---
title: "സാന്ത്വന പദ്ധതി; ഫെഫ്കയ്ക്ക് മൂന്ന് ലക്ഷം രൂപ സംഭാവന നൽകി പൃഥ്വിരാജ്... "
english_title: "Consolation plan; Prithviraj donates Rs 3 lakh to Fefka ..."
publisher: "moviemax.in"
canonical_url: "https://moviemax.in/news/2637/consolation-plan-prithviraj-donates-rs-3-lakh-to-fefka"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60c99e926ca3d_.jpg"
keywords: []
---

# സാന്ത്വന പദ്ധതി; ഫെഫ്കയ്ക്ക് മൂന്ന് ലക്ഷം രൂപ സംഭാവന നൽകി പൃഥ്വിരാജ്... 

> **Lead Summary:** ചലച്ചിത്ര തൊഴിലാളി സംഘടനയായ ഫെഫ്കയുടെ കോവിഡ് സാന്ത്വന പദ്ധതിയിലേയ്ക്ക് മൂന്ന് ലക്ഷം രൂപ സംഭാവന നൽകി നടൻ പൃഥ്വിരാജ് സുകുമാരന്‍. ഫെഫ്കയ്ക്ക് കീഴിലെ 19 യൂണിയനുകളിൽ അംഗങ്ങളായ മലയാള ചലച്ചിത്ര പ്രവർത്തകർക്ക് വേണ്ടി ബൃഹത്തായ സഹായ പദ്ധതികൾ ഫെഫ്ക കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

## Article Content

ചലച്ചിത്ര തൊഴിലാളി സംഘടനയായ ഫെഫ്കയുടെ കോവിഡ് സാന്ത്വന പദ്ധതിയിലേയ്ക്ക് മൂന്ന് ലക്ഷം രൂപ സംഭാവന നൽകി നടൻ പൃഥ്വിരാജ് സുകുമാരന്‍. ഫെഫ്കയ്ക്ക് കീഴിലെ 19 യൂണിയനുകളിൽ അംഗങ്ങളായ മലയാള ചലച്ചിത്ര പ്രവർത്തകർക്ക് വേണ്ടി ബൃഹത്തായ സഹായ പദ്ധതികൾ ഫെഫ്ക കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

ആശുപത്രിയിൽ കഴിയുന്ന കോവിഡ് ബാധിതർക്ക് ധന സഹായം, കോവിഡ് മെഡിക്കൽ കിറ്റ്, അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും ജീവൻ രക്ഷാ മരുന്നുകളുടെ സൗജന്യ വിതരണം , കുട്ടികളുടെ പഠന സാമഗ്രികൾ വാങ്ങാനുള്ള സഹായം , കോവിഡ് മൂലം മരണമടയുന്ന അംഗങ്ങളുടെ കുടുംബത്തിന് അമ്പതിനായിരം രൂപ , ആവശ്യമെങ്കിൽ ആശ്രിതർക്ക് സംഘടനാ അംഗത്വം, ജോലി എന്നിവയാണ് കോവിഡ് സാന്ത്വന പദ്ധതി. അപേക്ഷകൾ ഫെഫ്ക അംഗങ്ങൾ അതാത് സംഘടനാ മെയിലിലേക്കാണ് അയയ്‌ക്കേണ്ടത്.

നേരത്തെ കല്യാൺ ഗ്രൂപ്പിന്റെ സ്ഥാപകൻ കല്യാണരാമൻ, ബിഗ് ബ്രദര്‍ സിനിമയുടെ നിർമാതാവ് ഫിലിപ്പോസ് കെ. ജോസഫ് എന്നിവർ അഞ്ച് ലക്ഷം രൂപ സാന്ത്വന പദ്ധതിക്കായി നൽകിയിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/2637/consolation-plan-prithviraj-donates-rs-3-lakh-to-fefka)