#Rekhachithram | ആസിഫ് അലിയ്ക്ക് ബോക്സ് ഓഫീസിൽ കരിയർ ബെസ്റ്റ് ഓപ്പണിങ്; 'രേഖചിത്രം' മുന്നേറ്റം തുടരുന്നു

#Rekhachithram | ആസിഫ് അലിയ്ക്ക് ബോക്സ് ഓഫീസിൽ കരിയർ ബെസ്റ്റ് ഓപ്പണിങ്; 'രേഖചിത്രം' മുന്നേറ്റം തുടരുന്നു
2025-01-10T15:12:00 | By VIPIN P V

സിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച 'രേഖാചിത്രം' ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു.

കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളി നിർമ്മിച്ച ചിത്രം ജനുവരി 9നാണ് തിയറ്റർ റിലീസ് ചെയ്തത്.

ഗംഭീര റെസ്പോൺസാണ് ചിത്രത്തിന് തിയേറ്ററുകളിൽ ലഭിക്കുന്നത്. ആസിഫ് അലിയുടെ കരിയർ ബെസ്റ്റ് ഓപ്പണിങ് ചിത്രമായി രേഖാചിത്രം രേഖപ്പെടുത്തി.

ആദ്യ ദിവസം കേരളത്തിൽ നിന്നും 1.92കോടിയാണ് ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷൻ.

പോലീസ് വേഷത്തിൽ ആസിഫ് അലി പ്രത്യക്ഷപ്പെടുന്ന സിനിമകളെല്ലാം സൂപ്പർ ഹിറ്റടിക്കുന്നു എന്നാണ് സോഷ്യൽ മീഡിയയിൽ പുതിയ കണ്ടെത്തൽ.

2022ൽ പുറത്തിറങ്ങിയ ജീത്തു ജോസഫ് ചിത്രം 'കൂമൻ' തിയറ്ററുകളിൽ വിജയം കൊയ്തപ്പോൾ 2024ൽ റിലീസ് ചെയ്ത ജിസ് ജോയ് ചിത്രം 'തലവൻ' തിയറ്ററുകളിലും പ്രേക്ഷക ഹൃദയങ്ങളിലും ഒരുപോലെ കോളിളക്കം സൃഷ്ടിച്ചു.

ഇപ്പോഴിതാ 'രേഖാചിത്രം'ത്തിനും കയ്യടികളുയരുകയാണ്. ആസിഫ് അലിയുടെ പ്രകടനം കണ്ട് പ്രേക്ഷകർ ആവേശത്തിലാണ്. ഓരോ മണിക്കൂറിലും ചിത്രം ബുക്ക് മൈ ഷോയിൽ ഹൈ ലെവൽ ബുക്കിങ് സ്റ്റാറ്റസ് ആണ് കാണിക്കുന്നത്.

ആസിഫ് അലി നായകനായെത്തിയ ചിത്രത്തിലെ നായിക വേഷം അനശ്വര രാജനാണ് അവതരിപ്പിച്ചത്. 80കളിലെ ലുക്കിലാണ് അനശ്വര പ്രത്യക്ഷപ്പെട്ടത്.

മനോജ് കെ ജയൻ, ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ, ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായികുമാർ, ശ്രീകാന്ത് മുരളി, ഉണ്ണി ലാലു നിഷാന്ത് സാഗർ, പ്രേംപ്രകാശ്, സുധി കോപ്പ, മേഘ തോമസ്, സെറിൻ ശിഹാബ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

വലിയ ട്വിസ്റ്റോ സസ്പെൻസോ ഒന്നും ഇല്ലെങ്കിലും ചിത്രം അതീവ എൻഗേജിങ്ങാണ്. സെക്കൻഡ് ഹാഫിലെ കുഞ്ഞു സർപ്രൈസ് പ്രേക്ഷകർ പ്രതീക്ഷിച്ചു കാണില്ല.

ചെറിയൊരു പാളിച്ച പറ്റിയാൽ കൈവിട്ടു പോകാവുന്ന ഒരു പ്ലോട്ടിനെ തന്റെ ബ്രില്യൻസ് കൊണ്ട് ചേർത്തു പിടിക്കാൻ സംവിധായകൻ ജോഫിനു സാധിച്ചിട്ടുണ്ട്.

