---
title: "രാഘവേട്ടന്റെ 16 - ഉം രാമേശ്വരയാത്രയും ടൈറ്റിൽ പോസ്റ്റർ പുറത്ത് "
english_title: "The title poster of Raghavettan's 16 and Rameshwara Yatra is out"
publisher: "moviemax.in"
canonical_url: "https://moviemax.in/news/26085/the-title-poster-of-raghavettans-16-and-rameshwara-yatra-is-out"
published_at: "2022-02-12T21:40:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6207dca055e12_tagavettan film.jpg"
keywords: []
---

# രാഘവേട്ടന്റെ 16 - ഉം രാമേശ്വരയാത്രയും ടൈറ്റിൽ പോസ്റ്റർ പുറത്ത് 

> **Lead Summary:** > കിരൺസ് പ്രോഡക്ഷൻസിന്റെ ബാനറിൽ ആഷിൻ കിരൺ നിർമ്മിച്ച്‌ സുജിത് എസ് നായർ തിരക്കഥയും സംവിധാനം നിർവ്വഹിക്കുന്ന "രാഘവേട്ടന്റെ 16 ഉം രാമേശ്വരയാത്രയും " എന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ സുരാജ് വെഞ്ഞാറമൂട് - ന്റെ ഓഫീഷ്യൽ പേജിലൂടെ പുറത്തു വിട്ടു.

## Article Content

> കിരൺസ് പ്രോഡക്ഷൻസിന്റെ ബാനറിൽ ആഷിൻ കിരൺ നിർമ്മിച്ച്‌ സുജിത് എസ് നായർ തിരക്കഥയും സംവിധാനം നിർവ്വഹിക്കുന്ന "രാഘവേട്ടന്റെ 16 ഉം രാമേശ്വരയാത്രയും " എന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ സുരാജ് വെഞ്ഞാറമൂട് - ന്റെ ഓഫീഷ്യൽ പേജിലൂടെ പുറത്തു വിട്ടു.

മലയാളത്തിലെ പ്രമുഖ താരങ്ങളും സംവിധായകരും അവരുടെ പേജിൽ പോസ്റ്റർ ഷെയർ ചെയ്തു. ഒരു മരണം നടന്ന ശേഷം ആ വീട്ടിൽ നടക്കുന്ന മറ്റൊരു അപകടം ഹാസ്യത്തിൽ അവതരിപ്പിക്കുന്ന ഈ മുഴുനീള ഹാസ്യ ചിത്രത്തിന്റെ ഷൂട്ടിംഗ് മാർച്ചിൽ തുടങ്ങും.

മലയാളത്തിലെ പ്രശസ്ത താരങ്ങൾ ചിത്രത്തിൽ അഭിനയിക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ഗോപു കിരൺ സദാശിവൻ, ഛായാഗ്രഹണം - ഗൗതം ലെനിൻ, സംഗീതം - റോണി റാഫേൽ .

സംഭാഷണം - സിനു സാഗർ, കല- മനോജ് ഗ്രീൻവുഡ്, പ്രൊജക്റ്റ്‌ കോ-ഓർഡിനേറ്റർ - ഷാജി തിരുമല, പ്രൊഡക്ഷൻ കൺട്രോളർ - എസ് മുരുകൻ.

സാങ്കേതിക സഹായം - അജു തോമസ്, ഡിസൈൻസ് - എസ് കെ ഡി ഡിസൈൻ ഫാക്ടറി , പി ആർ ഓ -അജയ് തുണ്ടത്തിൽ .

### Related Links & Sources
- [Original Story Source](https://moviemax.in/news/26085/the-title-poster-of-raghavettans-16-and-rameshwara-yatra-is-out)