---
title: "ചെമ്പന്‍ വിനോദിനെതിരെ സോഷ്യല്‍ മീഡിയയില്‍ മോശം കമന്റുകള്‍; പോസ്റ്റ് ഡിലീറ്റ് ചെയ്ത് താരം"
english_title: "Bad comments against copper entertainment; Delete post and star"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2610/bad-comments-against-copper-entertainment-delete-post-and-star"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60c44c76b67b2_.jpg"
keywords: []
---

# ചെമ്പന്‍ വിനോദിനെതിരെ സോഷ്യല്‍ മീഡിയയില്‍ മോശം കമന്റുകള്‍; പോസ്റ്റ് ഡിലീറ്റ് ചെയ്ത് താരം

> **Lead Summary:** മലയാള സിനിമയിലെ മുന്‍നിര താരങ്ങളിലൊരാളാണ് ചെമ്പന്‍ വിനോദ് ജോസ്. നായകനായും വില്ലനായും സഹതാരമായുമെല്ലാം ചെമ്പന്‍ അഭിനയിച്ചിട്ടുണ്ട്. കോമഡിയും വില്ലത്തരവും സെന്റിമെന്‍സുമെല്ലാം ഒരുപോലെ ചെയ്ത് കൈയ്യടി നേടാന്‍ ചെമ്പന്‍ വിനോദിന് സാധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന താരമായി ചുരുങ്ങിയ സമയം കൊണ്ട് തന്നെ ചെമ്പന്‍ മാറിയിട്ടുണ്ട്. അഭിനയത്തില്‍ മാത്രമല്ല തിരക്കഥയിലും തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട് ചെമ്പന്‍ വിനോദ്.

## Article Content

മലയാള സിനിമയിലെ മുന്‍നിര താരങ്ങളിലൊരാളാണ് ചെമ്പന്‍ വിനോദ് ജോസ്. നായകനായും വില്ലനായും സഹതാരമായുമെല്ലാം ചെമ്പന്‍ അഭിനയിച്ചിട്ടുണ്ട്. കോമഡിയും വില്ലത്തരവും സെന്റിമെന്‍സുമെല്ലാം ഒരുപോലെ ചെയ്ത് കൈയ്യടി നേടാന്‍ ചെമ്പന്‍ വിനോദിന് സാധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന താരമായി ചുരുങ്ങിയ സമയം കൊണ്ട് തന്നെ ചെമ്പന്‍ മാറിയിട്ടുണ്ട്. അഭിനയത്തില്‍ മാത്രമല്ല തിരക്കഥയിലും തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട് ചെമ്പന്‍ വിനോദ്.

സോഷ്യല്‍ മീഡിയയിലും സജീവമായി ഇടപെടുന്ന താരമാണ് ചെമ്പന്‍. കഴിഞ്ഞ ദിവസം ചെമ്പന്‍ വിനോദ് പങ്കുവച്ചൊരു ചിത്രം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ താരത്തിനെതിരെ വളരെ മോശം കമന്റുകളാണ് ഈ ചിത്രത്തിന് കീഴെ വന്നിരുന്നത്. കഴിഞ്ഞ ദിവസം പുഴക്കരയില്‍ നില്‍ക്കുന്ന തന്റെ ചിത്രം ചെമ്പന്‍ വിനോദ് പങ്കുവച്ചിരുന്നു. ഇതിനെതിരെ വളരെ മോശം പ്രതികരണങ്ങളായിരുന്നു സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിച്ചത്.

താരത്തിനെതിരെ വ്യക്തി അധിക്ഷേപങ്ങളും മോശം പദപ്രയോഗങ്ങളുമെല്ലാം ഉണ്ടായിരുന്നു. എന്തായാലും തന്റെ ചിത്രം ചെമ്പന്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും പിന്‍വലിച്ചിട്ടുണ്ട്. താന്‍ ചിത്രം പിന്‍വലിച്ചതിന്റെ കാരണം ചെമ്പന്‍ വിനോദ് വ്യക്തമാക്കിയിട്ടില്ല. ഇതിനിടെ നിരവധി പേരാണ് ചെമ്പന്‍ വിനോദിന് പിന്തുണയുമായി സോഷ്യല്‍ മീഡിയയിലെത്തിയിരിക്കുന്നത്. ഒരാളെ ശാരീരികമായി അപമാനിക്കുന്നത് ശരിയല്ലെന്ന് അവര്‍ പറയുന്നു.

ഇരുണ്ട നിറമുള്ളവര്‍ക്ക് രോമവളര്‍ച്ചയും വലുപ്പവും കൂടുതലാണെങ്കില്‍ മലയാളിയ്ക്ക് അയാള്‍ കരടിയും മുടിയും താടിയും വളര്‍ത്തിയാല്‍ കാട്ടാളനുമാകുമെന്നും മലയാളി അത്ര പൊളിയല്ലെന്നും സോഷ്യല്‍ മീഡിയ പറയുന്നു. എന്നാല്‍ ഇതേ മലയാളി തന്നെ പിന്നീട് തനിക്ക് കറുപ്പെന്നോ വെളുപ്പെന്നോ ഇല്ലെന്ന് പറയുമെന്നും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നു. ചെമ്പന്‍ വിനോദ് തന്റെ പോസ്റ്റ് പിന്‍വലിച്ചുവെങ്കിലും സ്‌ക്രീന്‍ഷോട്ടുകള്‍ പങ്കുവച്ചു കൊണ്ട് നിരവധി പേര്‍ പിന്തുണയുമായെത്തുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/2610/bad-comments-against-copper-entertainment-delete-post-and-star)