---
title: "‘വാര്യരേ, നീ ഇത് കണ്ടോ?' മഞ്ജുവിനോട് പൂര്‍ണ്ണിമ "
english_title: "‘Warrier, did you see this? ' Purnima to Manju"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2640/warrier-did-you-see-this-purnima-to-manju"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60c9d7d8ab0da_.jpg"
keywords: []
---

# ‘വാര്യരേ, നീ ഇത് കണ്ടോ?' മഞ്ജുവിനോട് പൂര്‍ണ്ണിമ 

> **Lead Summary:** ജീവിതത്തിൽ മഞ്ജു വാരിയരുടെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് പൂർണിമ ഇന്ദ്രജിത്ത്. ഒന്നിച്ചുള്ള സൗഹൃദനിമിഷങ്ങളും യാത്രാവിശേഷങ്ങളുമെല്ലാം ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, ഇരുവരും ഒന്നിച്ചുള്ള ഒരു പഴയ ഓർമ പങ്കിടുകയാണ് പൂർണിമ.

## Article Content

ജീവിതത്തിൽ മഞ്ജു വാരിയരുടെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് പൂർണിമ ഇന്ദ്രജിത്ത്. ഒന്നിച്ചുള്ള സൗഹൃദനിമിഷങ്ങളും യാത്രാവിശേഷങ്ങളുമെല്ലാം ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, ഇരുവരും ഒന്നിച്ചുള്ള ഒരു പഴയ ഓർമ പങ്കിടുകയാണ് പൂർണിമ.

മഞ്ജു വാരിയരുമൊത്തുള്ള പഴയകാല സിനിമയിൽ നിന്നുള്ള ഒരു രംഗത്തിന്റെ ചിത്രമാണ് പൂർണിമ പങ്കുവച്ചത്. ‘വാര്യരേ, നീ ഇത് കണ്ടോ?’ എന്നായിരുന്നു ചിത്രത്തിന് പൂർണിമ നൽകിയ അടിക്കുറിപ്പ്.

ജോർജ് കിത്തു സംവിധാനം ചെയ്ത ഇന്നലെകളില്ലാതെ എന്ന ചിത്രത്തിൽ നിന്നുള്ളതാണ് ഈ ദൃശ്യം. 1997ൽ റിലീസിനെത്തിയ ചിത്രമാണ് ഇന്നലെകളില്ലാതെ. മഞ്ജുവിനും പൂർണിമയ്ക്കും ഒപ്പം ബിജു മേനോനും ഈ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/2640/warrier-did-you-see-this-purnima-to-manju)