---
title: "നടൻ സിദ്ധിഖ് മുതൽ എസ് ഐയും വാർഡ് മെമ്പറും വരെ..! മാനസികമായും ശാരീരികമായും തന്നെ പീഡിപ്പിച്ചവരുടെ ലിസ്റ്റുമായി താരം "
english_title: "From actor Siddique to SI and ward member ..! The star with the list of those who tortured him mentally and physically"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2642/from-actor-siddique-to-si-and-ward-member-the-star-with-the-list-of-those-who-tortured-him-mentally-and-physically"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60c9dfa66daa3_revathi.jpg"
keywords: []
---

# നടൻ സിദ്ധിഖ് മുതൽ എസ് ഐയും വാർഡ് മെമ്പറും വരെ..! മാനസികമായും ശാരീരികമായും തന്നെ പീഡിപ്പിച്ചവരുടെ ലിസ്റ്റുമായി താരം 

> **Lead Summary:** മീ ടൂ ക്യാമ്പയിനിൽ തന്റെ തുറന്നുപറച്ചിലുകളിലൂടെ ഏറെ ശ്രദ്ധ നേടിയ നടിയാണ് രേവതി സമ്പത്ത്. തനിക്ക് പറയുവാൻ ഉള്ളത് താരം എന്നും തുറന്ന് പറയാറുണ്ട്. തന്നെ സെക്ഷ്വലി, മെന്റലി, വെര്‍ബലി, ഇമോഷണലി പീഡിപ്പിച്ച അബ്യൂസേഴ്‌സിന്റെ പേരുകള്‍ അക്കമിട്ട് പങ്കുവച്ചിരിക്കുകയാണ് രേവതി ഇപ്പോള്‍. രാജേഷ് ടച്ച്‌റിവര്‍, നടന്‍ സിദ്ദിഖ് തുടങ്ങി തിരുവനന്തപുരം പൂന്തുറ സ്റ്റേഷനിലെ എസ്‌ഐ ബിനുവിന്റെ പേര് അടക്കം 14 പേരുകളാണ് നടി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്.

## Article Content

മീ ടൂ ക്യാമ്പയിനിൽ തന്റെ തുറന്നുപറച്ചിലുകളിലൂടെ ഏറെ ശ്രദ്ധ നേടിയ നടിയാണ് രേവതി സമ്പത്ത്. തനിക്ക് പറയുവാൻ ഉള്ളത് താരം എന്നും തുറന്ന് പറയാറുണ്ട്. തന്നെ സെക്ഷ്വലി, മെന്റലി, വെര്‍ബലി, ഇമോഷണലി പീഡിപ്പിച്ച അബ്യൂസേഴ്‌സിന്റെ പേരുകള്‍ അക്കമിട്ട് പങ്കുവച്ചിരിക്കുകയാണ് രേവതി ഇപ്പോള്‍. രാജേഷ് ടച്ച്‌റിവര്‍, നടന്‍ സിദ്ദിഖ് തുടങ്ങി തിരുവനന്തപുരം പൂന്തുറ സ്റ്റേഷനിലെ എസ്‌ഐ ബിനുവിന്റെ പേര് അടക്കം 14 പേരുകളാണ് നടി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്.

**രേവതി സമ്പത്തിന്റെ ഫേസ് ബുക്ക്‌ പോസ്റ്റ്‌ ...**

എന്റെ ജീവിതത്തിൽ എന്നെ ഇതുവരെ സെക്ഷ്വലി, മെന്റലി, വെർബലി, ഇമോഷണലി പീഡിപ്പിച്ച പ്രൊഫഷണൽ/പേർസണൽ/സ്‌ട്രെയിഞ്ച്/സൈബർ ഇടങ്ങളിലുള്ള അബ്യൂസേഴ്സിന്റെ അഥവാ ക്രിമിനലുകളുടെ പേരുകൾ ഞാൻ ഇവിടെ മെൻഷൻ ചെയ്യുന്നു..!!!

