#Anshitha | അയാൾ മൂലം ഞാൻ ഒരുപാട് അനുഭവിച്ചു, പുറത്ത് വന്നശേഷം ആ ബന്ധം അവസാനിപ്പിച്ചു; അൻഷിത വീണ്ടും പ്രണയത്തിൽ?

#Anshitha | അയാൾ മൂലം ഞാൻ ഒരുപാട് അനുഭവിച്ചു, പുറത്ത് വന്നശേഷം ആ ബന്ധം അവസാനിപ്പിച്ചു; അൻഷിത വീണ്ടും പ്രണയത്തിൽ?
Jan 11, 2025 12:16 PM | By Jain Rosviya

(moviemax.in) വിജയ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ് തമിഴ് സീസൺ 8 അതിൻ്റെ അവസാന ഘട്ടത്തിലേക്ക് അടുക്കുകയാണ്.

ഈ സീസണിൽ ആര് ജയിക്കും എന്നത് സംബന്ധിച്ചുള്ള തർക്കങ്ങളും ഫാൻ ഫൈറ്റുകളുമെല്ലാം സോഷ്യൽമീഡിയയിൽ സജീവമായി നടക്കുന്നുണ്ട്. അതേസമയം പുറത്തായവരിൽ ചില മത്സരാർത്ഥികൾ ഹൗസിലേക്ക് തിരികെ എത്തിയിട്ടുമുണ്ട്.

ഈ സീസണിൽ മത്സാർത്ഥികളായി എത്തിയവരിൽ ഒരാൾ മലയാളികൾക്ക് ഏറെ സുപരിചിതയായ സീരിയൽ താരം അൻഷിതയാണ്.

കൂടെവിടെ സീരിയലാണ് അൻഷിതയെ മലയാളി കുടുംബപ്രേക്ഷകർക്ക് സുപരിചിതയായത്. മലയാളത്തിൽ വിജയകരമായി മുന്നോട്ട് പോകുന്നതിനിടെയാണ് തമിഴ് സീരിയലുകളിൽ അൻഷിത അഭിനയിച്ച് തുടങ്ങിയത്.

അത്തരത്തിൽ നടി അഭിനയിച്ച് വിജയമായ സീരിയലായിരുന്നു ചെല്ലമ്മ. അർണവായിരുന്നു അൻഷിതയുടെ നായക വേഷം ചെയ്തത്.

ചെല്ലമ്മയിലെ പ്രകടനത്തിലൂടെ തമിഴ്നാട്ടിലും ആരാധകരെ സമ്പാദിച്ചതിനാലാണ് ബി​ഗ് ബോസിൽ ഒരു കൈ നോക്കാമെന്ന് അൻഷിത തീരുമാനിച്ചതും മത്സരാർത്ഥിയായി ഹൗസിലേക്ക് പ്രവേശിച്ചതും.

ചെല്ലമ്മ സീരിയലിന്റെ ഭാ​ഗമായശേഷം ചില വിവാദങ്ങളിലും അൻഷിത ഉൾപ്പെട്ടിരുന്നു. നായകൻ അർണവുമായി അൻഷിത പ്രണയത്തിലാണ് എന്നതായിരുന്നു പ്രചരിച്ച ഒരു ​ഗോസിപ്പ്.

മാത്രമല്ല അൻഷിതയുമായുള്ള സൗഹൃദം ആരംഭിച്ചശേഷം ഭാര്യയും നടിയുമായ ദിവ്യ ശ്രീധറുമായുള്ള ബന്ധം അർണവ് അവസാനിപ്പിച്ചിരുന്നു. ദിവ്യ ​ഗർഭിണിയായ സമയത്താണ് അർണവ് ബന്ധം അവസാനിപ്പിച്ചത്.

കൂടാതെ അൻഷിതയ്ക്കെതിരെ ദിവ്യ പോലീസിൽ പരാതിപ്പെടുകയും ചെയ്തിരുന്നുവത്രെ. അൻഷിത-അർണവ് സൗഹൃദം വിവാദ​മായി കത്തിനിന്ന സമയത്ത് ദിവ്യയെ ഫോണിൽ വിളിച്ച് ശാസിക്കുന്ന അൻഷിതയുടെ ഓഡിയോയും ലീക്കായിരുന്നു.

