---
title: "ചാർമിളയെ പ്രണയിച്ച് വഞ്ചിച്ചുപോയെന്ന വിമർശനത്തില്‍ മറുപടിയുമായി ബാബു ആന്റണി"
english_title: "Babu Antony responds to criticism that he cheated on Charmila by falling in love with her"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2618/babu-antony-responds-to-criticism-that-he-cheated-on-charmila-by-falling-in-love-with-her"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60c6ebe7c8ba0_.jpg"
keywords: []
---

# ചാർമിളയെ പ്രണയിച്ച് വഞ്ചിച്ചുപോയെന്ന വിമർശനത്തില്‍ മറുപടിയുമായി ബാബു ആന്റണി

> **Lead Summary:** ചാർമിളയെ പ്രണയിച്ച് വഞ്ചിച്ചുപോയെന്ന വിമർശനത്തില്‍ മറുപടിയുമായി ബാബു ആന്റണി. താരം സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിനു താഴെയാണ് ചാർമിളയെ പരാമർശിച്ച് കമന്റ് വന്നത്. ‘ചാർമിളയെ തേച്ചപ്പോൾ താങ്കളോടുള്ള ഇഷ്ടം കുറഞ്ഞു’, എന്നായിരുന്നു സിദ്ദിഖ് മുഹമ്മദ് എന്ന ആളുടെ കമന്റ്.

## Article Content

ചാർമിളയെ പ്രണയിച്ച് വഞ്ചിച്ചുപോയെന്ന വിമർശനത്തില്‍ മറുപടിയുമായി ബാബു ആന്റണി. താരം സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിനു താഴെയാണ് ചാർമിളയെ പരാമർശിച്ച് കമന്റ് വന്നത്. ‘ചാർമിളയെ തേച്ചപ്പോൾ താങ്കളോടുള്ള ഇഷ്ടം കുറഞ്ഞു’, എന്നായിരുന്നു സിദ്ദിഖ് മുഹമ്മദ് എന്ന ആളുടെ കമന്റ്.

> ഇത്തരം കഥകൾ പറഞ്ഞയാളെ അടുത്ത് പരിചയമുണ്ടോ എന്ന് സിദ്ദിഖിനോട് തിരിച്ചുചോദിച്ച ബാബു ആന്റണി തന്നോട് സദയം പൊറുക്കുവാനും ആവശ്യപ്പെടുന്നു.സിദ്ദിഖിന്റെ ചോദ്യം: ‘നിങ്ങളെ ഒരുപാട് ഇഷ്ടപെട്ട ഒരു കുട്ടികാലം എനിക്കും ഉണ്ടായിരുന്നു. ചാർമിളയെ താങ്കൾ തേച്ചപ്പോൾ താങ്കളോടുള്ള ഇഷ്ട്ടം കുറഞ്ഞു. കാരണം ആ കാലത്ത് ബാബു ആന്റണി–ചാര്‍മിള കോംപിനേഷൻ കാണാൻ തന്നെ ഒരു സുഖമായിരുന്നു. ആറടി നീളം ഉള്ള ബാബു ചേട്ടന്റെ കൂടെ 5 അടിയിൽ കുറവ് തോന്നിക്കുന്ന ചാർമിളയെ കാണാൻ തന്നെ ഒരു ഭംഗി ആയിരുന്നു. ഒരു തിരിച്ചുവരവ് ബാബു ചേട്ടന് ഉണ്ടാവട്ടെ എല്ലാ ആശംസകളും".

ബാബു ആന്റണിയുടെ മറുപടി: ‘താങ്കൾക്കു പറഞ്ഞയാളെ അടുത്ത് പരിചയമുണ്ടോ? എന്റെ ജീവിതത്തിന്റെ നീളും കുറഞ്ഞേനെ. അതുകൊണ്ട് ഇപ്പോഴും ജീവിച്ചിരിക്കുന്നു. സ്നേഹമുണ്ടെങ്കിൽ അതിൽ സന്തോഷിക്കുക. ജീവിച്ചിരുന്നാൽ അല്ലേ ആരാധനയും പടവും ഒക്കെ ഉണ്ടാവുകയുള്ളൂ. സദയം പൊറുക്കുക.’

### Related Links & Sources
- [Original Story Source](https://moviemax.in/news/2618/babu-antony-responds-to-criticism-that-he-cheated-on-charmila-by-falling-in-love-with-her)