---
title: "കസിന്‍സിനൊപ്പം സായി പല്ലവി"
english_title: "Sai Pallavi with cousins"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2639/sai-pallavi-with-cousins"
published_at: "2021-10-04T21:49:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60c9b99785378_sai pallavi2.jpg"
keywords: []
---

# കസിന്‍സിനൊപ്പം സായി പല്ലവി

> **Lead Summary:** സോഷ്യല്‍ മീഡിയയില്‍ അത്രയ്‌ക്കൊന്നും സജീവമല്ല സായി പല്ലവി. വാരി വലിച്ച് തന്റെ തന്നെ കുറേ ഫോട്ടോകള്‍ പോസ്റ്റ് ചെയ്യുന്ന ശീലം സായി പല്ലവിയ്ക്കില്ല. അതേ സമയം കുടുംബത്തിനൊപ്പമുള്ള ചില നല്ല നിമിഷങ്ങളും പ്രകൃതി സൗന്ദര്യങ്ങളും സായി പല്ലവിയുടെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കും. യാത്രകളില്‍ കാണുന്ന കാഴ്കളും സൂര്യാസ്ഥമയവും ഒക്കെയായി പ്രകൃതിയോട് തനിയ്ക്കുള്ള ഇഷ്ടം സായി പല്ലവി ആരാധകരോട് പറയാതെ പറഞ്ഞു.

## Article Content

സോഷ്യല്‍ മീഡിയയില്‍ അത്രയ്‌ക്കൊന്നും സജീവമല്ല സായി പല്ലവി. വാരി വലിച്ച് തന്റെ തന്നെ കുറേ ഫോട്ടോകള്‍ പോസ്റ്റ് ചെയ്യുന്ന ശീലം സായി പല്ലവിയ്ക്കില്ല. അതേ സമയം കുടുംബത്തിനൊപ്പമുള്ള ചില നല്ല നിമിഷങ്ങളും പ്രകൃതി സൗന്ദര്യങ്ങളും സായി പല്ലവിയുടെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കും. യാത്രകളില്‍ കാണുന്ന കാഴ്കളും സൂര്യാസ്ഥമയവും ഒക്കെയായി പ്രകൃതിയോട് തനിയ്ക്കുള്ള ഇഷ്ടം സായി പല്ലവി ആരാധകരോട് പറയാതെ പറഞ്ഞു.

ഇപ്പോള്‍ നടി തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിയ്ക്കുന്നത് കസിന്‍സിനൊപ്പമുള്ള ഏതാനും ചിത്രങ്ങളാണ്. ഫോട്ടോയില്‍ സായി പല്ലവി ആവേശത്തോടെ പോസ് കൊടുക്കുന്നതും കാണാം. കസിന്‍സിനും കുടുംബത്തിനുമൊപ്പം എത്രമാത്രം സന്തോഷത്തോടെയാണ് സായി പല്ലവി നില്‍ക്കുന്നത് എന്നും, അവരോടൊപ്പമുള്ള ബന്ധത്തിന്റെ ആഴവും സ്‌നേഹവും ഫോട്ടോയില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്നു. ചില ഫോട്ടോകളിലുള്ള സായി പല്ലവിയുടെ മുഖ ഭാവങ്ങളും രസകരമാണ്.

ലവ് സ്‌റ്റോറി എന്ന തെലുങ്ക് ചിത്രത്തിന്റെ റിലീസിനായി കാത്തിരിയ്ക്കുകയാണ് ഇപ്പോള്‍ സായി പല്ലവി. നാഗ ചൈതന്യയാണ് ചിത്രത്തിലെ നായകന്‍. ഏപ്രിലില്‍ ചിത്രം റിലീസ് ചെയ്യാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊവിഡ് കാരണം റിലീസ് നീണ്ടു പോവുകയാണ്. റാണ ദഗ്ഗുപതിയ്‌ക്കൊപ്പം അഭിനയിച്ച വിരാത പര്‍വം എന്ന ചിത്രത്തിന്റെ റിലീസും കൊവിഡ് ലോക്ക്ഡൗണ്‍ കാരണം നീണ്ടു പോവുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/2639/sai-pallavi-with-cousins)