---
title: "നമിത പ്രമോദിനു വേണ്ടി കൊറിയോഗ്രാഫി ചെയ്ത് മീനാക്ഷി"
english_title: "Meenakshi choreographed for Namitha Pramod"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2616/meenakshi-choreographed-for-namitha-pramod"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60c6e210ed61f_.jpg"
keywords: []
---

# നമിത പ്രമോദിനു വേണ്ടി കൊറിയോഗ്രാഫി ചെയ്ത് മീനാക്ഷി

> **Lead Summary:** നടി നമിത പ്രമോദിനു വേണ്ടി കൊറിയോഗ്രാഫി ചെയ്ത് നടൻ ദിലീപിന്റെ മകൾ മീനാക്ഷി. നമിത സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഡാന്‍സ് വീഡിയോ ചുരുങ്ങിയ സമയത്തിനകം വൈറലായി. ‘ഗുരു’ എന്ന ഹിന്ദി ചിത്രത്തിലെ ‘തേരേ ബിനാ...’ എന്ന പാട്ടിനൊപ്പമാണ് നമിത ചുവടുവച്ചത്.

## Article Content

നടി നമിത പ്രമോദിനു വേണ്ടി കൊറിയോഗ്രാഫി ചെയ്ത് നടൻ ദിലീപിന്റെ മകൾ മീനാക്ഷി. നമിത സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഡാന്‍സ് വീഡിയോ ചുരുങ്ങിയ സമയത്തിനകം വൈറലായി. ‘ഗുരു’ എന്ന ഹിന്ദി ചിത്രത്തിലെ ‘തേരേ ബിനാ...’ എന്ന പാട്ടിനൊപ്പമാണ് നമിത ചുവടുവച്ചത്.

[https://www.instagram.com/p/CQBQVd_p5fc/?utm_source=ig_web_copy_link](https://www.instagram.com/p/CQBQVd_p5fc/?utm_source=ig_web_copy_link)

ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായ വീഡിയോയ്ക്കു മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. അഖിതയാണ് നമിതയുടെ ഡാൻസ് വീഡിയോ ചിത്രീകരിച്ചത്. മീനാക്ഷിയാണ് തനിക്കു വേണ്ടി നൃത്തസംവിധാനം നിർവഹിച്ചതെന്ന് നമിത പ്രമോദ് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.

നമിതയും മീനാക്ഷിയും വളരെ അടുത്ത സുഹൃത്തുക്കളാണ്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ ചർച്ചയാകാറുണ്ട്. നമിതയുടെയും മീനാക്ഷിയുടെയും സുഹൃത്തും നാദിർഷയുടെ മകളുമായ ആയിഷയുടെ വിവാഹസൽക്കാരത്തിന് ഇരുവരും ചേർന്നവതരിപ്പിച്ച നൃത്തം വൈറലായിരുന്നു. അടുത്തിടെ മറ്റൊരു ഡാൻസ് വീഡിയോയുമായി മീനാക്ഷി എത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/2616/meenakshi-choreographed-for-namitha-pramod)