---
title: "​​​​എ​​​ല്ലാം​​​ ​​​ഐ​​​ശ്വ​​​ര്യ​​​യു​​​ടെ​​​ ​​​ഐശ്വര്യം -വിഷ്ണു "
english_title: "All is the wealth of Aishwarya - Vishnu"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2625/all-is-the-wealth-of-aishwarya-vishnu"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60c7325f50106_ .jpg"
keywords: []
---

# ​​​​എ​​​ല്ലാം​​​ ​​​ഐ​​​ശ്വ​​​ര്യ​​​യു​​​ടെ​​​ ​​​ഐശ്വര്യം -വിഷ്ണു 

> **Lead Summary:** മിമിക്രി വേദിയിലൂടെ തുടങ്ങി വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയിൽ ശ്രദ്ധേയ സാന്നിധ്യമായി മാറിയ നടനാണ് വിഷ്ണു ഉണ്ണിക്കൃഷ്ണൻ. 2003ലെ എന്‍റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് വിഷ്ണു കടന്നുവന്നത്. താരം പിന്നീട് 2015ല്‍ പുറത്തിറങ്ങിയ അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിന് തിരക്കഥയും ഒരുക്കി തിരക്കഥാകൃത്ത് എന്ന നിലയിലും ശ്രദ്ധിക്കപ്പെട്ടിരുന്നു.

## Article Content

മിമിക്രി വേദിയിലൂടെ തുടങ്ങി വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയിൽ ശ്രദ്ധേയ സാന്നിധ്യമായി മാറിയ നടനാണ് വിഷ്ണു ഉണ്ണിക്കൃഷ്ണൻ. 2003ലെ എന്‍റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് വിഷ്ണു കടന്നുവന്നത്. താരം പിന്നീട് 2015ല്‍ പുറത്തിറങ്ങിയ അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിന് തിരക്കഥയും ഒരുക്കി തിരക്കഥാകൃത്ത് എന്ന നിലയിലും ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഈ സിനിമ വലിയ വിജയമായി മാറിയതോടെ രണ്ടാമതും തിരക്കഥ ഒരുക്കി.രണ്ടാമത്തെ തിരക്കഥയായ കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന ചിത്രത്തില്‍ നായകനായി അഭിനയിച്ചതും താരം തന്നെയായിരുന്നു. തുടർന്ന് വിഷ്ണുവിന് കൈനിറയെ അവസരങ്ങൾ ലഭിക്കുകയായിരുന്നു. ജീവിതത്തിലെ പുതിയ സന്തോഷം അടുത്തിടെയാണ് എത്തിയത്. അച്ഛനായ സന്തോഷം. കൂടുതൽ വിശേഷങ്ങളിലേക്ക്.

കഴിഞ്ഞവർഷം ഫെബ്രുവരിയിലായിരുന്നു വിഷ്ണുവും ഐശ്വര്യയും വിവാഹിതരായത്. അടുത്തിടെയാണ് ഇരുവരും ജീവിതത്തിലേക്ക് പുതിയ അതിഥിയെ കൂടി വരവേറ്റത്. മാധവ് എന്നാണ് മകന് പേര് നൽകിയിരിക്കുന്നത്. 'ഒരു ആൺകുട്ടിയും ഒരു അമ്മയും ഒരു അച്ഛനും പിറവി കൊണ്ടിരിക്കുന്നു എന്ന് കുറിച്ചുകൊണ്ടായിരുന്നു വിഷ്ണു തനിക്കും ഐശ്വര്യയ്ക്കും മകൻ ജനിച്ച കാര്യം ഫേസ്ബുക്കിലൂടെ മുമ്പ് പങ്കുവെച്ചിരുന്നത്.

അച്ഛനായ ശേഷമാണ് ജീവിതം മൊത്തത്തില്‍ അടിപൊളിയായത് എന്ന് കൗമുദിക്ക് നൽകിയ അഭിമുഖത്തിലൂടെ വിഷ്ണു പറയുന്നു. വീട്ടില്‍ എല്ലാവരും കൃഷ്ണന്റെ പര്യായനാമക്കാര്‍ ആണ്. എങ്കിലും മോന്‍ ജനിച്ച ശേഷമാണ് പേരിനെ പറ്റി ആലോചിക്കുന്നത്. കൃഷ്ണന്റെ പേര് തന്നെ വേണമെന്ന് അമ്മയ്ക്ക് ആഗ്രഹം. ഐശ്വര്യയാണ് മാധവ് എന്ന പേരിട്ടത്. ഐശ്വര്യയുടെ മനസില്‍ ആദ്യം വന്നത് ഈ പേരായിരുന്നു.മാത്രമല്ല മകന്‍ ജനിച്ചത് ഫാന്‍സി നമ്പറിലാണ്. 30-10-2020 എന്നും വിഷ്ണു പറയുന്നു.

വിവാഹം കഴിഞ്ഞ് ഒരു മാസത്തിന് ശേഷം സബാഷ് ചന്ദ്രബോസിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചു. ഷൂട്ടിങ്ങ് പകുതിയായപ്പോള്‍ ലോക്ഡൗണ്‍ എത്തി. ഹണിമൂണ്‍ ട്രിപ്പുകള്‍ ഒന്നും ഉണ്ടായില്ല എന്ന് വിഷ്ണു പറയുമ്പോൾ. കോതമംഗലത്ത് തന്റെ വീട്ടില്‍ മാത്രമാണ് പോയത് ഇപ്പോഴത്തെ സാഹചര്യം മാറി കഴിഞ്ഞാല്‍ ഞങ്ങള് മൂന്ന് പേരും കൂടി യാത്ര പോവണമെന്ന് വിചാരിക്കുന്നു എന്ന മറുപടിയാണ് ഐശ്വര്യ നൽകിയത്.

എന്റെ വീട്ടിൽ എല്ലാം വന്നുകയറിയ പെണ്ണിന്റെ െഎശ്വര്യമാണ്. ഒരു തവണ മാത്രമേ ഞാൻ അങ്ങോട്ട് പറഞ്ഞു ള്ളൂ എന്ന് അഭിമുഖത്തിൽ വിഷ്ണു പറയുമ്പോൾ പിന്നേ ഞാൻ പറയാൻ തുടങ്ങി എന്ന മറുപടിയാണ് ഐശ്വര്യ നൽകിയത്. ഐശ്വര്യയുടെ വാക്കുകൾ ശരിവയ്ക്കുന്ന മറുപടിയാണ് നടൻ നൽകിയത് 'എല്ലാം ഐശ്വര്യയുടെ ഐശ്വര്യം'.

പെണ്ണ് കാണലിൽ ഞാൻ ആദ്യമായി കണ്ടത് ഐശ്വര്യയെ പിന്നെ പെണ്ണ് കണ്ടില്ല എന്ന് വിഷ്ണു അഭിമുഖത്തിൽ പറയുന്നുണ്ട്. തന്നെ ആദ്യമായി കാണാൻ വന്ന ചെറുക്കൻ വിഷ്ണുവേട്ടനാണ് എന്ന മറുപടിയാണ് ഐശ്വര്യ നൽകുന്നത്. 2-2-2020 ലാണ് ഇരുവരും ജീവിതത്തിലേക്ക് കടന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/2625/all-is-the-wealth-of-aishwarya-vishnu)