അപ്പു പ്രഭാകറിന്റെ ഛായാഗ്രഹണവും മുജീബ് മജീദിന്റെ സംഗീതവും പ്രത്യേകം എടുത്തു പറയേണ്ടതുണ്ട്.

മമ്മൂട്ടി ചിത്രം ‘ദി പ്രീസ്റ്റ്’ന് ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന സിനിമയാണ് 'രേഖാചിത്രം'. ജോഫിൻ ടി ചാക്കോ, രാമു സുനിൽ എന്നിവരുടെ കഥക്ക് ജോൺ മന്ത്രിക്കലാണ് തിരക്കഥ തയ്യാറാക്കിയത്.

വമ്പൻ ബജറ്റിലാണ് ചിത്രം ഒരുക്കിയത്. ‘മാളികപ്പുറം’, ‘2018’ ‘ആനന്ദ് ശ്രീബാല’ എന്നീ ചിത്രങ്ങൾക്ക് ശേഷം കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ഒന്നിക്കുന്ന സിനിമയാണിത്.

കലാസംവിധാനം: ഷാജി നടുവിൽ, സംഗീത സംവിധാനം: മുജീബ് മജീദ്, ഓഡിയോഗ്രഫി: ജയദേവൻ ചാക്കടത്ത്, ലൈൻ പ്രൊഡ്യൂസർ: ഗോപകുമാർ ജി കെ, പ്രൊഡക്ഷൻ കൺട്രോളർ: ഷിബു ജി സുശീലൻ, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: റോണക്‌സ് സേവ്യർ,

വിഫ്എക്സ്: മൈൻഡ്സ്റ്റീൻ സ്റ്റുഡിയോസ്, വിഫ്എക്സ് സൂപ്പർവൈസർസ്: ആൻഡ്രൂ ഡി ക്രൂസ്, വിശാഖ് ബാബു, കളറിസ്റ്റ്: ലിജു പ്രഭാകർ, കളറിംഗ് സ്റ്റുഡിയോ: രംഗ് റെയ്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബേബി പണിക്കർ,

പ്രേംനാഥ്‌, പ്രൊഡക്ഷൻ കോർഡിനേറ്റർ: അഖിൽ ശൈലജ ശശിധരൻ, കാവ്യ ഫിലിം കമ്പനി മാനേജേഴ്സ്: ദിലീപ്, ചെറിയാച്ചൻ അക്കനത്, അസോസിയേറ്റ് ഡയറക്ടർ: ആസിഫ് കുറ്റിപ്പുറം, സംഘട്ടനം: ഫാന്റം പ്രദീപ്‌, സ്റ്റിൽസ്: ബിജിത് ധർമ്മടം, ഡിസൈൻ: യെല്ലോടൂത്ത്, പി ആർ ഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.


Content Highlight: #AsifAli #career #best #opening #boxoffice #Sketche #continues #advance

Next TV

Related Stories
നടി ശാന്തി കൃഷ്ണയുടെ അമ്മ ശാരദ കൃഷ്ണൻ അന്തരിച്ചു

Jul 18, 2026 08:24 PM

നടി ശാന്തി കൃഷ്ണയുടെ അമ്മ ശാരദ കൃഷ്ണൻ അന്തരിച്ചു

നടി ശാന്തി കൃഷ്ണയുടെ അമ്മ ശാരദ കൃഷ്ണൻ 91-ാം വയസിൽ ബംഗളൂരിൽ അന്തരിച്ചു....

Read More >>
പുരസ്കാരനിറവിൽ മലയാള സിനിമ; മികച്ച നടൻ മമ്മൂട്ടി, മികച്ച മലയാളം സിനിമ ഫെമിനിച്ചി ഫാത്തിമ, ഭ്രമയുഗത്തിനും വൈക്കം വിജയലക്ഷ്മിക്കും പുരസ്‌കാരം

Jul 18, 2026 06:30 PM

പുരസ്കാരനിറവിൽ മലയാള സിനിമ; മികച്ച നടൻ മമ്മൂട്ടി, മികച്ച മലയാളം സിനിമ ഫെമിനിച്ചി ഫാത്തിമ, ഭ്രമയുഗത്തിനും വൈക്കം വിജയലക്ഷ്മിക്കും പുരസ്‌കാരം

72-ാം ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ഫെമിനിച്ചി ഫാത്തിമ മികച്ച മലയാള സിനിമ. ഭ്രമയുഗത്തിലൂടെ മമ്മൂട്ടി നാലാം തവണയും മികച്ച നടൻ. വൈക്കം...

