---
title: "മൾട്ടിസ്റ്റാർ ചിത്രവുമായി വേണു; മഞ്ജു വാര്യരും പൃഥ്വിയും വീണ്ടും ഒന്നിച്ച് "
english_title: "Venu with multistar film; