---
title: "സണ്ണി ലിയോണിനോടൊപ്പം ചെമ്പൻ വിനോദ് ജോസ്; 'മച്ചാനേ ഇത് പോരേ അളിയാ' എന്ന് വിനയ് ഫോർ‍ട്ട്"
english_title: "chempan Vinod Jose with Sunny Leone; Vinay Fort said, "
publisher: "moviemax.in"
canonical_url: "https://moviemax.in/news/2602/chempan-vinod-jose-with-sunny-leone-vinay-fort-said-machaneith-pore-alia"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60c309b96cf6a_jose.jpg"
keywords: []
---

# സണ്ണി ലിയോണിനോടൊപ്പം ചെമ്പൻ വിനോദ് ജോസ്; 'മച്ചാനേ ഇത് പോരേ അളിയാ' എന്ന് വിനയ് ഫോർ‍ട്ട്

> **Lead Summary:** നിരവധി ബോളിവുഡ് സിനിമകളിലൂടെ ശ്രദ്ധ നേടിയിട്ടുണ്ടെങ്കിലും മമ്മൂട്ടി ചിത്രം മധുരരാജയിലെ മോഹമുന്തിരിയിലൂടെ മലയാളികൾ നെഞ്ചോടുചേർ‍ത്ത ബോളിവുഡ് സുന്ദരിയാണ് സണ്ണി ലിയോൺ. മധുരരാജയ്ക്ക് ശേഷം രംഗീല, ഷീറോ തുടങ്ങിയ മലയാളം സിനിമകളിൽ അഭിനയിക്കാനായി സണ്ണി കരാറായിട്ടുമുണ്ട്. ഷീറോയുടെ ചിത്രീകരണത്തിനായി ഇടയ്ക്കിടയ്ക്ക് സണ്ണിയും കുടുംബവും കേരളത്തിലെത്തുന്നുമുണ്ട്. ഇപ്പോഴിിതാ സണ്ണി ലിയോണിക്കൊപ്പമുള്ള ഒരു ചിത്രം സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് നടൻ ചെമ്പൻ വിനോദ് ജോസ്.

## Article Content

നിരവധി ബോളിവുഡ് സിനിമകളിലൂടെ ശ്രദ്ധ നേടിയിട്ടുണ്ടെങ്കിലും മമ്മൂട്ടി ചിത്രം മധുരരാജയിലെ മോഹമുന്തിരിയിലൂടെ മലയാളികൾ നെഞ്ചോടുചേർ‍ത്ത ബോളിവുഡ് സുന്ദരിയാണ് സണ്ണി ലിയോൺ. മധുരരാജയ്ക്ക് ശേഷം രംഗീല, ഷീറോ തുടങ്ങിയ മലയാളം സിനിമകളിൽ അഭിനയിക്കാനായി സണ്ണി കരാറായിട്ടുമുണ്ട്. ഷീറോയുടെ ചിത്രീകരണത്തിനായി ഇടയ്ക്കിടയ്ക്ക് സണ്ണിയും കുടുംബവും കേരളത്തിലെത്തുന്നുമുണ്ട്. ഇപ്പോഴിിതാ സണ്ണി ലിയോണിക്കൊപ്പമുള്ള ഒരു ചിത്രം സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് നടൻ ചെമ്പൻ വിനോദ് ജോസ്.

ഉറ്റ സുഹൃത്തുക്കളെ പോലെ പോസ് ചെയ്തു നിൽക്കുന്ന ചിത്രമാണ് ചെമ്പൻ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും പങ്കുവെച്ചിരിക്കുന്നത്. സണ്ണി ലിയോണിനോടൊപ്പം, എ ഗുഡ് സോൾ എന്നാണ് ചെമ്പൻ ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നത്. നിരവധി കമന്‍റുകളും ചിത്രത്തിന് താഴെ വന്നിട്ടുണ്ട്. താരങ്ങളും ആരാധകരും കമന്‍റിട്ടിട്ടുണ്ട്.

റിമ കല്ലിങ്കൽ, വിനയ് ഫോര്‍ട്ട്, മുഹ്‍സിൻ പരാരി, ജിനോ ജോസ് തുടങ്ങി നിരവധിപേരുടെ കമന്‍റുകള്‍ ഇൻസ്റ്റഗ്രാമിൽ വന്നിട്ടുണ്ട്. അതിൽ വിനയ് ഫോർട്ട് നൽകിയിരിക്കുന്ന കമന്‍റാണ് ഏറെ രസകരം. അടുത്തിടെ വൈറലായ കോഴിക്കോട് സ്വദേശി നൈസലിന്‍റെ 'മച്ചാനെ, ഇത് പോരെ അളിയാ' എന്ന വാക്കുകളാണ് വിനയ് കുറിച്ചിരിക്കുന്നത്.

ഇക്കിഗായ് മൂവീസിന്‍റെ ബാനറില്‍ അന്‍സാരി നെക്സ്റ്റല്‍, രവി കിരണ്‍ എന്നിവരൊരുമിച്ച് നിർ‍മ്മിക്കുന്ന ഷീറോ എന്ന മലയാളം ചിത്രത്തിലാണ് സണ്ണി ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ശ്രീജിത്ത് വിജയനാണ് സിനിമ സംവിധാനം ചെയ്യുന്നത്. ചെമ്പനും ചിത്രത്തിന്‍റെ ഭാഗമാണെന്നാണ് ഈ ചിത്രം പുറത്തുവന്നതോടെ ആരാധകർക്കിടയിലെ സംസാരം.

### Related Links & Sources
- [Original Story Source](https://moviemax.in/news/2602/chempan-vinod-jose-with-sunny-leone-vinay-fort-said-machaneith-pore-alia)