#GauthamMenon | 'കാസ്റ്റിം​ഗിൽ ഭൂരിഭാ​ഗവും മമ്മൂട്ടിയുടെ നിർദ്ദേശമായിരുന്നു, മഞ്ജു വാര്യർക്കൊപ്പം സിനിമ ചെയ്യാനിരുന്നതാണ്' -ഗൗതം മേനോൻ

#GauthamMenon | 'കാസ്റ്റിം​ഗിൽ ഭൂരിഭാ​ഗവും മമ്മൂട്ടിയുടെ നിർദ്ദേശമായിരുന്നു, മഞ്ജു വാര്യർക്കൊപ്പം സിനിമ ചെയ്യാനിരുന്നതാണ്' -ഗൗതം മേനോൻ
2025-01-19T20:47:00 | By Jain Rosviya

മമ്മൂട്ടി-​ഗൗതം മേനോൻ കൂട്ടുകെട്ടിൽ വരുന്ന സിനിമയാണ് ഡൊമിനിക് ആന്റ് ലേഡീസ് പഴ്സ്. തമിഴിലെ ഹിറ്റ് സംവിധായകൻ മമ്മൂട്ടിയെ നായകനാക്കി സിനിമ ചെയ്യുമ്പോൾ പ്രേക്ഷകർക്ക് പ്രതീക്ഷയേറെയാണ്.

ജനുവരി 23 ന് റിലീസ് ചെയ്യുന്ന ചിത്രം മമ്മൂട്ടി കമ്പനിയാണ് നിർമ്മിച്ചത്. ഡൊമിനിക് ആന്റ് ദ ലേഡീസ് പഴ്സ് സിനിമയുണ്ടായതിന് പിന്നിലെ കഥ പങ്കുവെക്കുകയാണ് ​ഗൗതം മേനോൻ.

മഞ്ജു വാര്യരെ വെച്ച് സിനിമ ചെയ്യാനിരുന്ന താൻ പിന്നീട് ഈ പ്രൊജക്ടിന് പകരം ഡൊമിനിക് ആന്റ് ദ ലേഡീസ് പഴ്സ് ചെയ്യുകയായിരുന്നെന്ന് ​ഗൗതം മേനോൻ പറയുന്നു. ​ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

മഞ്ജു വാര്യർ കാരണമാണ് നീരജിനെ (നീരജ് രാജൻ) കണ്ടത്. ഞങ്ങൾ ടച്ചിലുണ്ട്. ഒരു സിനിമ ചെയ്യാനാ​ഗ്രഹിച്ചിരുന്നു. മഞ്ജു വാര്യർ ഈ എഴുത്തുകാരനെ ചെന്നെെയിലേക്ക് കൊണ്ട് വന്നു.

അദ്ദേഹം കഥയെഴുതി ഞാൻ സംവിധാനം ചെയ്ത് മഞ്ജു അഭിനയിക്കുന്ന സിനിമ. എന്നാൽ ഈ സിനിമ നടന്നില്ല. ഈ എഴുത്തുകാരനുമായുള്ള സംസാരങ്ങൾക്കിടെ മറ്റെന്തെങ്കിലും ആശയങ്ങളുണ്ടോ എന്ന് ചോദിച്ചു.

മലയാളത്തിൽ എബിസിഡി എന്ന സിനിമയുടെ തിരക്കഥയുടെ ഭാ​ഗമായിരുന്നു നീരജ്. എനിക്കിഷ്ടമുള്ള സംവിധായകൻ മാർട്ടിൻ പ്രകാട്ടിനൊപ്പം വർക്ക് ചെയ്യുന്നു.

ഡൊമിനിക്കിന്റെ കഥ എന്നോട് നീരജ് പറഞ്ഞു. ഈ കഥ തനിക്ക് വളരെ ഇഷ്ടമാവുകയും ഇത് സിനിമയിലേക്ക് എത്തിയെന്നും ​ഗൗതം മേനോൻ വ്യക്തമാക്കി. ഈ കഥ പല നടൻമാരോടും പറഞ്ഞു.

മമ്മൂട്ടി സാറിന് ഇത് വർക്കാകും എന്ന് തുടക്കത്തിലേ ഞാൻ പറഞ്ഞിരുന്നു. എന്നാൽ ഇങ്ങനെയൊരു കഥ അദ്ദേഹം തെരഞ്ഞെടുക്കുമെന്ന് അവർ കരുതിയില്ല. മമ്മൂട്ടി സാറുടെ എക്സ്പിരിമെന്റ് വർക്കുകൾ ഞാൻ കാണുന്നുണ്ടായിരുന്നു.

അദ്ദേഹത്തോടൊപ്പം ബസൂക്ക എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ ഈ സിനിമയെക്കുറിച്ച് ചർച്ച നടന്നിട്ടേയില്ല. ഷൂട്ടിം​ഗിന് ശേഷം ഞാൻ ധൈര്യത്തോടെ അദ്ദേഹത്തിന്റെ ടീമിലൊരാളെ കോൺടാക്ട് ചെയ്തു.

