---
title: "ഞാനൊരു മനുഷ്യനാണ്'; മോശം കമന്റുകൾക്ക് മറുപടിയുമായി അൻഷിത"
english_title: "I am a human being '; Anshita responds to bad comments"
publisher: "moviemax.in"
canonical_url: "https://moviemax.in/news/26273/i-am-a-human-being-anshita-responds-to-bad-comments"
published_at: "2022-02-14T08:01:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6209bf69a04b4_ANSITHA.jpg"
keywords: []
---

# ഞാനൊരു മനുഷ്യനാണ്'; മോശം കമന്റുകൾക്ക് മറുപടിയുമായി അൻഷിത

> **Lead Summary:** ചുരുങ്ങിയ കാലംകൊണ്ട് പ്രേക്ഷകപ്രീതി നേടിയ പരമ്പരകളിൽ ഒന്നാണ് 'കൂടെവിടെ'. പരമ്പരയിലെ നായിക-നായകന്മാരായ സൂര്യയും ഋഷിയുമായി എത്തുന്നത് ബിപിൻ ജോസും അൻഷിത അഞ്ജിയുമാണ്. നിരവധി വേദികളിലും പരമ്പരകളിലും എത്തിയെങ്കിലും ഒരു പരമ്പരയിൽ സുപ്രധാന വേഷത്തിൽ ആദ്യമായാണ് അൻഷിത എത്തുന്നത്.

## Article Content

ചുരുങ്ങിയ കാലംകൊണ്ട് പ്രേക്ഷകപ്രീതി നേടിയ പരമ്പരകളിൽ ഒന്നാണ് 'കൂടെവിടെ'. പരമ്പരയിലെ നായിക-നായകന്മാരായ സൂര്യയും ഋഷിയുമായി എത്തുന്നത് ബിപിൻ ജോസും അൻഷിത അഞ്ജിയുമാണ്. നിരവധി വേദികളിലും പരമ്പരകളിലും എത്തിയെങ്കിലും ഒരു പരമ്പരയിൽ സുപ്രധാന വേഷത്തിൽ ആദ്യമായാണ് അൻഷിത എത്തുന്നത്.

പരമ്പരയ്ക്ക് ലഭിച്ച സ്വീകാര്യത പോലെ തന്നെ അൻഷിതയ്ക്കും വലിയ ആരാധക പിന്തുണയാണ് ലഭിക്കുന്നത്. നിരവധി ആരാധകരെ സ്വന്തമാക്കിയ താരം സീരിയല്‍ വിശേഷങ്ങളും കുടുംബ വിശേഷങ്ങളും യൂട്യൂബില്‍ പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം ആങ്ങളയുടെ കുഞ്ഞിന്റെ നൂല് കെട്ടിന്റെ വിശേഷങ്ങള്‍ പങ്കുവച്ചിരുന്നു.

അതിനു താഴെ വന്ന മോശം കമന്റുകള്‍ക്ക് പ്രതികരണവുമായി എത്തിയിരിയ്ക്കുകയാണ് നടി ഇപ്പോള്‍. എനിക്ക് നിങ്ങളോട് പറയാനുള്ളത് എന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. സാധാരണ ഞാന്‍ നെഗറ്റീവ് കമന്റുകളോട് പ്രതികരിക്കാറില്ല.

പക്ഷെ ഇത് എന്റെ കുടുംബത്തെ കുറിച്ചുള്ള കാര്യമായതുകൊണ്ട് പറയാമെന്ന് കരുതി. വെറുതേ നിങ്ങള്‍ കെട്ടിച്ചമയ്ക്കുന്നതിലും നല്ലതാണല്ലോ ഞാൻ തന്നെ പറയുന്നത്. അതെ, എന്റെ അച്ഛനും അമ്മയും ഡൈവോഴ്‌സ് ആണ്. പതിനെട്ട് വര്‍ഷത്തോളമായി അവര്‍ വേര്‍പിരിഞ്ഞാണ് ജീവിക്കുന്നത്. നൂലുകെട്ട് വീഡിയോയില്‍ 'വാപ്പിയുടെ ഭാര്യ' എന്ന് പറഞ്ഞ് ഞാന്‍ കാണിച്ചത് എന്റെ അച്ഛന്റെ രണ്ടാം ഭാര്യയാണ്.

അത് അത്രയേ പറയുന്നുള്ളൂ. അധികം വിശദീകരിക്കാൻ എനിക്ക് താത്പര്യം ഇല്ല. മറ്റൊരു പ്രധാന ചോദ്യം മതമേതാണെന്നായിരുന്നു. എന്തിനാണ് അതറിഞ്ഞിട്ട് കാര്യം. ഹിന്ദു ആണോ മുസ്ലിം ആണോ ക്രിസ്ത്യനാണോ എന്നൊക്കെയാണ് ചോദ്യം. ഞാനൊരു മനുഷ്യനാണ്. മതം പറയാന്‍ എനിക്ക് ഇഷ്ടമല്ല. അമ്പലത്തിലും പള്ളിയിലും എല്ലാം ഞാൻ പോകും.

അത് എന്റെ ഇഷ്ടം മാത്രമാണ്. എന്റെ ജീവിതം എനിക്ക് ഇഷ്ടമുള്ളതുപോലെ മറ്റാരേയും ഉപദ്രവിക്കാതെ ജീവിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. പിന്നെ എനിക്ക് പറയാൻ ആഗ്രഹമുള്ള കാര്യങ്ങൾ പറയാനാണ് ഞാൻ യൂട്യൂബിൽ വീഡിയോ ഇടുന്നത്.

ഇതിനിടയിൽ നെഗറ്റീവ് കമന്റുകളും വ്യക്തിപരമായ ചോദ്യങ്ങളും ഒഴിവാക്കണം. മറ്റൊരു പ്രധാന കാര്യം, എനിക്ക് സിംപതി ഇഷ്ടമേയല്ല. ഡിവോഴ്സ് കാര്യം അറിഞ്ഞപ്പോൾ ജീവിതകഥ ചോദിച്ചവരുണ്ട്. എന്തിനുവേണ്ടിയാണ് എന്റെ വ്യക്തി ജീവിതം പരസ്യപ്പെടുത്താന്‍ നിർബന്ധിക്കുന്നത്.

ഞാന്‍ അത് ആഗ്രഹിക്കുന്നില്ല. ജീവിതത്തില്‍ പലർക്കും ഓരോ പ്രശ്‌നങ്ങൾ കാണും. ഞാന്‍ എപ്പോഴും സന്തോഷത്തോടെ ഇരിക്കാൻ ആഗ്രഹിക്കുന്ന ആളാണ്. സങ്കടപ്പെടാറില്ല എന്നല്ല. ഒറ്റയ്ക്ക് ഇരുന്ന് കരഞ്ഞ ഒരുപാട് നാളുകളുണ്ട്. പക്ഷെ ആത്യന്തികമായി സന്തോഷത്തോടെ ഇരിക്കാനാണ് എന്റെ ഇഷ്ടമെന്നും അൻഷിത പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/26273/i-am-a-human-being-anshita-responds-to-bad-comments)