---
title: "‘ഒറ്റ് ‘ ലെ ആദ്യ ഗാനം റിലീസ് ചെയ്തു"
english_title: "The first song of the movie Ottu was released on this day."
publisher: "moviemax.in"
canonical_url: "https://moviemax.in/news/26335/the-first-song-of-the-movie-ottu-was-released-on-this-day"
published_at: "2022-02-14T13:16:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620a0aa15dbde_OTTAA.jpg"
keywords: []
---

# ‘ഒറ്റ് ‘ ലെ ആദ്യ ഗാനം റിലീസ് ചെയ്തു

> **Lead Summary:** പ്രണയദിനത്തില്‍ ചാക്കോച്ചന്റെ കിടിലന്‍ സമ്മാനം എത്തി. ഒറ്റ് എന്ന സിനിമയിലെ ആദ്യ ഗാനമാണ് ഈ ദിനത്തില്‍ പുറത്തുവിട്ടത് . ഒരേ നോക്കില്‍ … എന്ന് തുടങ്ങുന്ന ഗാനം ഇതിനോടകം വൈറലായി കഴിഞ്ഞു. ശ്വേതാ മോഹന്‍ ആണ് ഈ ഗാനം ആലപിച്ചത് . അരവിന്ദ് സ്വാമിയും , കുഞ്ചാക്കോബോബനും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഒറ്റിനുണ്ട്.

## Article Content

പ്രണയദിനത്തില്‍ ചാക്കോച്ചന്റെ കിടിലന്‍ സമ്മാനം എത്തി. ഒറ്റ് എന്ന സിനിമയിലെ ആദ്യ ഗാനമാണ് ഈ ദിനത്തില്‍ പുറത്തുവിട്ടത് . ഒരേ നോക്കില്‍ … എന്ന് തുടങ്ങുന്ന ഗാനം ഇതിനോടകം വൈറലായി കഴിഞ്ഞു. ശ്വേതാ മോഹന്‍ ആണ് ഈ ഗാനം ആലപിച്ചത് . അരവിന്ദ് സ്വാമിയും , കുഞ്ചാക്കോബോബനും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഒറ്റിനുണ്ട്.

അതേസമയം പാട്ടിലെ കുഞ്ചാക്കോബോബന്റെ വേറിട്ട ലുക്ക് ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമ തമിഴിലും ഒരേ സമയം ഒരുങ്ങുന്നുണ്ട്. ചിത്രത്തില്‍ തെലുങ്ക് താരം ഈഷ റെബ്ബയാണ് നായിക.

അടുകളം നരേന്‍, അമാല്‍ഡ ലിസ്, ജിന്‍സ് ഭാസ്‌കര്‍, സിയാദ് യദു, അനീഷ് ഗോപാല്‍, ലബാന്‍ റാണെ, ശ്രീകുമാര്‍ മേനോന്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ദി ഷോ പീപ്പിളിന്റെ ബാനറില്‍ തമിഴ് താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. തമിഴിലെയും മലയാളത്തിലെയും പ്രമുഖ താരങ്ങള്‍ ചിത്രത്തിന്റെ ഭാഗമാവുന്നുണ്ട്.

സംഗീതവും ബി.ജി.എമ്മും നിര്‍വഹിച്ചിരിക്കുന്നത് എ.എച്ച് കാശിഫാണ്. വിനായക് ശശികുമാറിന്റേതാണ് വരികള്‍. ഛായാഗ്രാഹണം ഗൗതം ശങ്കര്‍. എഡിറ്റിങ്ങ് അപ്പു ഭട്ടതിരി. ആക്ഷന്‍: സ്റ്റണ്ട് സില്‍വ. വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യര്‍. മെയ്ക്കപ്പ്- റോണക്സ് സേവ്യര്‍. സൗണ്ട് ഡിസൈണര്‍ രംഗനാഥ് രവി. കലാസംവിധാനം: സുഭാഷ് കരുണ്.

ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: സ്യമന്തക് പ്രദീപ്, കൊറിയോഗ്രാഫര്‍: സജ്ന നജാം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സുനിത് ശങ്കര്‍, കാസ്റ്റിംഗ് ഡയറക്ടര്‍: ഷനീം സാവേദ്, റീ-റെക്കോര്‍ഡിംഗ് മിക്സര്‍: കണ്ണന്‍ ഗണപത്, സ്റ്റില്‍സ്: റോഷ് കൊളത്തൂര്‍, ഢഎത: പ്രോമിസ്, ഡിസൈനുകള്‍: യെല്ലോടൂത്ത്സ്, കളറിംഗ്: ആക്ഷന്‍ ഫ്രെയിംസ് മീഡിയ. കളറിസ്റ്റ്: സുജിത്ത് സദാശിവന്‍, അഡീഷണല്‍ ഛായാഗ്രഹണം: വിജയ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുനിത് ശങ്കര്‍. ലൈന്‍ പ്രൊഡ്യൂസര്‍ മിഥുന്‍ എബ്രഹാം. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/26335/the-first-song-of-the-movie-ottu-was-released-on-this-day)