---
title: "മോശം സന്ദേശം അയച്ചയാളെ കയ്യോടെ പിടിച്ച്‌ സംയുക്ത "
english_title: "Hold the sender of a bad message by the hand"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2636/hold-the-sender-of-a-bad-message-by-the-hand"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60c99c878e37b_ 2.jpg"
keywords: []
---

# മോശം സന്ദേശം അയച്ചയാളെ കയ്യോടെ പിടിച്ച്‌ സംയുക്ത 

> **Lead Summary:** ചുരുങ്ങിയ കാലംകൊണ്ട് മലയാളി പ്രേക്ഷകരുടെ ഹൃദയം കൈയ്യടക്കിയ ചലച്ചിത്ര അഭിനേത്രിയാണ് സംയുക്ത മേനോൻ. പാലക്കാട് സ്വദേശിനിയായ താരം എൻട്രൻസ് പരീക്ഷയ്ക്ക് തയാറെടുക്കുമ്പോഴാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.തന്റെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചില ഫോട്ടോകൾ കണ്ട് ഒരു ഫോട്ടോഗ്രാഫർ സംയുക്തയെ കവർഗേളായി ക്ഷണിക്കുകയായിരുന്നു.ആ ഫോട്ടോഷൂട്ടിലൂടെ പോപ്‌കോൺ എന്ന ചിത്രത്തിലേക്ക് തിരഞ്ഞെടുക്കപെട്ടു.ചിത്രത്തിൽ ഒരു ചെറിയ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.ചിത്രം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.

## Article Content

ചുരുങ്ങിയ കാലംകൊണ്ട് മലയാളി പ്രേക്ഷകരുടെ ഹൃദയം കൈയ്യടക്കിയ ചലച്ചിത്ര അഭിനേത്രിയാണ് സംയുക്ത മേനോൻ. പാലക്കാട് സ്വദേശിനിയായ താരം എൻട്രൻസ് പരീക്ഷയ്ക്ക് തയാറെടുക്കുമ്പോഴാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.തന്റെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചില ഫോട്ടോകൾ കണ്ട് ഒരു ഫോട്ടോഗ്രാഫർ സംയുക്തയെ കവർഗേളായി ക്ഷണിക്കുകയായിരുന്നു.ആ ഫോട്ടോഷൂട്ടിലൂടെ പോപ്‌കോൺ എന്ന ചിത്രത്തിലേക്ക് തിരഞ്ഞെടുക്കപെട്ടു.ചിത്രത്തിൽ ഒരു ചെറിയ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.ചിത്രം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.

2018ൽ പുറത്തിറങ്ങിയ തീവണ്ടി എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് പ്രശസ്തയാവുന്നത്.അപ്രതീക്ഷിതമായാണ് ചിത്രത്തിലേക്ക് എത്തുന്നത്.നവാഗതനായ പ്രശോഭ് വിജയൻ സംവിധാനം ചെയ്ത ലില്ലി എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്.എന്നാൽ ആദ്യം റിലീസ് ചെയ്തത് തീവണ്ടിയായിരുന്നു.പെണ്ണിന്റെ സഹന ശക്തിയെ കുറിച്ച് പറയുന്ന ചിത്രത്തിൽ ഒരു ഗർഭിണിയായിട്ടാണ് സംയുക്ത അഭിനയിച്ചത്. ദുൽഖർ സൽമാൻ നായകനായി എത്തിയ ഒരു യമണ്ടൻ പ്രേമകഥ എന്ന ചിത്രത്തിലെ നായികയും സംയുക്തയാണ്.

തന്‌റെ വർക്കൗട്ട് ചിത്രങ്ങളെല്ലാം സംയുക്ത പങ്കുവെക്കാറുണ്ട്. അതേസമയം മോശം സന്ദേശം അയച്ചയാളെ കയ്യോടെ പിടിച്ച്‌ എത്തിയിരിക്കുകയാണ് നടി. സംയുക്തയോട് ചാറ്റിൽ വന്നു നഗ്ന ചിത്രം ആവശ്യപ്പെടുകയായിരുന്നു ഇയാൾ. ഇൻസ്റ്റഗ്രാമിൽ നടിയെ ഫോളോ ചെയ്യുന്നയാളാണ് സന്ദേശം അയച്ചത്. ഈ ചാറ്റിന്‌റെ സ്‌ക്രീൻ ഷോട്ട് പോസ്റ്റ് ചെയ്തുകൊണ്ടാണ് സംയുക്ത രംഗത്തെത്തിയത്. ഇയാളുടെ ചോദ്യത്തോട് നടി പ്രതികരിച്ചില്ല. പകരം സ്‌ക്രീൻ ഷോട്ട് ഇൻസ്റ്റഗ്രാം സ്‌റ്റോറിയിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/2636/hold-the-sender-of-a-bad-message-by-the-hand)