---
title: "മഞ്ജുവോ ശോഭനയോ ഇഷ്ട്നടി;മറുപടിയുമായി താരരാജാവ് "
english_title: "Manju or Shobhana who is your favorite actress - repalyed thaararajavu "
publisher: "moviemax.in"
canonical_url: "https://moviemax.in/news/2630/manju-or-shobhana-who-is-your-favorite-actress-repalyed-thaararajavu"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60c842e641281_laal.jpg"
keywords: []
---

# മഞ്ജുവോ ശോഭനയോ ഇഷ്ട്നടി;മറുപടിയുമായി താരരാജാവ് 

> **Lead Summary:** മലയാളത്തിന്റെ വിസ്മയം താരരാജാവ് മോഹൻലാലിന്റെ നായികപദവി അലങ്കരിക്കാൻ കിട്ടുന്ന അവസരം ഒരു ഭാഗ്യം ആയാണ് പല നായികമാരും കരുതുന്നത്. ഹിന്ദി, ബംഗാളി, തമിഴ്, തെലുങ്ക് ഭാഷകളിൽ നിന്നുളള പ്രധാന നായിക മാർ എല്ലാം തന്നെ ലാലേട്ടനൊപ്പം കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ചിരുന്നു.

## Article Content

മലയാളത്തിന്റെ വിസ്മയം താരരാജാവ് മോഹൻലാലിന്റെ നായികപദവി അലങ്കരിക്കാൻ കിട്ടുന്ന അവസരം ഒരു ഭാഗ്യം ആയാണ് പല നായികമാരും കരുതുന്നത്. ഹിന്ദി, ബംഗാളി, തമിഴ്, തെലുങ്ക് ഭാഷകളിൽ നിന്നുളള പ്രധാന നായിക മാർ എല്ലാം തന്നെ ലാലേട്ടനൊപ്പം കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ചിരുന്നു.

അന്യഭാഷാ നായികമാർക്കും മികച്ച ജനപിന്തുണ ആയിരുന്നു മോഹൻലാൽ ചിത്രങ്ങളിൽ ലഭിച്ചത്. നർത്തകിയും നടിയുമായ ശോഭന മോഹൻലാൽ കോമ്പൊ ആളുകൾ ഏറ്റെടുത്ത ആളുകൾക്ക് ഏറെ ഇഷ്ട്ടം ഉള്ള ഒരു കൂട്ട്കെട്ട് ആയിരുന്നു. ഈ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഒട്ടുമിക്ക ചിത്രങ്ങളും വിജയം ആയിരുന്നു.പ്രിയദര്‍ശന്‍, സത്യൻ അന്തിക്കാട് എന്നിങ്ങനെ പല പ്രമുഖ സംവിധായകൻമാരും മോഹൻലാൽ, ശോഭന താരാജോടിയിൽ നിരവധി ചിത്രങ്ങൾ ഒരുക്കി.

**

മോഹൻലാലിൻറെ ഒപ്പം ശോഭന സ്‌ക്രീനിൽ എത്തിയാൽ അത്‌ പിന്നെ മനോഹരം ആണ്. ശോഭനക്ക് ശേഷം ആയിരുന്നു മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരും മോഹൻലാലും ഒരുമിച്ചു ഉള്ള കോമ്പിനേഷനിൽ ഒരു പുതിയ താരജോഡി ഉദയം കൊണ്ടത്. ശോഭനയ്ക്ക് ഒപ്പം ഉള്ളത് പോലെ തന്നെ മികച്ച കെമിസ്ട്രി ഉള്ള ഒന്നായിരുന്നു മഞ്ജു മോഹൻലാൽ ജോഡി.ആറാം തമ്പുരാൻ, കന്മദം, ഒടിയൻ, ലൂസിഫർ, ചിത്രങ്ങളെല്ലാം എടുത്തു പറയാ. മോഹൻലാലിനോപ്പം കട്ടക്ക് മത്സരിക്കുന്ന ആളാണ് മഞ്ജു. ശോഭനയെയും മഞ്ജു വാര്യരെയും കുറിച്ച് ഒരു അഭിമുഖത്തിൽ മഹാനടൻ മോഹൻലാൽ പറഞ്ഞ ചില കാര്യങ്ങൾ ആണ് ചർച്ച ആയി മാറിയിരിക്കുന്നത് .

വാക്കുകൾ ഇങ്ങനെ……**

> “ശോഭന എനിക്കൊപ്പം അൻപത്തി നാലോളം സിനിമകളിൽ അഭിനയിച്ച ആളാണ് . മഞ്ജു വാര്യർ ഏഴോ ഏട്ടോ സിനിമകളിലുംഅഭിനയിച്ചിട്ടുണ്ട് . ഇവരിൽ ആര് മികച്ചതെന്ന് പറയാൻ എനിക്ക് പ്രയാസം ഉള്ള കാര്യം ആണ്. പക്ഷെ എക്സ്പീരിയൻസിന്റെ പുറത്ത് ശോഭനയെ ഞാൻ തിരഞ്ഞെടുക്കു. മഞ്ജുവിന് ശോഭനയോളം കഥാപാത്രങ്ങളും സിനിമയും ഇനിയും കിട്ടാനിരിക്കുന്നതെ ഉളളു.

ഇപ്പോൾ പല സിനിമകളിലൂടെയും മഞ്ജു തന്റെ കഴിവ് തെളിയിച്ചുകൊണ്ടിരിക്കുകയാണ് ആളുകൾക്ക് മുന്നിൽ . അതുകൊണ്ട് ഇന്ത്യയിലെ തന്നെ മികച്ച നടിമാരിൽ എറ്റവും മുൻപന്തിയിൽ മഞ്ജു വാര്യർ ഇനിയും ഒട്ടേറെ നല്ല കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് മുൻ നിരയിൽ വന്നേക്കാം”

ഇതായിരുന്നു മഹാനടന്റെ വാക്കുകൾ. മോഹൻലാലിന്റെ ബോക്സ്‌ ഓഫീസ് തരംഗം ആയി വരാനിരിക്കുന്ന എറ്റവും പുതിയ ചിത്രമായ മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിലും നായികവേഷം കൈകാര്യം ചെയ്യുന്നത് മഞ്ജു വാര്യർ ആണ്.**
**

### Related Links & Sources
- [Original Story Source](https://moviemax.in/news/2630/manju-or-shobhana-who-is-your-favorite-actress-repalyed-thaararajavu)