അർണവ്-അൻഷിത-ദിവ്യ ശ്രീധർ വിഷയത്തിൽ തമിഴിലെ ഭൂരിഭാ​ഗം മിനിസ്ക്രീൻ താരങ്ങളും ദിവ്യയുടെ പക്ഷത്തായിരുന്നു. ഈ വിവാദം നിലനിൽക്കുന്നതിനിടെയാണ് ഈ സീസണിൽ അൻഷിതയും അർണവും ബിഗ് ബോസ് ഹൗസിൽ മത്സരിക്കാൻ എത്തിയത്.

ഇരുവരും തമ്മിലുള്ള റൊമാൻ്റിക് കണ്ടന്റുകളാണ് പ്രേക്ഷകർ ഏറെയും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഇരുവരും തമ്മിൽ സൗഹൃദത്തിൽ പോലും ക‍ൃത്യമായ അകലം പാലിച്ചിരുന്നു.

കൂടാതെ ഹൗസിൽ വെച്ച് തന്നെ ഇരുവരും തമ്മിൽ ചെറിയ വഴക്കും ഉരസലുകളുമെല്ലാം സംഭവിച്ചിരുന്നു. പക്ഷെ അധികം ദിവസം ഹൗസിൽ തുടരാൻ അർണവിനായില്ല. ജനപിന്തുണ കുറവായതിനാൽ പുറത്തായി.

അൻഷിത എൺപത്തിനാലാമത്തെ ദിവസവും മത്സരത്തിൽ നിന്നും പുറത്തായി. അർണവ് പുറത്തായശേഷം അൻഷിതയുടെ സൗഹൃദം വിജെ വിശാലുമായിട്ടായിരുന്നു.

മാത്രമല്ല വിശാൽ അൻഷിതയോട് പ്രണയാഭ്യർത്ഥന നടത്താൻ ശ്രമിക്കുകയും ചെയ്തിരുന്നു. അൻഷിത തിരിച്ചും വിശാലിനോട് പ്രണയമുണ്ടെന്ന രീതിയിലാണ് പെരുമാറിയതും സംസാരിച്ചതും.

പുറത്തായശേഷം ഹൗസിന് പുറത്തേക്ക് വരും മുമ്പ് രഹസ്യമായി വിശാലിന്റെ കാതിൽ അൻഷിത എന്തോ പറയുകയും ചെയ്തിരുന്നു. അർണവിന്റെ പേരാണ് അൻഷിത പറഞ്ഞതെന്നായിരുന്നു പ്രേക്ഷകരുടെ കണ്ടെത്തൽ.

എന്നാൽ സത്യം അതല്ല. തന്റെ മുൻ കാമുകന്റെ പേരാണ് താൻ വിശാലിനോട് പറഞ്ഞതെന്ന് പറയുകയാണിപ്പോൾ അൻഷിത. 

തനിക്കുണ്ടായിരുന്ന ഒരു പ്രണയം ഹൗസിന് പുറത്ത് വന്ന ഉടൻ സംസാരിച്ച് അവസാനിപ്പിച്ചുവെന്നും താൻ ഇപ്പോൾ സിങ്കിളാണെന്നും അൻഷിത കൂട്ടിച്ചേർത്തു.

84 ദിവസം ഹൗസിൽ ജീവിച്ചു. ജനങ്ങൾ എന്നെ മനസിലാക്കി. അവർ എനിക്ക് ഒരുപാട് സ്നേഹം തരുന്നു. അവരുടെ വീട്ടിലെ ഒരു അം​ഗമായി കണക്കാക്കുന്നുണ്ട്.

