---
title: "ഹോട്ട് ചിത്രം ശരിക്കും പൊളിച്ചുവെന്ന് ആരാധകര്‍ "
english_title: "Fans say the hot movie really broke down"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2627/fans-say-the-hot-movie-really-broke-down"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60c833d8aceb8_anusree.jpg"
keywords: []
---

# ഹോട്ട് ചിത്രം ശരിക്കും പൊളിച്ചുവെന്ന് ആരാധകര്‍ 

> **Lead Summary:** ഡയമണ്ട് നെക്ലേസ് എന്ന ലാല്‍ ജോസ് ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തിയതാണ് അനുശ്രീ. റിയാലിറ്റി ഷോയില്‍ നിന്നുമായിരുന്നു താരത്തെ സംവിധായകന്‍ കണ്ടെത്തിയത്. ഫഹദിനൊപ്പം മികച്ച പ്രകടനമായിരുന്നു അനുശ്രീയും പുറത്തെടുത്തത്. ഈ സിനിമയ്ക്ക് ശേഷം നിരവധി മികച്ച അവസരങ്ങളാണ് അനുവിന് ലഭിച്ചത്. സോഷ്യല്‍ മീഡിയയില്‍ ആക്ടീവായ താരം ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി സംവദിക്കാറുണ്ട്. ക്യുഎന്‍എയ്ക്കിടയിലെ രസകരമായ മറുപടി വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍.

## Article Content

ഡയമണ്ട് നെക്ലേസ് എന്ന ലാല്‍ ജോസ് ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തിയതാണ് അനുശ്രീ. റിയാലിറ്റി ഷോയില്‍ നിന്നുമായിരുന്നു താരത്തെ സംവിധായകന്‍ കണ്ടെത്തിയത്. ഫഹദിനൊപ്പം മികച്ച പ്രകടനമായിരുന്നു അനുശ്രീയും പുറത്തെടുത്തത്. ഈ സിനിമയ്ക്ക് ശേഷം നിരവധി മികച്ച അവസരങ്ങളാണ് അനുവിന് ലഭിച്ചത്. സോഷ്യല്‍ മീഡിയയില്‍ ആക്ടീവായ താരം ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി സംവദിക്കാറുണ്ട്. ക്യുഎന്‍എയ്ക്കിടയിലെ രസകരമായ മറുപടി വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍.

റിയാലിറ്റി ഷോ വിജയിയായതിന് ശേഷമാണ് താന്‍ സിനിമയിലെത്തിയതെന്ന് അനുശ്രീ പറയുന്നു. ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതിനിടയിലായിരുന്നു ഇതേക്കുറിച്ച് പറഞ്ഞത്. മിക്കപ്പോഴും വര്‍ക്കൗട്ട് ചെയ്യാറുണ്ട്. ചേട്ടന്റെ കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങളും അനുശ്രീ പോസ്റ്റ് ചെയ്തിരുന്നു. വയസ്സ് ചോദിച്ചിരുന്നുവെങ്കിലും താരം മറുപടി നല്‍കിയിരുന്നില്ല.

ഉണ്ണിച്ചേട്ടന്‍ സൂപ്പറല്ലേ, അവിടെ ഒറ്റപ്പാലത്ത് സന്തോഷമായി മഴയൊക്കെ കണ്ടിരിക്കുന്നുണ്ട്. ഈ മറുപടി ഉണ്ണി മുകുന്ദനും ഷെയര്‍ ചെയ്തിരുന്നു. സാരിയും മോഡേണ്‍ വേഷവും ഒരുപോലെയിഷ്ടമാണ്. പുതിയ ഫോട്ടോ ഷൂട്ട് അധികം വൈകാതെ തന്നെ വരും. ഒറ്റവാക്കില്‍ ഒതുക്കാനാവാത്ത പ്രതിഭാസമെന്നായിരുന്നു മമ്മൂട്ടിയെക്കുറിച്ച് ചോദിച്ചപ്പോള്‍ പറഞ്ഞത്. ലവ് മാര്യേജിനോടാണ് തനിക്ക് താല്‍പര്യമെന്നും താരം പറഞ്ഞിരുന്നു.

പാട്ട് പാടാനായി ആവശ്യപ്പെട്ടപ്പോള്‍ താരം വാല്‍ക്കണ്ണാടി എന്ന പാട്ട് പാടിയിരുന്നു അനുശ്രീ. വാക്‌സിന്‍ എടുത്തിട്ടുണ്ടെന്നും താരം പറഞ്ഞിരുന്നു. അതിനിടയിലായിരുന്നു ഒരാള്‍ ഹോട്ട് ചിത്രം ചോദിച്ചത്. കാസറോളില്‍ ആവി പറക്കുന്ന ചൂട് ദോശ അടുക്കി വെച്ചിരിക്കുന്ന ചിത്രമായിരുന്നു അനുശ്രീ മറുപടിയായി പോസ്റ്റ് ചെയ്തത്. ഈ മറുപടി ശരിക്കും പൊളിച്ചുവെന്നാണ് ആരാധകര്‍ പറയുന്നത്.

സഹോദരന്റെ മകനൊപ്പമുള്ള ചിത്രങ്ങളും വീഡിയോയുമെല്ലാം പങ്കുവെച്ചും അനുശ്രീ എത്തിയിരുന്നു. അനന്തനാരായണന്‍ എന്നാണ് പേരിട്ടിരിക്കുന്നതെങ്കിലും ആദിയെന്നാണ് എല്ലാവരും വിളിക്കുന്നത്. കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്തിയതിന്റെ സന്തോഷത്തിലാണ് എല്ലാവരും. തിരക്കുകളൊന്നുമില്ലാതെ വീട്ടില്‍ കഴിയുമ്പോള്‍ അവനുള്ളത് തനിക്കും വലിയ സന്തോഷമാണെന്ന് അനുശ്രീയും പറഞ്ഞിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/2627/fans-say-the-hot-movie-really-broke-down)