---
title: "ഒറ്റ പ്രസവത്തിൽ 10 കുഞ്ഞുങ്ങള്‍ ;ഗിന്നസ് റെക്കോർഡിലേക്ക്"
english_title: "10 babies in a single birth; Guinness World Record"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2601/10-babies-in-a-single-birth-guinness-world-record"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60c2fb1c9922c_child.jpg"
keywords: []
---

# ഒറ്റ പ്രസവത്തിൽ 10 കുഞ്ഞുങ്ങള്‍ ;ഗിന്നസ് റെക്കോർഡിലേക്ക്

> **Lead Summary:** ദക്ഷിണാഫ്രിക്കന്‍ വീട്ടമ്മ ഒറ്റ പ്രസവത്തില്‍ 10 കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയതായി റിപ്പോര്‍ട്ട്. 37കാരിയായ ഗോസിയാമെ തമാരാ സിതോള്‍ ആണ് ഈ അവകാശവാദവുമായി രംഗത്തെത്തിയത്. ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ച ശേഷം ലോക റെക്കോര്‍ഡായി പ്രഖ്യാപിക്കുമെന്ന് ഗിന്നസ് ബുക്ക് അധികൃതര്‍ പറഞ്ഞു.

## Article Content

ദക്ഷിണാഫ്രിക്കന്‍ വീട്ടമ്മ ഒറ്റ പ്രസവത്തില്‍ 10 കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയതായി റിപ്പോര്‍ട്ട്. 37കാരിയായ ഗോസിയാമെ തമാരാ സിതോള്‍ ആണ് ഈ അവകാശവാദവുമായി രംഗത്തെത്തിയത്. ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ച ശേഷം ലോക റെക്കോര്‍ഡായി പ്രഖ്യാപിക്കുമെന്ന് ഗിന്നസ് ബുക്ക് അധികൃതര്‍ പറഞ്ഞു.

37–കാരിയായ ഗോസിയമെ തമാര സിതോളാണ് അപൂർവ നേട്ടത്തിന് ഉടമയായിരിക്കുന്നത്. 37–കാരിയായ ഗോസിയമെ 7 ആൺകുട്ടികൾക്കും മൂന്ന് പെൺകുട്ടികൾക്കുമാണ് ജന്മം നൽകിയിരിക്കുന്നത. നേരത്തെ തന്നെ ഇരട്ടക്കുട്ടികളുടെ അമ്മയുമാണ് ഇവർ.ഇവർക്ക് ആറു വയസ്സ് ഉള്ള ഇരട്ട കുട്ടികൾ ഉണ്ട്.ഇവർ ഗർഭ സംബദ്ധമായ ചികിത്സ ഒന്നും നടത്തിയിട്ടില്ല എന്നും പറയുന്നു.

സിസേറിയനിലൂടെയാണ് 10 കുട്ടികളെയും പുറത്തെടുത്തത്. അമ്മയും കുഞ്ഞുങ്ങളും സുഖമായി ഇരിക്കുന്നു വളരെയധികം വികാരാധീനനും സന്തോഷവാനുമാണ് താനിപ്പോഴെന്നാണ് കുട്ടികളുടെ പിതാവ് ടെബോഗോ സോറ്റെറ്റ്സി പറയുന്നത്. ‘ഡെക്യുപ്ലെറ്റ്സ്’ എന്നാണ് ഒറ്റപ്രസവത്തിലുണ്ടാകുന്ന 10 കുട്ടികളെ പറയുന്നത്. സ്വാഭാവികമായ ഗർഭധാരണമാണ് ഇതെന്നാണ് ദമ്പതികൾ അവകാശപ്പെടുന്നത്.

എന്നാൽ ആശുപത്രി അധികൃതരുടെ പ്രതികരണം ഒന്നും ലഭിക്കാത്തത് കൊണ്ട് അത് ഉറപ്പിക്കാനാകില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ മാസമാണ് മാലി യുവതി ഹാലിമ സിസ്സെ 9 കുട്ടികളെ പ്രസവിച്ച് റെക്കോർഡ് നേടിയത്. ഇപ്പോൾ ഹാലിമയുടെ റെക്കോർഡാണ് ഗോസിയമെ ഭേദിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/2601/10-babies-in-a-single-birth-guinness-world-record)