മൂന്ന് വർഷമായി ഞാനും അർണവും ഒരുമിച്ച് സീരിയലിൽ അഭിനയിക്കുന്നുണ്ട്. ഞങ്ങൾ സുഹൃത്തുക്കളാണ്. അതുകൊണ്ട് തന്നെയാണ് ഭക്ഷണ സാധനങ്ങൾ കൊടുത്തതും. ഞാൻ ഞാനായാണ് ഹൗസിൽ ജീവിച്ചത്.

അർണവ് വളരെ പാവമാണ്. അവന് പോസിറ്റീവുകളുണ്ട്. ഒരാളുടെ നെ​ഗറ്റീവ് അന്വേഷിച്ച് പോകുന്നയാളല്ല ഞാൻ. വിശാലിന്റെ കാതൽ പറഞ്ഞ പേര് അർണവിന്റേതല്ല.

അർണവിനും എന്റെ പ്രണയത്തിനും ഒരു ബന്ധവുമില്ല. എന്റെ മുൻ കാമുകന്റെ പേരാണ് പറഞ്ഞത്. ഹൗസിൽ വെച്ച് വിശാലിനോടുള്ള ഫ്രണ്ട്ഷിപ്പ് ബോണ്ട് അധികമായി അത്രമാത്രം.

വിശാലിനോട് പ്രണയമുണ്ടെങ്കിൽ അത് ഞാൻ ഉറപ്പായും എല്ലാവരോടും പറയും. ഒരിക്കലും മറച്ചുവെക്കില്ല. എനിക്കൊരു പ്രണയമുണ്ടായിരുന്നു.

അത് ഞാൻ പുറത്തിറങ്ങിയ ഉടൻ പറഞ്ഞ് അവസാനിപ്പിച്ചു. അയാൾ മൂലം ഞാൻ ഒരുപാട് അനുഭവിച്ചു. എനിക്ക് ഇഷ്ടമില്ലെന്ന് പറഞ്ഞിട്ടാണ് വന്നതെന്നും അൻഷിത കൂട്ടിച്ചേർത്തു.



#suffered #lot #him #ended #relationship #after #coming #out #Anshitha #love #again

Next TV

Related Stories
#DiyaKrishna | ഞങ്ങളുടെ കുഞ്ഞ് ഒരു ഭാഗ്യമാണെന്ന് മനസ്സിലായി! വിശേഷ വാര്‍ത്തയ്ക്ക് പിന്നാലെ സന്തോഷം പങ്കുവെച്ച് ദിയ കൃഷ്ണ

Jan 11, 2025 01:55 PM

#DiyaKrishna | ഞങ്ങളുടെ കുഞ്ഞ് ഒരു ഭാഗ്യമാണെന്ന് മനസ്സിലായി! വിശേഷ വാര്‍ത്തയ്ക്ക് പിന്നാലെ സന്തോഷം പങ്കുവെച്ച് ദിയ കൃഷ്ണ

ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയായി ദിയ പങ്കുവെച്ച ഒരു സ്‌ക്രീന്‍ഷോട്ടില്‍ തന്റെ പുതിയ സന്തോഷം...

Read More >>
#PJayachandran | ശ്രുതിമധുരം നിലച്ചു;  അനുരാഗഗാനങ്ങള്‍ക്ക് ശബ്ദമായി മാറിയ  ഭാവഗായകന്‍ പി. ജയചന്ദ്രന്‍ ഇനി ഓര്‍മ

Jan 11, 2025 01:22 PM

#PJayachandran | ശ്രുതിമധുരം നിലച്ചു; അനുരാഗഗാനങ്ങള്‍ക്ക് ശബ്ദമായി മാറിയ ഭാവഗായകന്‍ പി. ജയചന്ദ്രന്‍ ഇനി ഓര്‍മ

തറവാടു വീടായ ചേന്ദമംഗലം പാലിയം നാലുകെട്ടിന് മുന്നിലെ ശ്മശാനത്തിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍....

Read More >>
#suchithranair | ശരീരത്തെക്കുറിച്ച് അശ്ലീലം പറഞ്ഞാല്‍ ഉടന്‍ പ്രതികരിക്കണം, ഒരു വര്‍ഷം കഴിഞ്ഞല്ല; സുചിത്ര പറഞ്ഞത് ആര്‍ക്കെതിരെ?