Read More >>
'മേജർ രവി ശരിക്കും പട്ടാളക്കാരനാണോ?' നവ്യയോട് മകന്റെ ചോദ്യം, പിന്നലെ ഗൂഗിൾ സെർച്ച്; വൈറലായി നവ്യ നായർ പറഞ്ഞ വാക്കുകൾ

Jul 18, 2026 09:45 AM

'മേജർ രവി ശരിക്കും പട്ടാളക്കാരനാണോ?' നവ്യയോട് മകന്റെ ചോദ്യം, പിന്നലെ ഗൂഗിൾ സെർച്ച്; വൈറലായി നവ്യ നായർ പറഞ്ഞ വാക്കുകൾ

മേജർ രവി ശരിക്കും പട്ടാളത്തിലെ മേജർ ആണോ എന്ന് മകന് സംശയം. ഗൂഗിൾ ചെയ്ത് നോക്കിയപ്പോൾ എൻഎസ്ജി കമാൻഡോ ആണെന്ന് കണ്ട് ഞെട്ടി എന്ന് നവ്യ...

Read More >>
ഷൂട്ടിനിടെ ജീപ്പ് മറിഞ്ഞ് അപകടം, ഞാൻ ജീപ്പിന്റെ പിറകിൽ ഞാൻ തൂങ്ങി നിൽക്കുകയായിരുന്നു, ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടെന്ന് ദീപക്

Jul 18, 2026 09:10 AM

ഷൂട്ടിനിടെ ജീപ്പ് മറിഞ്ഞ് അപകടം, ഞാൻ ജീപ്പിന്റെ പിറകിൽ ഞാൻ തൂങ്ങി നിൽക്കുകയായിരുന്നു, ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടെന്ന് ദീപക്

ജോജു ജോർജ്- ഷാജി കൈലാസ് ചിത്രം 'വരവി'ന്റെ ഷൂട്ടിനിടെ ഉണ്ടായ ജീപ്പ് അപകടത്തെ കുറിച്ച് ദീപക് പറമ്പോൾ. ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്ന്...

Read More >>
'വെറുതെ വെറിപിടിക്കേണ്ട കാര്യമില്ല, സദാചാരമില്ലായ്മ നടത്തിയത് യഥാർത്ഥത്തിൽ ഈ യൂട്യൂബർ അല്ലേ?'; ദയ സുജിത്തിനെ പിന്തുണച്ച് ഭാഗ്യലക്ഷ്മി

Jul 17, 2026 03:57 PM

'വെറുതെ വെറിപിടിക്കേണ്ട കാര്യമില്ല, സദാചാരമില്ലായ്മ നടത്തിയത് യഥാർത്ഥത്തിൽ ഈ യൂട്യൂബർ അല്ലേ?'; ദയ സുജിത്തിനെ പിന്തുണച്ച് ഭാഗ്യലക്ഷ്മി

നടി മഞ്ജു പിള്ളയുടെ മകൾ ദയ സുജിത്തിന്റെ വസ്ത്രധാരണത്തെ വിമർശിച്ച യൂട്യൂബർക്കെതിരെ ഭാഗ്യലക്ഷ്മി. സദാചാരമില്ലായ്മ കാണിച്ചത് യൂട്യൂബർ ആണെന്നും...

Read More >>
'കൈയ്യിൽ കിട്ടിയാൽ തല്ലി കാലൊടിക്കും, എന്റെ കൊച്ചിനെ എന്തെങ്കിലും പറഞ്ഞാല്‍...'; മറുപടിയുമായി മഞ്ജു പിള്ള

Jul 17, 2026 09:31 AM

'കൈയ്യിൽ കിട്ടിയാൽ തല്ലി കാലൊടിക്കും, എന്റെ കൊച്ചിനെ എന്തെങ്കിലും പറഞ്ഞാല്‍...'; മറുപടിയുമായി മഞ്ജു പിള്ള

മകൾ ദയ സുജിത്തിനെതിരായ സൈബർ ആക്രമണത്തിൽ മഞ്ജു പിള്ളയുടെ പഴയ അഭിമുഖം വൈറൽ. മകളെ മോശമായി പറയുന്നവരെ പൂട്ടുമെന്ന് മഞ്ജു. യൂട്യൂബർ ഷെഫീന ബീവിയുടെ...

Read More >>
Top Stories










News Roundup






GCC News