---
title: "ഒരു മാസം യൂട്യൂബ് ചാനല്‍ വഴി നടന്‍ കൃഷ്ണ കുമാറും കുടുംബവും നേടുന്നത് ലക്ഷങ്ങള്‍ "
english_title: "Krishna Kumar and his family earn lakhs a month through a YouTube channel"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2644/krishna-kumar-and-his-family-earn-lakhs-a-month-through-a-youtube-channel"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60cad99c3deac_.jpg"
keywords: []
---

# ഒരു മാസം യൂട്യൂബ് ചാനല്‍ വഴി നടന്‍ കൃഷ്ണ കുമാറും കുടുംബവും നേടുന്നത് ലക്ഷങ്ങള്‍ 

> **Lead Summary:** ലോക്ഡൗണ്‍ വീണ്ടും വന്നതോടെ എല്ലാവരും യൂട്യൂബ് ചാനലിലേക്ക് തിരിഞ്ഞിരിക്കുകയാണ്. ചിലര്‍ സ്ഥിരമായി ചാനലിലെ വീഡിയോ കണ്ട് പോവുമ്പോള്‍ മറ്റു ചിലര്‍ ആവട്ടെ യൂട്യൂബ് ചാനലില്‍ അക്കൗണ്ട് എടുക്കാനും തുടങ്ങി. ഇന്ന് ഒട്ടുമിക്ക ആളുകളും യൂട്യൂബില്‍ തന്നെയാണ്. വീട്ടിലെ വിശേഷം, യാത്രാ വിവരണം, പാചകം ഇതൊക്കെ തന്നെയാണ് പലരും ചാനല്‍ വഴി പുറത്തുവിടുന്നത്.ചലച്ചിത്ര താരങ്ങളും തങ്ങളുടെ വിശേഷങ്ങള്‍ യു ട്യൂബ് ചാനല്‍ വഴി ആരാധകര്‍ക്കിടയില്‍ എത്തിക്കുന്നുണ്ട്.

## Article Content

ലോക്ഡൗണ്‍ വീണ്ടും വന്നതോടെ എല്ലാവരും യൂട്യൂബ് ചാനലിലേക്ക് തിരിഞ്ഞിരിക്കുകയാണ്. ചിലര്‍ സ്ഥിരമായി ചാനലിലെ വീഡിയോ കണ്ട് പോവുമ്പോള്‍ മറ്റു ചിലര്‍ ആവട്ടെ യൂട്യൂബ് ചാനലില്‍ അക്കൗണ്ട് എടുക്കാനും തുടങ്ങി. ഇന്ന് ഒട്ടുമിക്ക ആളുകളും യൂട്യൂബില്‍ തന്നെയാണ്. വീട്ടിലെ വിശേഷം, യാത്രാ വിവരണം, പാചകം ഇതൊക്കെ തന്നെയാണ് പലരും ചാനല്‍ വഴി പുറത്തുവിടുന്നത്.ചലച്ചിത്ര താരങ്ങളും തങ്ങളുടെ വിശേഷങ്ങള്‍ യു ട്യൂബ് ചാനല്‍ വഴി ആരാധകര്‍ക്കിടയില്‍ എത്തിക്കുന്നുണ്ട്.

സെലിബ്രിറ്റികളും ഇപ്പോള്‍ യൂട്യൂബ് ചാനലില്‍ തന്നെയാണ്. ഇതില്‍ നടന്‍ കൃഷ്ണ കുമാറിന്റെയും കുടുംബത്തിന്റെയും വീഡിയോകള്‍ക്ക് കാഴ്ചക്കാര്‍ ഏറെയാണ്. ഇപ്പോള്‍ ഈ കുടുംബത്തിന് മാസത്തില്‍ ലഭിക്കുന്ന വരുമാനത്തെക്കുറിച്ചാണ് മറ്റൊരു വ്ളോഗറായ മൂപ്പന്‍സ് വ്ലോഗ്സ് പറയുന്നത്.

കൃഷ്ണകുമാറിന്റെ കുടുംബത്തില്‍ എല്ലാവര്‍ക്കും സ്വന്തമായ യൂട്യൂബ് ചാനല്‍ ഉണ്ട്. എല്ലാവരും ഇതില്‍ സജീവമാണ്. ഇവിടെ ഏറ്റവും കൂടുതല്‍ സബ്സ്‌ക്രൈബേഴ്സ് ഉള്ളത് അഹാനയ്ക്കാണ്. ചാനലില്‍ മൊത്തം വന്നത് വ്യൂസ് 55 ലക്ഷമാണ്. ഒരു മാസം കേവലം 7 വീഡിയോയെ ചെയ്തിട്ടുള്ളു. അതില്‍ നിന്നുമാണ് ഇത്രയും വ്യൂസ് ഉണ്ടാക്കിയത്. 1650 യുഎസ് ഡോളര്‍ ലഭിക്കുകയും ചെയ്തു. ഏകദേശം നോക്കുമ്പോള്‍ 12,4000 രൂപയാണ് അഹാനയ്ക്ക് മാത്രം കിട്ടിയത്.

ഇഷാനിയ്ക്ക് എഴുപത്തി അയ്യായിരത്തോളം രൂപ നേടാന്‍ സാധിച്ചിട്ടുണ്ട്. ദിയ കൃഷ്ണയ്ക്ക് ഒരു ലക്ഷം രൂപയോളം കഴിഞ്ഞ മാസം സ്വന്തമാക്കാന്‍ സാധിച്ചു. ഹന്‍സികയ്ക്ക് ലഭിച്ചത് മുപ്പതിനായിരം രൂപയുമാണ്. സിന്ധുവിന് ഇരുപത്തിയ്യായിരം രൂപയാണ് കിട്ടിയത്. എന്നാല്‍ കൃഷ്ണകുമാര്‍ കഴിഞ്ഞ മാസം കുറച്ച് വീഡിയോയെ ചെയ്തിട്ടുള്ളു, അതിനാല്‍ തന്നെ വലിയ വരുമാനം ഒന്നും ലഭിച്ചിട്ടില്ല. ഈ കുടുംബത്തിലെ മൊത്തം വരുമാനം നോക്കുകയാണെങ്കില്‍ നാല് ലക്ഷത്തിന് മുകളില്‍ ആണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/2644/krishna-kumar-and-his-family-earn-lakhs-a-month-through-a-youtube-channel)