---
title: " 'ഭീഷ്മപർവ്വം' പുതിയ പോസ്റ്റർ പുറത്ത് "
english_title: "'Bhishmaparvam' new poster is out"
publisher: "moviemax.in"
canonical_url: "https://moviemax.in/news/26099/bhishmaparvam-new-poster-is-out"
published_at: "2022-02-12T22:56:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6207ee3b03a47_bheshmA.jpg"
keywords: []
---

#  'ഭീഷ്മപർവ്വം' പുതിയ പോസ്റ്റർ പുറത്ത് 

> **Lead Summary:** പ്രഖ്യാപന സമയം മുതൽ പ്രേക്ഷക ശ്രദ്ധനേടിയ മമ്മൂട്ടി ചിത്രമാണ് 'ഭീഷ്മപർവ്വം'. അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസറിന് വൻ വരവേൽപ്പായിരുന്നു പ്രേക്ഷകരുടെ ഭാ​ഗത്തുനിന്നും ലഭിച്ചത്. യൂട്യൂബ് ട്രെന്റിം​ഗിൽ ഒന്നാം സ്ഥാനത്താണ് ടീസറിപ്പോൾ.

## Article Content

പ്രഖ്യാപന സമയം മുതൽ പ്രേക്ഷക ശ്രദ്ധനേടിയ മമ്മൂട്ടി ചിത്രമാണ് 'ഭീഷ്മപർവ്വം'. അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസറിന് വൻ വരവേൽപ്പായിരുന്നു പ്രേക്ഷകരുടെ ഭാ​ഗത്തുനിന്നും ലഭിച്ചത്. യൂട്യൂബ് ട്രെന്റിം​ഗിൽ ഒന്നാം സ്ഥാനത്താണ് ടീസറിപ്പോൾ.

ഈ അവസരത്തിൽ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. മമ്മൂട്ടി, നദിയ മൊയ്‌തു, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ തുടങ്ങിയവരെ പോസ്റ്ററിൽ കാണാം.

പങ്കുവച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ പോസ്റ്റർ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. സിനിമയുടെ റിലീസിനായി കാത്തിരിക്കുന്നു, ഈ വർഷത്തെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നാകും ഭീഷ്മപർവ്വം, മമ്മൂട്ടി മാസ് ലെവൽ എന്നൊക്കെയാണ് കമന്റുകൾ.

ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ മൈക്കിൾ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ബിഗ് ബിയുടെ തുടര്‍ച്ചയായ 'ബിലാല്‍' ആണ് ഈ ടീം ചെയ്യാനിരുന്നതെങ്കിലും പിന്നീട് ഭീഷ്‍മ പര്‍വ്വം പ്രഖ്യാപിക്കുകയായിരുന്നു.

തബു, ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, പദ്‍മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ധ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്‍തു, മാല പാര്‍വ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരക്കുന്നത്. അമൽ നീരദും ദേവ്ദത്ത് ഷാജിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ.

### Related Links & Sources
- [Original Story Source](https://moviemax.in/news/26099/bhishmaparvam-new-poster-is-out)