---
title: "പുത്തൻ ചിത്രങ്ങളുമായി ആരാധകരെ ഞെട്ടിച്ച് മീരാ ജാസ്മിൻ"
english_title: "Meera Jasmine shocks fans with her new POST"
publisher: "moviemax.in"
canonical_url: "https://moviemax.in/news/26400/meera-jasmine-shocks-fans-with-her-new-post"
published_at: "2022-02-14T20:15:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620a6b69e25d6_MEERA.jpg"
keywords: []
---

# പുത്തൻ ചിത്രങ്ങളുമായി ആരാധകരെ ഞെട്ടിച്ച് മീരാ ജാസ്മിൻ

> **Lead Summary:** കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് മീരാജാസ്മിൻ ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് തുടങ്ങിയത്. ഒരു ദിവസം കൊണ്ട് തന്നെ ഏതാണ്ട് ഒന്നരലക്ഷത്തോളം ഫോളോവേഴ്സിനേ താരം നേടിയിരുന്നു.

## Article Content

കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് മീരാജാസ്മിൻ ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് തുടങ്ങിയത്. ഒരു ദിവസം കൊണ്ട് തന്നെ ഏതാണ്ട് ഒന്നരലക്ഷത്തോളം ഫോളോവേഴ്സിനേ താരം നേടിയിരുന്നു.

വൈകിയാണ് ഇൻസ്റ്റഗ്രാമിൽ എത്തിയത് എങ്കിലും തനിക്ക് ലഭിച്ച ആരാധകരുടെ സ്നേഹ വരവേൽപ്പിൽ താരം ആരാധകർക്ക് നന്ദി അറിയിച്ചിരുന്നു ആരാധകരുടെ സ്നേഹത്തിന് നൃത്തത്തിലൂടെ ആണ് താരം നന്ദി പറഞ്ഞത്. ഇപ്പോഴിതാ പുതിയ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് എത്തിയിരിക്കുകയാണ് താരം.

പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. സ്വയം മായാജാലം സൃഷ്ടിക്കു എന്നാണ് താരം ക്യാപ്ഷൻ നൽകിയിരിക്കുന്നത്. മികച്ച പ്രതികരണമാണ് ചിത്രങ്ങൾക്ക് ആരാധകരുടെ ഭാഗത്തു നിന്നും ലഭിക്കുന്നത്. ഇതിനകം തന്നെ ചിത്രം ഏതാണ്ട് നാൽപതിനായിരത്തിലധികം ലൈക്കുകൾ നേടിയിട്ടുണ്ട്.

ഇപ്പോഴിതാ ഇടവേളയ്ക്ക് ശേഷം അഭിനയത്തിലേക്ക് മടങ്ങിയെത്തുകയാണ് മീരാ ജാസ്മിൻ. സത്യൻ അന്തിക്കാട് ചിത്രത്തിലൂടെയാണ് മീര മലയാളത്തിലേക്ക് മടങ്ങിയെത്തുന്നത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/26400/meera-jasmine-shocks-fans-with-her-new-post)