---
title: "കടം വാങ്ങിയതോ അതോ ദത്തെടുത്തതോ!ചിത്രത്തിന് കമന്റുമായി ആരാധകര്‍ "
english_title: "Borrowed or adopted! Fans comment on the film"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2621/borrowed-or-adopted-fans-comment-on-the-film"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60c704b6f2e84_.jpg"
keywords: []
---

# കടം വാങ്ങിയതോ അതോ ദത്തെടുത്തതോ!ചിത്രത്തിന് കമന്റുമായി ആരാധകര്‍ 

> **Lead Summary:** മിക്ക സിനിമാ താരങ്ങള്‍ക്കും വീട്ടിൽ പൊന്നോമനകളായി വളര്‍ത്തുന്ന വളർത്തു നായകളും പൂച്ചകളുമൊക്കെയുണ്ട്. പലരും തങ്ങളുടെ വളര്‍ത്തു മൃഗങ്ങളുമായുള്ള ചിത്രങ്ങളുമൊക്കെ സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. നസ്രിയയുടെ ഓറിയോയും മോഹൻലാലിന്‍റെ ബെയ്‍ലിയുമൊക്കെ ഇതിനകം സെലിബ്രിറ്റികളായ പെറ്റ് ഡോഗ്‍സാണു താനും. ഇപ്പോഴിതാ രണ്ട് കുഞ്ഞു നായക്കുട്ടികളുമായുള്ള ഒരു ചിത്രവുമായി എത്തിയിരിക്കുകയാണ് സുപ്രിയയും പൃഥ്വിരാജും.

## Article Content

മിക്ക സിനിമാ താരങ്ങള്‍ക്കും വീട്ടിൽ പൊന്നോമനകളായി വളര്‍ത്തുന്ന വളർത്തു നായകളും പൂച്ചകളുമൊക്കെയുണ്ട്. പലരും തങ്ങളുടെ വളര്‍ത്തു മൃഗങ്ങളുമായുള്ള ചിത്രങ്ങളുമൊക്കെ സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. നസ്രിയയുടെ ഓറിയോയും മോഹൻലാലിന്‍റെ ബെയ്‍ലിയുമൊക്കെ ഇതിനകം സെലിബ്രിറ്റികളായ പെറ്റ് ഡോഗ്‍സാണു താനും. ഇപ്പോഴിതാ രണ്ട് കുഞ്ഞു നായക്കുട്ടികളുമായുള്ള ഒരു ചിത്രവുമായി എത്തിയിരിക്കുകയാണ് സുപ്രിയയും പൃഥ്വിരാജും.

സുപ്രിയ തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ താനും പൃഥ്വിയും നായ കുട്ടികളെയും പിടിച്ചുകൊണ്ടിരിക്കുന്ന ചിത്രം പങ്കുവെച്ചിരിക്കുന്നത്. ‘കടമെടുത്ത നായ കുഞ്ഞുങ്ങൾക്കൊപ്പം’ എന്ന അടിക്കുറിപ്പോടെയാണ്‌ സുപ്രിയ ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ചിത്രം കണ്ട് ഇത് പൃഥ്വിയുടെയും സുപ്രിയയുടെയും നായ കുട്ടികളാണോ എന്ന് ചിലര്‍ ചോദിച്ചിട്ടുമുണ്ട്.

സുപ്രിയ പങ്കുവെച്ച ചിത്രത്തിന് നിരവധി ആരാധകരാണ് കമന്‍റ് ചെയ്തിരിക്കുന്നത്. ക്യൂട്ട് നായക്കുട്ടി, കടംവാങ്ങിയതോ അതോ ദത്തെടുത്തതോ, സോറോയ്ക്ക് കൂട്ടായി തുടങ്ങി നിരവധി കമന്‍റുകളും ഇട്ടിട്ടുണ്ട്. പൃഥ്വിയുടെയും സുപ്രിയയുടെയും ചിരിയെകുറിച്ചും ചിലര്‍ കമന്‍റിട്ടിട്ടുണ്ട്. നേഹ സക്സേന, മാളവിക മേനോൻ, പാരിസ് ലക്ഷ്മി, സൗമ്യ മേനോൻ, കവിത നായര്‍ തുടങ്ങി നിരവധി താരങ്ങൾ ലൗ റിയാക്ഷനുകളുമായി എത്തിയിട്ടുമുണ്ട്.

പൃഥ്വിയുടെ ഭ്രമം, കോൾഡ് കേസ്, കുരുതി, കടുവ തുടങ്ങി നിരവധി സിനിമകളാണ് പുറത്തിറങ്ങാനായിരിക്കുന്നത്. കോള്‍ഡ് കേസ് ഒടിടി റിലീസായെത്തുമെന്നും സൂചനയുണ്ട്. അടുത്തിടെ ലക്ഷദ്വീപ് വിഷയത്തിൽ പ്രതികരിച്ചതിന് പൃഥ്വിരാജിനെതിരെ സൈബർ ആക്രമണവും നടന്നിരുന്നു. എന്നാൽ പൃഥ്വിക്ക് പിന്തുണ നൽകി നിരവധി താരങ്ങളും ആരാധകരും രംഗത്തെത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/2621/borrowed-or-adopted-fans-comment-on-the-film)