പെട്ടെന്ന് അവർ കൂടിക്കാഴ്ച ഏർപ്പാടാക്കി. ഞാനും റൈറ്ററുമുണ്ട്. അദ്ദേഹം കഥയുടെ ഐഡിയ ചോദിച്ചാൽ പറയേണ്ട, നരേഷനിലേക്ക് കടക്കാമെന്ന് നീരജ് പറഞ്ഞു.

അദ്ദേഹം ഐഡിയ ചോദിച്ചു. ഇൻവെസ്റ്റി​ഗേഷൻ എന്ന് പറഞ്ഞപ്പോൾ നോ ​ഗൗതം, കേരളത്തിൽ മുഴുവനും ഇൻവെസ്റ്റി​ഗേഷൻ സ്റ്റോറികളാണ്, ഞാനും അടുത്തിടെ ഒരുപാട് ചെയ്തെന്ന് അദ്ദേഹം പറഞ്ഞു.

റ്റെന്തെങ്കിലും സബ്ജക്ടാണെങ്കിൽ പറയാൻ പറഞ്ഞു. പത്ത് മിനുട്ടിനുള്ളിൽ മീറ്റിം​ഗ് കഴിഞ്ഞു. കഥ കേട്ട് നോക്കൂ, നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ മറ്റൊരു സിനിമ ചെയ്യാമെന്ന് പറഞ്ഞു.

അങ്ങനെ കഥ പറഞ്ഞു. അര മണിക്കൂറിനുള്ളിൽ അദ്ദേഹത്തിന് കഥ ഇഷ്ടപ്പെട്ടെന്ന് മനസിലായി. അവസാനം ഇഷ്ടമായി, നമുക്ക് ഈ സിനിമ ചെയ്യാമെന്ന് പറഞ്ഞു. അങ്ങനെ പെട്ടെന്ന് സിനിമ തുടങ്ങിയെന്നും ​ഗൗതം മേനോൻ ഓർത്തു.

കാസ്റ്റിം​ഗിൽ ഭൂരിഭാ​ഗവും മമ്മൂട്ടിയുടെ നിർദ്ദേശമായിരുന്നെന്നും ​ഗൗതം മേനോൻ പറയുന്നു. ചർച്ചയ്ക്ക് ശേഷം ലൈൻ പ്രൊജ്യൂസറെ വിളിച്ച് കാസ്റ്റിം​ഗ് ഏജൻസിയെക്കുറിച്ച് പറഞ്ഞപ്പോൾ കാസ്റ്റിം​ഗ് സർ ചെയ്യുമെന്ന് അവർ മറുപടി നൽകി.

ആര് ഏത് കഥാപാത്രം ചെയ്യുമെന്ന് അദ്ദേഹം ഇരുന്ന് തീരുമാനിച്ചു. ഒരുപാട് വർക്കുകൾ കാണുന്നയാളാണ്. നല്ല അവബോധമുണ്ട്. ഏതെങ്കിലും സിനിമയിൽ നിന്ന് ചെറിയ അഭിനേതാക്കളെ കണ്ടുപിടിക്കുമെന്നും ​ഗൗതം മേനോൻ വ്യക്തമാക്കി.

Content Highlight: #Most #casting #Mammootty #suggestion #he #to #do # film #with #ManjuWarrier #GauthamMenon

Next TV

Related Stories
'ഓരോ പരീക്ഷയ്ക്ക് പിന്നിലും നമ്മൾ എപ്പോഴും കാണാത്ത ഒരു കഥയുണ്ട്'; അച്ഛന്റെ വാക്കുകൾ തള്ളി അഹാന

Jul 24, 2026 08:08 AM

'ഓരോ പരീക്ഷയ്ക്ക് പിന്നിലും നമ്മൾ എപ്പോഴും കാണാത്ത ഒരു കഥയുണ്ട്'; അച്ഛന്റെ വാക്കുകൾ തള്ളി അഹാന

ഡൽഹി വിദ്യാർഥി സമരത്തെ ന്യായീകരിച്ച അച്ഛൻ കൃഷ്ണ കുമാറിനെതിരെ നടി അഹാന കൃഷ്ണ. വിദ്യാർഥികളുടെ വേദനയും ഭരണകൂട വീഴ്ചയും ചൂണ്ടിക്കാട്ടി...

