഫ്‌ലോറി കേള്‍ക്കുന്നത്.

ഇത് സത്യമായെങ്കില്‍ എന്ന് ആഗ്രഹിച്ച പോയി എന്ന് പറഞ്ഞ് കൊണ്ടാണ് മേഘ്‌ന പൊട്ടി കരയുന്നത്. ഇത് ആ വേദിയെ വൈകാരികമായ അവസ്ഥയിലേയ്ക്ക് കൊണ്ടു പോവുകയായിരുന്നു. പിന്നീട് അല്‍പ നേരത്തിന് ശേഷം ഭര്‍ത്താവിനെ കുറിച്ച് താരം വീണ്ടും തുടര്‍ന്നു.

ആദ്യത്തെ വിവാഹ വാര്‍ഷികത്തിന് അതിമനോഹരമായ ഒരു നെക്ളേസാണ് ചിരു സമ്മാനമായി നല്‍കിയതെന്നാണ മേഘ്‌ന പറയുന്നത്.മേഘ്നയ്ക്ക് സമ്മാനിച്ചത്. വാലന്റൈന്‍സ് ഡേയ്ക്കും സമ്മാനങ്ങള്‍ നല്‍കാന്‍ അദ്ദേഹം മറന്നിരുന്നില്ല. അവയൊക്കെ ഇപ്പോഴും നടി വിലപ്പെട്ട വസ്തുക്കളായി സൂക്ഷിച്ചിട്ടുണ്ട്.

വാലന്റൈന്‍സ് ഡേയില്‍ കറുത്ത ഹാന്‍ഡ് ബാഗാണ് ചീരു നല്‍കിയത്. മുട്ടുകുത്തി നിന്ന് ചീരു തന്നോട് വിവാഹ അഭ്യര്‍ത്ഥന നടത്തിയത് എങ്ങനെയാണെന്നും മേഘ്‌ന പറയുന്നുണ്ട്.

ചീരുവും താനും തമ്മിലുള്ള ഫോട്ടോ എപ്പോഴും തന്റെ കിടക്കയില്‍ സൂക്ഷിക്കുന്നുണ്ടെന്നും മേഘ്‌ന പറഞ്ഞു. ഏറെ ആവേശത്തോടെയായിരുന്നു ചീരുവിനെ കുറിച്ച് മേഘ്‌ന വാചാലയായത്. ഇതൊക്കെ പറയുമ്പോള്‍ നടിയുടെ മുഖത്ത് മനസ് നിറഞ്ഞൊരു പുഞ്ചിരിയുണ്ടായിരുന്നു.പ്രണയ വിവാഹമായിരുന്നു ഇവരുടേത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/26483/chirus-voice-searching-for-meghna-video-goes-viral)