---
title: "ആ വീഡിയോ കണ്ടാല്‍ ആരും പറയും അത് താനല്ല എന്ന്; രഞ്ജിനി ഹരിദാസ്"
english_title: "He added my name to the nude video of that Arab woman: Ranjini Haridas"
publisher: "moviemax.in"
canonical_url: "https://moviemax.in/news/26328/he-added-my-name-to-the-nude-video-of-that-arab-woman-ranjini-haridas"
published_at: "2022-02-14T12:51:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620a03d045172_.jpg"
keywords: []
---

# ആ വീഡിയോ കണ്ടാല്‍ ആരും പറയും അത് താനല്ല എന്ന്; രഞ്ജിനി ഹരിദാസ്

> **Lead Summary:** പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് രഞ്ജിനി ഹരിദാസ്. അവതാരകയായി പ്രേക്ഷരുടെ മനസ്സില്‍ ഇടം നേടിയ ഒരാളാണ് രഞ്ജിനി ഹരിദാസ്. ചൈനാടൗണ്‍ എന്ന സിനിമയില്‍ ഒരു ചെറിയ വേഷം ചെയ്തുകൊണ്ടാണ് രഞ്ജിനി സിനിമാ രംഗത്തേക്ക് കടന്നു വരുന്നത്.

## Article Content

പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് രഞ്ജിനി ഹരിദാസ്. അവതാരകയായി പ്രേക്ഷരുടെ മനസ്സില്‍ ഇടം നേടിയ ഒരാളാണ് രഞ്ജിനി ഹരിദാസ്. ചൈനാടൗണ്‍ എന്ന സിനിമയില്‍ ഒരു ചെറിയ വേഷം ചെയ്തുകൊണ്ടാണ് രഞ്ജിനി സിനിമാ രംഗത്തേക്ക് കടന്നു വരുന്നത്.

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത ബിഗ് ബോസ് മലയാളം സീസണ്‍ വണ്ണിലെ മത്സരാര്‍ത്ഥി കൂടിയായിരുന്നു രഞ്ജിനി. സോഷ്യല്‍ മീഡിയകളില്‍ സജീവമായ താരത്തിന് നിരവധിയാണ് ആരാധകര്‍ . താരത്തിന്റെ വിശേഷങ്ങള്‍ എല്ലാം തന്നെ അറിയാന്‍ ആരാധകര്‍ക്ക് വളരെയേറെ ആകംക്ഷയാണ് .

ഇപ്പോഴിതാ രഞ്ജിനി ഹരിദാസിന്റെ വാക്കുകളാണ് ശ്രദ്ധനേടുന്നത് . രഞ്ജിനിയുടെ നഗ്ന വീഡിയോ പുറത്തിറങ്ങി എന്ന തരത്തില്‍ സോഷ്യല്‍മീഡിയയില്‍ പ്രചാരണം നടന്നതിനെ വളരെ ബോള്‍ഡായാണ് രഞ്ജിനി നേരിട്ടത്.

ആ വീഡിയോ തന്റേതായിരുന്നില്ല ചെറിയ തരത്തില്‍ തന്നോട് രൂപസാമ്യം തോന്നുന്ന ഒരു സ്ത്രീയുടേതായിരുന്നു എന്നാണ് രഞ്ജിനി പഴയൊരു അഭിമുഖത്തില്‍ ഇതേ കുറിച്ച് പറഞ്ഞത്.

‘ആ വീഡിയോ കണ്ടാല്‍ ആരും പറയും അത് താനല്ല എന്ന്. അതൊരു അറബി സ്ത്രീയോ മറ്റോ ആണ്. അതില്‍ രഞ്ജിനി ഹരിദാസിന്റെ വീഡിയോ എന്ന് ഏതോ ഒരുത്തന്‍ എഴുതി വച്ചിരിക്കുകയാണ്.

ആ എഴുതി വച്ചവന് അങ്ങനെ സമാധാനം കിട്ടുകയാണെങ്കില്‍ അത് കിട്ടട്ടെ. ഇതിനെതിരെ താന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തന്റെ അമ്മയേയും സഹോദരനേയും മാത്രമാണ് സത്യാവസ്ഥ ബോധ്യപ്പെടുത്താന്‍ ഉണ്ടായിരുന്നത്. മറ്റൊന്നും തനിക്ക് പ്രശ്‌നമല്ല.’ എന്നായിരുന്നു രഞ്ജിനിയുടെ വാക്കുകള്‍.

### Related Links & Sources
- [Original Story Source](https://moviemax.in/news/26328/he-added-my-name-to-the-nude-video-of-that-arab-woman-ranjini-haridas)