Read More >>
'ചേച്ചിടെ മകള്‍ക്ക് ചേച്ചിയെ ഭയം ആണെന്നാണല്ലോ കേട്ടുകേള്‍വി, രാജ്യത്തെ ഒറ്റുകൊടുക്കാന്‍ തീവ്രവാദികള്‍ എത്ര തന്നു?'; മഞ്ജുവിന് നേരെ സൈബര്‍ ആക്രമണം

Jul 23, 2026 10:02 PM

'ചേച്ചിടെ മകള്‍ക്ക് ചേച്ചിയെ ഭയം ആണെന്നാണല്ലോ കേട്ടുകേള്‍വി, രാജ്യത്തെ ഒറ്റുകൊടുക്കാന്‍ തീവ്രവാദികള്‍ എത്ര തന്നു?'; മഞ്ജുവിന് നേരെ സൈബര്‍ ആക്രമണം

നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ വിദ്യാർത്ഥി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച മഞ്ജു വാര്യർക്കെതിരെ സോഷ്യൽ മീഡിയയിൽ സൈബർ ആക്രമണം. മോഹൻലാലിന്റെ മകൾ...

Read More >>
'മാനുഷികതയാണ് എല്ലാ രാഷ്ട്രീയത്തിനും മേലെ നിൽക്കേണ്ടത്'; നീറ്റ് പ്രതിഷേധത്തിന് പിന്തുണയുമായി മഞ്ജു വാര്യർ

Jul 23, 2026 09:36 PM

'മാനുഷികതയാണ് എല്ലാ രാഷ്ട്രീയത്തിനും മേലെ നിൽക്കേണ്ടത്'; നീറ്റ് പ്രതിഷേധത്തിന് പിന്തുണയുമായി മഞ്ജു വാര്യർ

നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്രമന്ത്രി രാജി ആവശ്യപ്പെട്ടുള്ള വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി നടി മഞ്ജു വാര്യർ. മെറിറ്റിനും...

Read More >>
'യുവാക്കളാണ് നാടിന്റെ സ്വത്ത്, അവരുടെ  ശബ്ദം കേള്‍ക്കണം'; ജന്തര്‍ മന്തര്‍ വിദ്യാര്‍ഥി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യവുമായി മമ്മൂട്ടി

Jul 23, 2026 08:58 PM

'യുവാക്കളാണ് നാടിന്റെ സ്വത്ത്, അവരുടെ ശബ്ദം കേള്‍ക്കണം'; ജന്തര്‍ മന്തര്‍ വിദ്യാര്‍ഥി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യവുമായി മമ്മൂട്ടി

ഡല്‍ഹി ജന്തര്‍ മന്തറിലെ വിദ്യാര്‍ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി മമ്മൂട്ടി. യുവാക്കളുടെ ശബ്ദം കേള്‍ക്കണമെന്ന് ഫേസ്ബുക്കില്‍ കുറിച്ചു. ടൊവിനോ,...

Read More >>
'അക്രമത്തിനു പകരം അനുകമ്പ ഉണ്ടാകട്ടെ, നീതി ഒരിക്കലും ചിലരുടെ മാത്രം പ്രത്യേകാവകാശമായി മാറാതിരിക്കട്ടെ...'; നീറ്റ് പ്രതിഷേധത്തിൽ ആര്യ ബഡായി

Jul 23, 2026 03:59 PM

'അക്രമത്തിനു പകരം അനുകമ്പ ഉണ്ടാകട്ടെ, നീതി ഒരിക്കലും ചിലരുടെ മാത്രം പ്രത്യേകാവകാശമായി മാറാതിരിക്കട്ടെ...'; നീറ്റ് പ്രതിഷേധത്തിൽ ആര്യ ബഡായി

നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച വിഷയത്തിൽ ഡൽഹിയിൽ നടക്കുന്ന വിദ്യാർത്ഥി പ്രതിഷേധത്തിൽ നടി ആര്യ ബഡായി പ്രതികരിച്ചു. ഒരു അമ്മയുടെ കണ്ണിലൂടെയാണ്...

Read More >>
ഈ രാജ്യത്ത് എന്താണ് നടക്കുന്നത്? അവർ വിദ്യാർഥികളാണ്, രാജ്യദ്രോഹികളല്ല; ഡൽഹിയിലെ പൊലീസ് അതിക്രമത്തിൽ പൊട്ടിത്തെറിച്ച് നടി ഭാവന

Jul 23, 2026 03:58 PM

ഈ രാജ്യത്ത് എന്താണ് നടക്കുന്നത്? അവർ വിദ്യാർഥികളാണ്, രാജ്യദ്രോഹികളല്ല; ഡൽഹിയിലെ പൊലീസ് അതിക്രമത്തിൽ പൊട്ടിത്തെറിച്ച് നടി ഭാവന

ഡൽഹിയിലെ വിദ്യാർഥി പ്രക്ഷോഭത്തിനുനേരെയുണ്ടായ പൊലീസ് അതിക്രമത്തെ വിമർശിച്ച് നടി ഭാവന. ലാത്തിച്ചാർജിന്റെ വീഡിയോ പങ്കുവച്ചു. ടൊവിനോ, പാർവതി, ദുൽഖർ...

Read More >>
Top Stories

News Roundup