---
title: " എഡ്മിഡ്‌സ് കുഴഞ്ഞു വീണപ്പോള്‍ ആര്യന്‍ ഖാന്‍ ചിരിച്ചു; വീഡിയോ"
english_title: "Aryan Khan laughed when Edmidus collapsed; Video"
publisher: "moviemax.in"
canonical_url: "https://moviemax.in/news/26136/aryan-khan-laughed-when-edmidus-collapsed-video"
published_at: "2022-02-13T10:57:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62089729e4492_aryan.jpg"
keywords: []
---

#  എഡ്മിഡ്‌സ് കുഴഞ്ഞു വീണപ്പോള്‍ ആര്യന്‍ ഖാന്‍ ചിരിച്ചു; വീഡിയോ

> **Lead Summary:** ഐ പി എല്‍ താരലേലത്തിനിടെ ലേലം നിയന്ത്രിച്ചിരുന്ന ഹ്യൂ എഡ്മിഡ്‌സ് കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ഏതാനും നേരത്തേക്ക് ലേല നടപടികള്‍ നിര്‍ത്തിവച്ചിരുന്നു. ഇതിന് ശേഷം വേദി വിട്ട എഡ്മിഡ്‌സിന് പകരം ക്രിക്കറ്റ് കമന്റേറ്റര്‍ ചാരു ശര്‍മ്മയാണ് ലേല നടപടികള്‍ നടത്തിയത്.

## Article Content

ഐ പി എല്‍ താരലേലത്തിനിടെ ലേലം നിയന്ത്രിച്ചിരുന്ന ഹ്യൂ എഡ്മിഡ്‌സ് കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ഏതാനും നേരത്തേക്ക് ലേല നടപടികള്‍ നിര്‍ത്തിവച്ചിരുന്നു. ഇതിന് ശേഷം വേദി വിട്ട എഡ്മിഡ്‌സിന് പകരം ക്രിക്കറ്റ് കമന്റേറ്റര്‍ ചാരു ശര്‍മ്മയാണ് ലേല നടപടികള്‍ നടത്തിയത്.

എന്നാല്‍ ഇപ്പോഴിതാ സോഷ്യല്‍മീഡിയയില്‍ പരക്കുന്നത് മറ്റൊരു കാര്യമാണ് എഡ്മിഡ്‌സ് കുഴഞ്ഞുവീഴുന്ന അവസരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ പ്രതിനിധീകരിച്ച് ലേലത്തില്‍ പങ്കെടുത്ത ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ചിരിച്ചുകൊണ്ട് ഇരിക്കുന്ന വീഡിയോയാണ് പ്രചരിക്കുന്നത്.

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ആര്യന്‍ ഖാന്‍ ചിരിച്ചു എന്ന തരത്തില്‍ പ്രചരിക്കുന്ന വീഡിയോ യഥാര്‍ത്ഥമല്ലെന്നും മറിച്ച് രണ്ട് ഭാഗങ്ങളായി എടുത്ത വീഡിയോ എഡിറ്റ് ചെയ്ത് ചേര്‍ത്തതാണെന്നും കണ്ടെത്തിയിട്ടുണ്ട്. എഡ്മിഡ്‌സ് കുഴഞ്ഞു വീഴുമ്പോള്‍ ആര്യന്‍ ഖാനും സഹോദരി സുഹാനയും ടെന്‍ഷനായി നോക്കുന്ന വീഡിയോ പുറത്തു വന്നിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/26136/aryan-khan-laughed-when-edmidus-collapsed-video)