ലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് സണ്ണിലിയോൺ. ഒരു കനേഡിയൻ താരമാണെങ്കിലും താരത്തിന് ലോകത്തിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ളത് കേരളത്തിലാണ് എന്നു പറയേണ്ടിവരും. താരം കേരളത്തിൽ വന്നപ്പോൾ ഉണ്ടായ തിരക്ക് നമ്മൾ എല്ലാവരും കണ്ടതാണ്.
അത്രയും തിരക്ക് താരം ലോകത്ത് വേറെ എവിടെ ചെന്നപ്പോഴും ഉണ്ടായിട്ടില്ല. താരവുമായി ബന്ധപ്പെട്ട വരുന്ന വിശേഷങ്ങളെല്ലാം ഇരുകയ്യും നീട്ടിയാണ് മലയാളികൾ സ്വീകരിക്കുന്നത്. ഇപ്പോൾ ഏറ്റവും പുതിയ ഒരു വിശേഷം പങ്കുവെച്ചുകൊണ്ട് എത്തുകയാണ് താരം.

ഇപ്പോൾ താരം പങ്കുവെച്ച ഏറ്റവും പുതിയ വിശേഷമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഇൻസ്റ്റഗ്രാം വഴിയാണ് താരം ഈ കാര്യം എല്ലാം തന്നെ അറിയിച്ചിരിക്കുന്നത്. ധാരാളമാളുകൾ ആണ് ഇപ്പോൾ അഭിനന്ദന പ്രവാഹവും ആയി എത്തുന്നത്. ഡാനിയൽ വെബർ എന്നാണ് സണ്ണിയുടെ ഭർത്താവിൻറെ പേര്. 2011 വർഷത്തിൽ ആണ് ഇരുവരും വിവാഹിതരായത്.
അമേരിക്കൻ സിറ്റിസൺ ആണ് ഇദ്ദേഹം. ഒരു നടനും നിർമ്മാതാവും സംവിധായകനും ഗിറ്റാർ ആർട്ടിസ്റ്റും ആണ് ഡാനിയൽ വെബർ. മൂന്ന് മക്കളാണ് ഇവർക്ക് ഉള്ളത്. നിഷാ വെബർ എന്നാണ് മൂത്ത മകളുടെ പേര്. പിന്നീട് രണ്ട് ആൺകുട്ടികളാണ് ഇവർക്ക് ഉള്ളത്. നോഹ എന്നും ആഷേർ എന്നുമാണ് ഇവരുടെ പേരുകൾ.

മൂത്ത കുട്ടിയെ ഇരുവരും ദത്തെടുത്തത് ആയിരുന്നു. പിന്നീട് വാടകഗർഭപാത്രം വഴിയായിരുന്നു രണ്ടുമക്കൾക്ക് ഇവർ ജന്മം നൽകിയത്. ഇപ്പോൾ ഇവരുടെ പിറന്നാളാണ് എന്ന വാർത്തയാണ് താരം പങ്കുവയ്ക്കുന്നത്. ഇവരുടെ നാലാമത്തെ പിറന്നാൾ ആയിരുന്നു കഴിഞ്ഞ ദിവസം കഴിഞ്ഞു പോയത്. നിരവധി ആളുകളായിരുന്നു ഇരുവർക്കും പിറന്നാൾ ആശംസകൾ നേർന്നു കൊണ്ട് എത്തിയത്.

“നിങ്ങൾ ഇല്ലായിരുന്നുവെങ്കിൽ ഞങ്ങളുടെ ജീവിതം പൂർണമാവില്ലായിരുന്നു” എന്നാണ് സണ്ണി ലിയോൺ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് നൽകിയ ക്യാപ്ഷൻ. ഇത് കേട്ടപ്പോൾ മലയാളികളെല്ലാം കയ്യടിക്കുകയാണ്. മലയാളിക്ക് എല്ലാം തന്നെ ഇത് വലിയ ഒരു അഭിമാന നിമിഷം തന്നെയാണ്.

ഇത്രയും മികച്ച സ്വഭാവത്തിന് ഉടമയും ആയ ഒരു വ്യക്തിക്ക് ലോകത്ത് ഏറ്റവും കൂടുതൽ ആരാധകർ ഉള്ളത് കേരളത്തിലാണ് എന്ന് പറയുന്നത് മലയാളികൾക്ക് എല്ലാം തന്നെ ഒരു അഭിമാന നിമിഷം ആണ് എന്നാണ് മലയാളികൾ തന്നെ പറയുന്നത്.
Content Highlight: Now the latest news shared by Sunilyon is going viral on social media.




