1. രാജേഷ് ടച്ച്റിവർ(സംവിധായകൻ) 2. സിദ്ദിഖ്(നടൻ) 3. ആഷിഖ് മാഹി(ഫോട്ടോഗ്രാഫർ) 4. ഷിജു എ.ആർ(നടൻ) 5. അഭിൽ ദേവ്(കേരള ഫാഷൻ ലീഗ്, ഫൗണ്ടർ) 6. അജയ് പ്രഭാകർ(ഡോക്ടർ) 7. എം.എസ്സ്.പാദുഷ്(അബ്യൂസർ) 8.സൗരഭ് കൃഷ്ണൻ(സൈബർ ബുള്ളി) 9.നന്തു അശോകൻ(അബ്യൂസർ,DYFI നെടുംങ്കാട് വാർഡ് മെമ്പർ) 10.മാക്ക്സ് വെൽ ജോസ്(ഷോർട്ട് ഫിലിം ഡയറക്ടർ) 11.ഷനൂബ് കരുവാത്ത് & ചാക്കോസ് കേക്സ് (ആഡ് ഡയറക്ടർ) 12. രാകേന്ത് പൈ, കാസ്റ്റ് മീ പെർഫെക്ട് (കാസ്റ്റിംഗ് ഡയറക്ടർ) 13.സരുൺ ലിയോ(ESAF ബാങ്ക് ഏജന്റ്, വലിയതുറ) 14.സബ്ബ് ഇൻസ്‌പെക്ടർ ബിനു (പൂന്തുറ പോലീസ് സ്റ്റേഷൻ, തിരുവനന്തപുരം ) ഇനിയും ഇനിയും പറഞ്ഞ് കൊണ്ടേ ഇരിക്കും…!!

>  പോസ്റ്റിനു താഴെ നിരവധിപേരാണ് കമന്റുമായി എത്തിയത്. സപ്പോര്‍ട്ട് ചെയ്തുകൊണ്ടും അല്ലാതെയും കമന്റുകള്‍ നിരന്നിട്ടുണ്ട് ."പലരും പുറത്ത് പറയാൻ മടിയാണ്.. കാരണം നാണക്കേട് കൊണ്ടോ.. അല്ലെങ്കിൽ ഫീൽഡിൽ നിന്ന് ഔട്ട്‌ ആക്കും എന്ന പേടി കാരണമോ.. പക്ഷെ പ്രതികരിക്കണം..എല്ലാവരും പ്രതികരിക്കുമ്പോഴേ ഇതിനൊക്കെ പ്രതിവിധി ഉണ്ടാവൂ.. അല്ലെങ്കിൽ ഇത് ഒരാൾക്ക് അല്ലെങ്കിൽ അടുത്ത ആൾക്ക് സംഭവിച്ചു കൊണ്ടേ ഇരിക്കും..പ്രതികരിക്കാൻ ഉള്ള ധൈര്യം ചങ്കൂറ്റം... U great..",

> "ഒരൊറ്റ കാര്യം ചോദിക്കട്ടെ ഇവർ ഏതൊക്കെ രീതിയിൽ ആണ് ബുദ്ധിമുട്ടിച്ചത്. അതിനു വ്യക്തത വരുത്തു. അല്ലാതെ ഈ പോസ്റ്റ്‌ ഇട്ടാൽ എല്ലാവരും സെക്ഷ്വലി മാത്രമേ ഈ ലിസ്റ്റ് ഫുൾ എന്ന് കരുതൂ. അതുകൊണ്ട് ഇതിൽ പറഞ്ഞ ഓരോരുത്തരും എന്താണ് താങ്കളോട് ചെയ്തത് എന്ന് വ്യക്തമായി എഴുതു. അല്ലാത്ത പക്ഷം ഇത് വിശ്വസിക്കാൻ ബുദ്ധിമുട്ട് ഉണ്ട്" തുടങ്ങി നിരവധി കമന്റുകള്‍ ഉണ്ടായിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/2642/from-actor-siddique-to-si-and-ward-member-the-star-with-the-list-of-those-who-tortured-him-mentally-and-physically)