Jan 11, 2025 01:10 PM

#suchithranair | ശരീരത്തെക്കുറിച്ച് അശ്ലീലം പറഞ്ഞാല്‍ ഉടന്‍ പ്രതികരിക്കണം, ഒരു വര്‍ഷം കഴിഞ്ഞല്ല; സുചിത്ര പറഞ്ഞത് ആര്‍ക്കെതിരെ?

പ്രതികരിക്കേണ്ട സമയത്ത് തന്നെ പ്രതികരിക്കണമെന്നാണ് സുചിത്ര പറയുന്നത്. അല്ലാതെ ഒരു വര്‍ഷം കഴിഞ്ഞല്ല പ്രതികരിക്കേണ്ടതെന്നും താരം പറഞ്ഞു. ഇപ്പോള്‍...

Read More >>
#serialjuniorartist | സീരിയൽ രം​ഗത്ത് വീണ്ടും പീഡനം; ജൂനിയർ ആർട്ടിസ്റ്റ് കോഡിനേറ്റർക്ക് നേരെ ലൈം​ഗികാതിക്രമം, പ്രൊഡക്ഷൻ എക്സിക്യുട്ടീവിനെതിരെ പരാതി

Jan 11, 2025 11:15 AM

#serialjuniorartist | സീരിയൽ രം​ഗത്ത് വീണ്ടും പീഡനം; ജൂനിയർ ആർട്ടിസ്റ്റ് കോഡിനേറ്റർക്ക് നേരെ ലൈം​ഗികാതിക്രമം, പ്രൊഡക്ഷൻ എക്സിക്യുട്ടീവിനെതിരെ പരാതി

ഹേമ കമ്മിറ്റി വന്നിട്ടും സെറ്റുകളിൽ ലൈം​ഗികാതിക്രമം തുടരുന്നുവെന്നും അവർ പറഞ്ഞു. സംഭവത്തിൽ തിരുവല്ലം പോലീസ്...

Read More >>
#Diyakrishna | 'അതേ, എല്ലാം ശരിയാണ്', ടീം ബോയ് ആണോ ടീം ഗേളാണോ? അമ്മയാവാൻ പോകുന്ന സന്തോഷം പങ്കിട്ട് ദിയകൃഷ്ണ

Jan 10, 2025 04:01 PM

#Diyakrishna | 'അതേ, എല്ലാം ശരിയാണ്', ടീം ബോയ് ആണോ ടീം ഗേളാണോ? അമ്മയാവാൻ പോകുന്ന സന്തോഷം പങ്കിട്ട് ദിയകൃഷ്ണ

ഗർഭിണിയാണോയെന്ന് തിരക്കി ദിയയുടെ സോഷ്യൽമീഡിയ പോസ്റ്റുകൾക്ക് താഴെയും കമന്റുകൾ...

Read More >>
#jasminjaffer | 'എല്ലാം കൂടെ കണ്ട് വട്ടായി, ആർക്കും കൊടുക്കാത്ത സമ്മാനങ്ങള്‍ ബിഗ് ബോസ് എനിക്ക് തന്നു! പുതിയ വീഡിയോയുമായി  ജാസ്മിൻ

Jan 9, 2025 02:17 PM

#jasminjaffer | 'എല്ലാം കൂടെ കണ്ട് വട്ടായി, ആർക്കും കൊടുക്കാത്ത സമ്മാനങ്ങള്‍ ബിഗ് ബോസ് എനിക്ക് തന്നു! പുതിയ വീഡിയോയുമായി ജാസ്മിൻ

ബിഗ് ബോസിനകത്ത് ഞാന്‍ ഈ കുപ്പിയൊക്കെ വെച്ച് ഒരുപാട് ആശ്വാസം കണ്ടെത്തിയിരുന്നു. ഇപ്പോള്‍ കാണുമ്പോള്‍ ഭയങ്കര ക്രിഞ്ച് ആയിട്ട് എനിക്ക് തന്നെ...

Read More >>
Top Stories