---
title: "ടിക് ടോക് താരം അമ്പിളിയുടെ രാത്രി ചാറ്റ് ഇങ്ങനെ..."
english_title: "Ambili's night chat is like this ..."
publisher: "moviemax.in"
canonical_url: "https://moviemax.in/news/2620/ambilis-night-chat-is-like-this"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60c6f6c3ea83f_ambili.jpg"
keywords: []
---

# ടിക് ടോക് താരം അമ്പിളിയുടെ രാത്രി ചാറ്റ് ഇങ്ങനെ...

> **Lead Summary:** ടിക് ടോക് താരം അമ്പിളി എന്ന വിഘ്നേഷ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണി ആക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സെന്റി മെന്റൽ വീഡിയോകളിലൂടെ ആരാധക ശ്രദ്ധ നേടിയ അമ്പിളിയ്ക്ക് സൗഹൃദം നടിച്ച് പെൺകുട്ടികളോട് ചാറ്റ് ചെയ്യുകയാണ് ശീലം.

## Article Content

ടിക് ടോക് താരം അമ്പിളി എന്ന വിഘ്നേഷ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണി ആക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സെന്റി മെന്റൽ വീഡിയോകളിലൂടെ ആരാധക ശ്രദ്ധ നേടിയ അമ്പിളിയ്ക്ക് സൗഹൃദം നടിച്ച് പെൺകുട്ടികളോട് ചാറ്റ് ചെയ്യുകയാണ് ശീലം.

രാത്രികളിൽ ഭർത്താവിനെയും ഭാര്യയെയും പോലെ ചാറ്റ് ചെയ്യുന്നതാണ് അമ്പിളിയ്ക്ക് ഇഷ്ടം. ഇങ്ങനെയുള്ള അശ്ളീല ചാറ്റുകൾ നിരവധി പെൺകുട്ടികളുമായി അമ്പിളി നടത്തിയിട്ടുണ്ടെന്നാണ് സൂചന.പെൺകുട്ടിയുടെ വീട്ടിലും വീട്ടുകാർ അറിയാതെയും അമ്പിളി സ്ഥിരമായി പോകാറുണ്ടായിരുന്നു.

വിവാഹം കഴിക്കാമെന്നു വാഗ്ദാനം നൽകിയാണ് പെൺകുട്ടിയെ അമ്പിളി ചൂഷണം ചെയ്തത്.വയറു വേദനയെ തുടർന്ന് ആശുപത്രിൽ എത്തിച്ചപ്പോഴാണ് പെൺകുട്ടി ഗർഭിണിയാണെന്ന് വീട്ടുകാർ മനസിലാക്കിയത്.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അമ്പിളിയെ കുറിച്ചു വിവരങ്ങൾ ലഭിച്ചത്.

സംഭവം പുറത്തായതോടെ അമ്പിളി വിദേശത്തേക്ക് പോകാനായി ബന്ധു വീട്ടിൽ ഒളിവിൽ കഴിയവെയാണ് പോലീസ് പിടിയിലായത്. പാസ്പോർട്ടിന് അപേക്ഷിച്ച് കാത്തിരിക്കുകയായിരുന്നു അമ്പിളിയെ അതിവിദഗ്ധമായി ആണ് പോലീസ് പിടികൂടിയത്. പാസ്പോർട്ട് വെരിഫിക്കേഷന് വേണ്ടി പോലീസ് സ്റ്റേഷനിൽ എത്തണമെന്ന് അമ്പിളിയുടെ അച്ഛനെ പോലീസ് അറിയിച്ചിരുന്നു. ഈ വിവരം അറിയിക്കാൻ അമ്പിളി ഒളിവിൽ കഴിഞ്ഞിരുന്ന വീട്ടിലേക്ക് അമ്പിളിയുടെ അച്ഛൻ പോവുകയും അച്ഛനെ നിരീക്ഷിച്ച് പോലീസ് പിന്നാലെ ചെല്ലുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/2620/ambilis-night-chat-is-like-this)