---
title: "തൻറെ ശരീരത്തിൽ വന്ന മാറ്റങ്ങളാണ് അവനെ ആകർഷിച്ചത്; വീണ നന്ദകുമാർ"
english_title: "He was fascinated by the changes in his body; Veena Nandakumar"
publisher: "moviemax.in"
canonical_url: "https://moviemax.in/news/26279/he-was-fascinated-by-the-changes-in-his-body-veena-nandakumar"
published_at: "2022-02-14T08:45:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6209c9d9b100b_.jpg"
keywords: []
---

# തൻറെ ശരീരത്തിൽ വന്ന മാറ്റങ്ങളാണ് അവനെ ആകർഷിച്ചത്; വീണ നന്ദകുമാർ

> **Lead Summary:** കെട്ടിയോൾ ആണ് എൻറെ മാലാഖ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറിയ നടിയാണ് വീണ നന്ദകുമാർ. ആസിഫ് അലി ആയിരുന്നു ചിത്രത്തിലെ നായകൻ. ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമായിരുന്നു ഇത്. സ്വന്തം ഭാര്യയുടെ ആണെങ്കിൽ പോലും ശരീരത്തിൽ തൊടാൻ സമ്മതം വേണം എന്നതിനെ ആസ്പദമാക്കിയായിരുന്നു ചിത്രത്തിൻ്റെ പ്രമേയം.

## Article Content

കെട്ടിയോൾ ആണ് എൻറെ മാലാഖ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറിയ നടിയാണ് വീണ നന്ദകുമാർ. ആസിഫ് അലി ആയിരുന്നു ചിത്രത്തിലെ നായകൻ. ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമായിരുന്നു ഇത്. സ്വന്തം ഭാര്യയുടെ ആണെങ്കിൽ പോലും ശരീരത്തിൽ തൊടാൻ സമ്മതം വേണം എന്നതിനെ ആസ്പദമാക്കിയായിരുന്നു ചിത്രത്തിൻ്റെ പ്രമേയം.

ഒരുപാട് ആരാധകരെയാണ് താരത്തിന് ചിത്രത്തിലൂടെ ലഭിച്ചത്. തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട് വീണ. മുംബൈയിൽ ആണ് താരം ജനിച്ചത്. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം സ്വദേശിനിയാണ് വീണ.

ഇപ്പോൾ വീണ ചില അനുഭവങ്ങൾ തുറന്നു പറയുകയാണ്. താരത്തിൻറെ വാക്കുകളിലൂടെ. കുട്ടിക്കാലത്ത് തന്നെ കാണാൻ അത്ര ഭംഗി ഒന്നും ഉണ്ടായിരുന്നില്ല. വിദ്യാഭ്യാസകാലത്ത് ആൺകുട്ടികൾ സുഹൃത്തുക്കളായി ഉണ്ടായിരുന്നു. അതിലൊരാളുടെ താൻ പ്രണയം തുറന്നു പറയുകയും ചെയ്തു.

പക്ഷേ അപ്പോഴൊന്നും അവനെ തന്നോട് ഇഷ്ടം തോന്നിയില്ല. എന്നാൽ പിന്നീട് കുറേ കാലത്തിനുശേഷം അവൻ തന്നെ തേടിയെത്തി. സിനിമയിൽ വന്നതിനു ശേഷം ഉള്ള മാറ്റങ്ങൾ കണ്ടു ആണ് അവൻ വന്നത്. അന്ന് പറഞ്ഞ ഇഷ്ടത്തിലുള്ള മറുപടിയും ആയിട്ടായിരുന്നു അവൻറെ വരവ്. പക്ഷേ അത് ഞാൻ നിരസിച്ചു. കാരണം സിനിമയിൽ എത്തിയ ശേഷം അവനു പ്രണയം തന്നോട് ആയിരുന്നില്ല.

ആത്മാർത്ഥമായ പ്രണയം ആയിരുന്നില്ല അത്. അവന് ഇഷ്ടം തോന്നിയത് തൻ്റെ ശരീരത്തോട് ആയിരുന്നു. തൻറെ ശരീരത്തിൽ വന്ന മാറ്റങ്ങളാണ് അവന് പെട്ടെന്ന് ഇഷ്ടം ഉണ്ടാവാൻ കാരണം. തൻറെ ശരീരം മോഹിച്ചാണ് അവൻ എത്തിയത്.

അതു മനസ്സിലായി അതുകൊണ്ടാണ് താൻ വേണ്ട എന്ന് വെച്ചത്. പരിശുദ്ധിയുള്ള പ്രണയം ആണ് താൻ ആഗ്രഹിക്കുന്നത്. തനിക്ക് ശ്വസിക്കാൻ സ്പേസ് തരുന്ന ആളായിരിക്കണം. ഒന്നിച്ചു ജീവിക്കുമ്പോൾ ഞങ്ങൾ രണ്ടുപേരും സന്തോഷത്തോടെ ഇരിക്കണം. അതാണ് ആഗ്രഹമെന്ന് താരം പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/26279/he-was-fascinated-by-the-changes-in-his-body-veena-nandakumar)