---
title: "ഞങ്ങളുടെ ചങ്ക് തകർക്കല്ലേ; ഉണ്ണി മുകുന്ദനോട് ആരാധികമാർ"
english_title: "Don't break our chunk; Fans to Unni Mukundan"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2638/dont-break-our-chunk-fans-to-unni-mukundan"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60c9a0c7bd499_unni.jpg"
keywords: []
---

# ഞങ്ങളുടെ ചങ്ക് തകർക്കല്ലേ; ഉണ്ണി മുകുന്ദനോട് ആരാധികമാർ

> **Lead Summary:** മലയാളസിനിമയിലെ മോസ്റ്റ് എലിജിബിള്‍ ബാച്ചിലര്‍ ആണ് ഉണ്ണി മുകുന്ദൻ. നിരവധി ആരാധികമാരാണ് ഈ താരത്തിനുള്ളത്. ഇപ്പോഴിതാ, ഉണ്ണി മുകുന്ദൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു വീഡിയോ ആണ് ആരാധികമാരെ അമ്പരപ്പിക്കുന്നത്.

## Article Content

മലയാളസിനിമയിലെ മോസ്റ്റ് എലിജിബിള്‍ ബാച്ചിലര്‍ ആണ് ഉണ്ണി മുകുന്ദൻ. നിരവധി ആരാധികമാരാണ് ഈ താരത്തിനുള്ളത്. ഇപ്പോഴിതാ, ഉണ്ണി മുകുന്ദൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു വീഡിയോ ആണ് ആരാധികമാരെ അമ്പരപ്പിക്കുന്നത്.

> “സത്യസന്ധമായി പറഞ്ഞാൽ ഇതാണ് എനിക്കു കിട്ടിയ മനോഹരമായ ഒന്ന്. ഇതെല്ലാം ഞാനെപ്പോഴും ആഗ്രഹിച്ചതാണ്. എഡിറ്റ് ചെയ്ത വീഡിയോയ്ക്ക് ഒരുപാട് നന്ദി. ഒരു നിമിഷത്തേക്ക് ഇതെല്ലാം വളരെ യാഥാർത്ഥ്യമായിരുന്നു. സ്നേഹത്തിന് നന്ദി,” എന്ന അടിക്കുറിപ്പോടെയാണ് ഒരു പെൺകുട്ടിയ്ക്ക് ഒപ്പമുള്ള വീഡിയോ ഉണ്ണി മുകുന്ദൻ പങ്കുവച്ചിരിക്കുന്നത്. ഒരു ആരാധിക അയച്ചു നൽകിയ മനോഹരമായ വീഡിയോ പങ്കുവയ്ക്കുകയായിരുന്നു ഉണ്ണിമുകുന്ദൻ.

വീഡിയോ പങ്കുവച്ചതിനു പിന്നാലെ ഉണ്ണി മുകുന്ദനെ ചോദ്യങ്ങൾ കൊണ്ട് മൂടുകയാണ് ആരാധികമാർ. ഓരോ ഫ്രെയിമിലും ഉണ്ണിയ്ക്ക് ഒപ്പം വീഡിയോയിൽ കാണുന്ന ആ പെൺകുട്ടി ആരാണെന്നാണ് ആരാധികമാർക്ക് അറിയേണ്ടത്. ശരിക്കും പ്രണയത്തിലാണോ? , അയച്ചവർക്ക് അങ്ങ് അയച്ചാ മതിയല്ലോ കാണുന്നവന്റെ സങ്കടം ആർക്കേലും അറിയോ?, ഞങ്ങളുടെ ചങ്ക് തകർക്കല്ലേ ഉണ്ണിയേട്ടാ എന്നിങ്ങനെ പോവുന്നു ആരാധകരുടെ കമന്റ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/2638/dont-break-our-chunk-fans-to-unni-mukundan)