---
title: "'തളർന്ന് വീണ് ബാലൻ', സാന്ത്വനം പുതിയ വഴിത്തിരിവുകളിലേക്ക് ?"
english_title: "Now a new promo of the santhwanam serial has been released."
publisher: "moviemax.in"
canonical_url: "https://moviemax.in/news/26476/now-a-new-promo-of-the-santhwanam-serial-has-been-released"
published_at: "2022-02-15T11:01:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620b3af6e817a_santhwanam.jpg"
keywords: []
---

# 'തളർന്ന് വീണ് ബാലൻ', സാന്ത്വനം പുതിയ വഴിത്തിരിവുകളിലേക്ക് ?

> **Lead Summary:** കുടുംബബന്ധങ്ങളുടെ സങ്കീർണതകളെക്കുറിച്ച് സംസാരിക്കുന്ന പരമ്പരയാണ് സാന്ത്വനം. കാര്യമായി പുതുമ അവകാശപ്പെടാനില്ലാത്ത കഥയെ പുതുമ തോന്നുന്ന സന്ദർഭങ്ങളിലൂടെ അവതരിപ്പിച്ച് പുതിയ തലമുറയുടെ അടക്കം ഹൃദയത്തിൽ കയറാൻ പരമ്പരയ്ക്ക് സാധിച്ചിട്ടുണ്ട്.

## Article Content

കുടുംബബന്ധങ്ങളുടെ സങ്കീർണതകളെക്കുറിച്ച് സംസാരിക്കുന്ന പരമ്പരയാണ് സാന്ത്വനം. കാര്യമായി പുതുമ അവകാശപ്പെടാനില്ലാത്ത കഥയെ പുതുമ തോന്നുന്ന സന്ദർഭങ്ങളിലൂടെ അവതരിപ്പിച്ച് പുതിയ തലമുറയുടെ അടക്കം ഹൃദയത്തിൽ കയറാൻ പരമ്പരയ്ക്ക് സാധിച്ചിട്ടുണ്ട്.

ശിവാഞ്ജലിയും ഹരിയും അപ്പുവുമെല്ലാം സ്‌ക്രീനിനകത്തും പുറത്തും വലിയ ആരാധകവൃന്ദത്തെയാണ് സ്വന്തമാക്കിയിട്ടുള്ളത്. ചെറിയൊരു ഇടവേളയ്ക്കുശേഷം ശിവാഞ്ജലിയുടെ പ്രണയത്തിലേക്കും മറ്റും കടന്നിരിക്കുകയാണ് പരമ്പര. 

സാന്ത്വനത്തിന്റെ പുതിയ എപ്പിസോഡുകൾ രസകരമായാണ് മുന്നോട്ടുപോകുന്നത്. കാലങ്ങൾക്കുശേഷം ശിവനും അഞ്ജലിയും ഒന്നിച്ചുള്ള പ്രണയനിമിഷങ്ങൾ സോഷ്യൽമീഡിയയിലും വൈറലായിട്ടുണ്ട്. ശിവാഞ്ജലിയുടെ ഇടയിലേക്ക് കട്ടുറുമ്പായി വരുന്ന കണ്ണനെ ശിവനും അഞ്ജലിയും പരമാവധി ഒഴിവാക്കാൻ ശ്രമിക്കുന്നുണ്ട്.

പ്രണയാർദ്രമായ നിമിഷങ്ങൾ സാന്ത്വനത്തിൽ വീണ്ടും തുടങ്ങിയതോടെ സോഷ്യൽമീഡിയയിലും പരമ്പര വീണ്ടും തരംഗമായിരിക്കുകയാണ്. ശിവാഞ്ജലി ഒന്നിച്ച് സ്‌ക്കൂട്ടിയിൽ പോകുന്ന രംഗങ്ങളും, കടയിലെ പ്രണയവുമെല്ലാം ആരാധകർ സ്റ്റാറ്റസും സ്റ്റോറിയുമെല്ലാമാക്കുന്നുണ്ട്.

ഇപ്പോൾ സീരിയലിന്റെ പുതിയ പ്രമോ പുറത്തുവിട്ടിരിക്കുകയാണ് ശാരീരിക അസ്വസ്ഥതകൾ മൂലം തളർന്ന് വീഴുന്ന ബാലനാണ് പുതിയ പ്രമോയിലുള്ളത്. അതിനിടയിൽ കുത്തിതിരിപ്പുമായി അപ്പുവിന്റെ അപ്പച്ചിയും സാന്ത്വനത്തിലുണ്ട്. അപ്പുവിനെ സാന്ത്വനത്തിൽ നിന്നും അകറ്റി ഹരിയേയും കൂട്ടി അമരാവതിയിലേക്ക് തിരികെ പോകുക എന്ന ലക്ഷ്യത്തോടെയാണ് തമ്പിയും രാജലക്ഷ്മിയും സാന്ത്വനത്തിൽ എത്തിയത്. 

സാന്ത്വനത്തിൽ കുത്തിത്തിരിപ്പുണ്ടാക്കുന്നതിന് വേണ്ടിയാണ് തമ്പി രാജലക്ഷ്മിയെ സാന്ത്വനത്തിൽ നിർത്തി മടങ്ങിയത്. അപ്പുവിന് ചേർന്ന ഭർത്താവല്ല ഹരിയെന്ന് വന്നപ്പോൾ‌ മുതൽ രാജലക്ഷ്മി ഹരിയോടും സാന്ത്വനത്തിലെ മറ്റ് അം​ഗങ്ങളോടും പറയാതെ പറയുന്നുമുണ്ട്. ഇപ്പോൾ ഇറങ്ങിയ പുതിയ പ്രമോയിൽ കടയുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കായി പുറത്തേക്ക് പോകാൻ ഇറങ്ങിയ ബാലൻ തളർന്ന് വീഴുന്ന രം​ഗങ്ങളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.

ബാലന്റെ അവസ്ഥ കണ്ട് ഹരി ബാലന്റെ ജോലി ഏറ്റെടുക്കാമെന്ന് പറയുന്നുമുണ്ട്. എന്നാൽ അപ്പു അപ്പച്ചിയുടെ വാക്കുകേട്ട് കുത്തിതിരിപ്പുണ്ടാക്കി ഹരിക്കും അപ്പുവിനും ഇടയിൽ പുതിയ വഴക്കിന് വഴിവെട്ടുകയാണ്. രാജലക്ഷ്മിയുടെ പെരുമാറ്റവും അപ്പുവിന്റെ സംസാരവും ശ്ര​ദ്ധയിൽപ്പെട്ട ബാലന് ചില സംശയങ്ങൾ ഒക്കെ തോന്നി തുടങ്ങിയിട്ടുണ്ട്. 

അത് ഭാര്യ ശ്രീദേവിയോട് ബാലൻ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. രാജലക്ഷ്മിയുടേയും തമ്പിയുടേയും ഉദ്ദേശം സാന്ത്വനത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണെന്ന് ബാലൻ മനസിലാക്കുന്നുണ്ട്. അതേ സമയം രാജലക്ഷ്മി എന്ന പുതിയ കഥാപാത്രം വന്നതിൽ പ്രേക്ഷകർക്ക് അതൃപ്തിയുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/26476/now-a-new-promo-of-the-santhwanam-serial-has-been-released)