---
title: "'നിന്നോട് എനിക്കുള്ളത് പ്രണയമല്ല, ഭ്രാന്താണ്' - 20 വര്‍ഷത്തെ പ്രണയം പങ്കുവെച്ച് റിതേഷ് ദേശ്മുഖ്"
english_title: "'What I have for you is not love, it's madness' - Ritesh Deshmukh shares 20 years of love"
publisher: "moviemax.in"
canonical_url: "https://moviemax.in/news/26251/what-i-have-for-you-is-not-love-its-madness-ritesh-deshmukh-shares-20-years-of-love"
published_at: "2022-02-13T22:40:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62093bcc89306_Untitled-1.jpg"
keywords: []
---

# 'നിന്നോട് എനിക്കുള്ളത് പ്രണയമല്ല, ഭ്രാന്താണ്' - 20 വര്‍ഷത്തെ പ്രണയം പങ്കുവെച്ച് റിതേഷ് ദേശ്മുഖ്

> **Lead Summary:** **ബോ**ളിവുഡിലെ ക്യൂട്ട് കപ്പിള്‍സ് എന്നറിയപ്പെടുന്ന താരജോഡികളാണ് റിതേഷ് ദേശ്മുഖും ജെനീലിയ ഡിസൂസയും. ഇവരുടെ മനോഹരമായ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്. ഇപ്പോഴിതാ തങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാന ദിനത്തെക്കുറിച്ചുള്ള ഓര്‍മ പങ്കുവച്ചിരിക്കുകയാണ് താരങ്ങള്‍.

## Article Content

**ബോ**ളിവുഡിലെ ക്യൂട്ട് കപ്പിള്‍സ് എന്നറിയപ്പെടുന്ന താരജോഡികളാണ് റിതേഷ് ദേശ്മുഖും ജെനീലിയ ഡിസൂസയും. ഇവരുടെ മനോഹരമായ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്. ഇപ്പോഴിതാ തങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാന ദിനത്തെക്കുറിച്ചുള്ള ഓര്‍മ പങ്കുവച്ചിരിക്കുകയാണ് താരങ്ങള്‍.

ഇരുവരും പ്രണയത്തിലായിട്ട് 20 വര്‍ഷം പൂര്‍ത്തിയാക്കിയതിനെക്കുറിച്ചാണ് റിതേഷിന്റെ പോസ്റ്റ്. ജനീലയ്ക്കൊപ്പമുള്ള ആദ്യ സിനിമ 'തുജേ മേരി കസം' എന്ന ചിത്രത്തില്‍ നിന്നുള്ള സ്റ്റില്ലിനൊപ്പമാണ് താരത്തിന്റെ പോസ്റ്റ്. '20 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇന്നാണ് ഇത് തുടങ്ങിയത്. നിന്നോട് എനിക്കുള്ളത് പ്രണയമല്ല ഭ്രാന്താണ്'എന്നാണ് താരം കുറിച്ചത്.

ജനീലിയയ്ക്കൊപ്പമുള്ള സെല്‍ഫിയും പങ്കുവച്ചിട്ടുണ്ട്. അതേസമയം ഇതിനു തൊട്ടുതാഴെയായി മറുപടിയുമായി ജനീലിയയും എത്തി. ' നിനക്കൊപ്പമുള്ള ഓരോ വര്‍ഷവും കഴിയുമ്പോള്‍ ഈ ഭ്രാന്ത് പ്രണയമാണെന്ന് ഞാന്‍ തിരിച്ചറിയുന്നു എന്നായിരുന്ന ജനീലിയയുടെ വാക്കുകള്‍.'

ബോളിവുഡിന്റെ ഈ താരദമ്പതികള്‍ക്ക് ആശംസകളുമായി നിരവധി താരങ്ങളാണ് എത്തുന്നത്. നീണ്ട നാളത്തെ പ്രണയത്തിനൊടുവില്‍ 2012 ഫെബ്രുവരി മൂന്നിനാണ് ഇരുവരും വിവാഹിതരാവുന്നത്. പത്താം വിവാഹ വാര്‍ഷികം അടുത്തിടെയാണ് ഇരുവരും ആഘോഷിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/26251/what-i-have-for-you-is-not-love-its-madness-ritesh-deshmukh-shares-20-years-of-love)