---
title: "നിങ്ങളിപ്പോള്‍ ട്രോളുന്നുണ്ടല്ലോ. നിങ്ങള്‍ എന്തറിഞ്ഞിട്ടാണ് ട്രോളുന്നത്?അമ്പിളിയുടെ അക്കൗണ്ടിൽ നിന്ന് പെൺകുട്ടിയുടെ ശബ്ദ സന്ദേശം"
english_title: "You are trolling now. What do you know about trolling? Girl's voice message from Ampilly's account"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2623/you-are-trolling-now-what-do-you-know-about-trolling-girls-voice-message-from-ampillys-account"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60c71cdfa7fe7_.jpg"
keywords: []
---

# നിങ്ങളിപ്പോള്‍ ട്രോളുന്നുണ്ടല്ലോ. നിങ്ങള്‍ എന്തറിഞ്ഞിട്ടാണ് ട്രോളുന്നത്?അമ്പിളിയുടെ അക്കൗണ്ടിൽ നിന്ന് പെൺകുട്ടിയുടെ ശബ്ദ സന്ദേശം

> **Lead Summary:** പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിൽ അറസ്റ്റിലാ‍യ ടിക്‌ടോക് താരം അമ്പിളി എന്ന വിഘ്നേഷ് കൃഷ്ണയുടെ ഇൻസ്റ്റഗ്രാം പേജിലൂടെ പെൺകുട്ടിയുടെ ശബ്ദസന്ദേശം. പീഡിപ്പിക്കപ്പെട്ടു എന്ന് പറയുന്ന പെണ്‍കുട്ടി താനാണെന്ന അവകാശവാദവുമായാണ് പെണ്‍കുട്ടിയുടെ ഓഡിയോ സന്ദേശം.

## Article Content

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിൽ അറസ്റ്റിലാ‍യ ടിക്‌ടോക് താരം അമ്പിളി എന്ന വിഘ്നേഷ് കൃഷ്ണയുടെ ഇൻസ്റ്റഗ്രാം പേജിലൂടെ പെൺകുട്ടിയുടെ ശബ്ദസന്ദേശം. പീഡിപ്പിക്കപ്പെട്ടു എന്ന് പറയുന്ന പെണ്‍കുട്ടി താനാണെന്ന അവകാശവാദവുമായാണ് പെണ്‍കുട്ടിയുടെ ഓഡിയോ സന്ദേശം.

**

നിങ്ങൾ കേൾക്കുന്നതെല്ലാം വ്യാജ വാർത്തകളാണെന്ന് ശബ്ദ സന്ദേശത്തിൽ പെൺകുട്ടി പറയുന്നു. നിങ്ങൾ കണ്ടതും കേട്ടതുമൊന്നുമല്ല സത്യം. എന്‍റെ ഇഷ്ടപ്രകാരമാണ് ഞാൻ അമ്പിളിയുടെ കൂടെ പോയത്. ഇതുവരെ അമ്പിളിയുടെ കൂടെ തന്നെയാണ്.പൊലീസുകാർ ഓടിച്ചുപിടിച്ചു എന്നു പറയുന്നത് നുണയാണ്. വീട്ടിലെത്തി അച്ഛനെ തല്ലിയപ്പോൾ പിടികൊടുക്കുകയായിരുന്നു. അമ്പിളിക്കെതിരെ മൊഴികൊടുത്താൽ അഞ്ച് ലക്ഷം രൂപ തരാം എന്നാണ് ഇപ്പോൾ പറയുന്നതെന്നും പെൺകുട്ടിയുടെ ശബ്ദസന്ദേശത്തിൽ പറയുന്നു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബൈക്കില്‍ കൂട്ടിക്കൊണ്ടുപോയി വിവാഹ വാഗ്ദാനം നല്‍കി പ്രതി പീഡിപ്പിച്ചതായാണ് പൊലീസ് പറയുന്നത്. പോക്സോ കേസ് ചുമത്തി അറസ്റ്റ് ചെയ്ത അമ്പിളി ഇപ്പോള്‍ റിമാന്‍ഡിലാണ്.

അമ്പിളിയുടെ ഇന്‍സ്റ്റഗ്രാം അക്കൌണ്ടില്‍  പോസ്റ്റ് ചെയ്ത പെൺകുട്ടിയുടെ ശബ്ദന്ദേശത്തില്‍ നിന്ന്...**

'അമ്പിളി കേസിലെ പീഡിപ്പിക്കപ്പെട്ടു എന്ന് പറയുന്ന പെണ്‍കുട്ടി ഞാനാണ്. ഇത് വ്യാജവാര്‍ത്തയാണ്. ആരുമിത് വിശ്വസിക്കരുത്. നിങ്ങള്‍ കണ്ടതും കേട്ടതുമൊന്നുമല്ല സത്യം. അമ്പിളി എന്നെ പീഡിപ്പിച്ചെന്ന് പറയുന്നത് നുണയാണ്. പൊലീസുകാര്‍ കെട്ടിച്ചമച്ച കഥകളാണ് പുറത്തുവരുന്നത്. എന്‍റെ ഇഷ്ടപ്രകാരമാണ് ഞാന്‍ അമ്പിളിയുടെ കൂടെ പോയത്. ഇത്രയും നാള്‍ ഞാന്‍ അമ്പിളിയുടെ കൂടെത്തന്നെയായിരുന്നു. ഞാനിപ്പോള്‍ ഏഴുമാസം ഗര്‍ഭിണിയാണ്. പൊലീസുകാര്‍ അമ്പിളിയെ ഓടിച്ചിട്ട് പിടിച്ചു എന്ന് പറയുന്നത് സത്യമല്ല. ഇന്നലെ പൊലീസുകാര്‍ വീട്ടില്‍ വന്ന് അച്ഛന്റെ കാല് പിടിച്ചൊടിച്ച് അവനെവിടെയെന്ന് ചോദിച്ച് തല്ലി. എന്നെ മാനസികമായി ബുദ്ധിമുട്ടിച്ചു. അതൊക്കെ ഞാന്‍ ക്ഷമിച്ചു. അതുകഴിഞ്ഞ് അച്ഛനെ തല്ലിയപ്പോഴാണ് അമ്പിളി സ്വയം പിടികൊടുത്തത്. അല്ലാതെ പൊലീസുകാര്‍ ഓടിച്ചിട്ട് പിടിച്ചെന്നും പീഡിപ്പിച്ചെന്നുമൊക്കെ പറയുന്നത് സത്യമല്ല. ഞാന്‍ ഇത്രയും നാള്‍ അവന്റെ കൂടെത്തന്നെയായിരുന്നു. അമ്പിളിക്കെതിരെ മൊഴി കൊടുത്താല്‍ എനിക്ക് അഞ്ച് ലക്ഷം രൂപതരാമെന്നും എന്നെ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നുമൊക്കെയാണ് പറയുന്നത്. എനിക്ക് അഞ്ച് ലക്ഷം രൂപയൊന്നും വേണ്ട. നിങ്ങളിപ്പോള്‍ ട്രോളുന്നുണ്ടല്ലോ. നിങ്ങള്‍ എന്തറിഞ്ഞിട്ടാണ് ട്രോളുന്നത്? ഇതൊക്കെ ഫേക്ക്‌ന്യൂസാണ്'.**
**

### Related Links & Sources
- [Original Story Source](https://moviemax.in/news/2623/you-are-trolling-now-what-do-you-know-about-trolling-girls-voice-message-from-ampillys-account)