---
title: "'ആറാട്ട്; ചിത്രത്തിന്റെ റിസർവേഷൻ ആരംഭിച്ചു"
english_title: "The reservation of the much awaited Mohanlal movie Arat has started in Kerala."
publisher: "moviemax.in"
canonical_url: "https://moviemax.in/news/26296/the-reservation-of-the-much-awaited-mohanlal-movie-arat-has-started-in-kerala"
published_at: "2022-02-14T10:35:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6209e38d784b2_AARAATT.jpg"
keywords: []
---

# 'ആറാട്ട്; ചിത്രത്തിന്റെ റിസർവേഷൻ ആരംഭിച്ചു

> **Lead Summary:** ആരാധകർ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം ആറാട്ടിന്റെ റിസർവേർഷൻ കേരളത്തിൽ ആരംഭിച്ചു. ആദ്യ ദിനം തന്നെ മികച്ച പ്രതികരണമാണ് എല്ലാ തിയറ്ററുകളിൽ നിന്നും ലഭിക്കുന്നത്. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരി 18നാണ് തിയറ്ററുകളിൽ എത്തുന്നത്.

## Article Content

ആരാധകർ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം ആറാട്ടിന്റെ റിസർവേർഷൻ കേരളത്തിൽ ആരംഭിച്ചു. ആദ്യ ദിനം തന്നെ മികച്ച പ്രതികരണമാണ് എല്ലാ തിയറ്ററുകളിൽ നിന്നും ലഭിക്കുന്നത്. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരി 18നാണ് തിയറ്ററുകളിൽ എത്തുന്നത്.

ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ഉദയകൃഷ്ണയാണ്. നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായാണ് ‘ആറാട്ടി’ൽ മോഹൻലാൽ എത്തുന്നത്. നെയ്യാറ്റിന്‍കര സ്വദേശിയായ ഗോപന്‍ ഒരു പ്രത്യേക ലക്ഷ്യത്തോടെ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്ലോട്ട്. കോമഡിക്കൊപ്പം തന്നെ ആക്ഷനും പ്രാധാന്യം നല്‍കുന്ന ചിത്രമായിരിക്കും ഇത്.

ശ്രദ്ധ ശീനാഥാണ് നായിക. ഒരു ഐ.എ.എസ്. ഓഫീസറുടെ വേഷത്തിലാണ് ശ്രദ്ധ ശ്രീനാഥ് ഈ സിനിമയിലെത്തുന്നത്. വിജയരാഘവന്‍, സായികുമാര്‍, സിദ്ദിഖ്, ജോണി ആന്റണി, നന്ദു, കോട്ടയം രമേഷ്, ഇന്ദ്രന്‍സ്, ശിവാജി ഗുരുവായൂര്‍, കൊച്ചുപ്രേമന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, അശ്വിന്‍, ലുക്മാന്‍, അനൂപ് ഡേവിസ്, രവികുമാര്‍, പ്രഭാകര്‍, രചന നാരായണന്‍കുട്ടി, സ്വസ്വിക, മാളവിക മേനോന്‍, നേഹ സക്‌സേന, സീത, തുടങ്ങി വലിയ ഒരു താരനിരതന്നെ ചിത്രത്തിലുണ്ട്.

കെജിഎഫിലെ 'ഗരുഡ' എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധ നേടിയ രാമചന്ദ്ര രാജു മറ്റൊരു ശ്രദ്ധേയമായ കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്. പുലിമുരുകന് ശേഷം ഉദയകൃഷ്ണയും മോഹന്‍ലാലും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്.

ആര്‍.ഡി. ഇല്ലുമിനേഷന്‍സ് ഇന്‍ അസോസിയേറ്റഡ് വിത്ത് ഹിപ്പോ പ്രൈം പിക്‌ച്ചേഴ്‌സും എം.പി.എം. ഗ്രൂപ്പും ചേര്‍ന്നാണ് 'ആറാട്ടിന്റെ നിര്‍മ്മാണം നിര്‍വ്വഹിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/26296/the-reservation-of-the-much-awaited-mohanlal-movie-arat-has-started-in-kerala)