---
title: "തോർത്ത് മാറ്റി കാണിക്കാൻ അമ്മയോട് പറഞ്ഞാൽ മതി- കമന്റിന് മറുപടിയുമായി താരം "
english_title: "All you have to do is tell your mother to change your mind - the actor replied to the comment"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2635/all-you-have-to-do-is-tell-your-mother-to-change-your-mind-the-actor-replied-to-the-comment"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60c991f58b7c4_ .jpg"
keywords: []
---

# തോർത്ത് മാറ്റി കാണിക്കാൻ അമ്മയോട് പറഞ്ഞാൽ മതി- കമന്റിന് മറുപടിയുമായി താരം 

> **Lead Summary:** മലയാള ചലച്ചിത്ര നടിയാണ് ആതിര മാധവ്.കിരൺ ആർ നായർ സംവിധാനം ചെയ്ത ആമീഗോസ് എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.നാല് യഥാർത്ഥ സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്.ഒരു കൊലപാതകം നടന്നതിന്റെ പിറ്റേ ദിവസം ഇവരിൽ ഒരാളുടെ വിവാഹമാണ്.രണ്ട് രാഷ്ട്രീയ പാർട്ടികൾ ആഹ്വാനം ചെയ്ത ഹർത്താലും.വിവാഹത്തിൽ പങ്കെടുക്കാനായി കൊച്ചിയിൽ നിന്നും ഇടുക്കിയിലേക്ക് ഒരു പ്രീമിയർ പദ്മിനി കാറിൽ അവർ പോകുമ്പോഴുണ്ടാകുന്ന സംഭവങ്ങളാണ് ചിത്രം പ്രേക്ഷകർക്കു മുമ്പിൽ അവതരിപ്പിക്കുന്നത്.

## Article Content

മലയാള ചലച്ചിത്ര നടിയാണ് ആതിര മാധവ്.കിരൺ ആർ നായർ സംവിധാനം ചെയ്ത ആമീഗോസ് എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.നാല് യഥാർത്ഥ സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്.ഒരു കൊലപാതകം നടന്നതിന്റെ പിറ്റേ ദിവസം ഇവരിൽ ഒരാളുടെ വിവാഹമാണ്.രണ്ട് രാഷ്ട്രീയ പാർട്ടികൾ ആഹ്വാനം ചെയ്ത ഹർത്താലും.വിവാഹത്തിൽ പങ്കെടുക്കാനായി കൊച്ചിയിൽ നിന്നും ഇടുക്കിയിലേക്ക് ഒരു പ്രീമിയർ പദ്മിനി കാറിൽ അവർ പോകുമ്പോഴുണ്ടാകുന്ന സംഭവങ്ങളാണ് ചിത്രം പ്രേക്ഷകർക്കു മുമ്പിൽ അവതരിപ്പിക്കുന്നത്.

അടുത്തിടെയാണ് താരം വിവാഹിതയായത്. വിവാഹ ശേഷം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആതിര ആരാധകരോട് പങ്കുവെക്കാറുണ്ട്, തൻറെ സോഷ്യൽ മീഡിയ വഴിയാണ് ആതിര തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കിടാറുള്ളത്. രാജീവ് ആണ് ആതിരയുടെ ഭർത്താവ്, എഞ്ചിനീയർ ആണ് രാജീവ്.

അടുത്തിടെ ഒരു ഡാൻസ് വീഡിയോയുമായി എത്തിയിരുന്നു. കുടുക്ക് എന്ന പാട്ടുമായിട്ടാണ് ഡാൻസ്. ആതിരയുടെ വീഡിയോ കണ്ട് പ്രചോദനം ഉൾകൊണ്ട് മറ്റ് പലരും ഈ ഡാൻസ് വീഡിയോയുമായി വന്നു. അതും നടി സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെച്ചിരുന്നു. തോർത്തും മുണ്ടുമൊക്കെ ഉടുത്ത് പഴയൊരു ഗെറ്റപ്പിലാണ് എല്ലാവരും ഈ ഡാൻസ് കളിക്കുന്നത്. ഇതിനിടെ വീഡിയോയ്ക്ക് താഴെ മോശം കമന്റിട്ടവന് കുറിക്ക് കൊള്ളുന്ന മറുപടിയുമായി എത്തിയ ആതിരയുടെ പോസ്റ്റാണ് ഇപ്പോൾ വൈറലാവുന്നത്. ‘ആ തോർത്ത് അഴിച്ചിട്ട് കളിച്ചാൽ പൊളിക്കും’ എന്നായിരുന്നു ഒരാൾ കമന്റുമായി എത്തിയത്. അയ്യോ സഹോദര, തോർത്ത് മാറ്റി കാണിക്കാൻ അമ്മയോട് പറഞ്ഞാൽ മതി. നിങ്ങളുടെ വീട്ടിലെ ആള്‍ക്കാര്‍ കളിക്കുന്ന കളി അല്ല ഇതെന്നും ആയിരുന്നു ആതിരയുടെ മറുപടി.

### Related Links & Sources
- [Original Story Source](https://moviemax.in/news/2635/all-you-have-to-do-is-tell-your-mother-to-change-your-mind-the-actor-replied-to-the-comment)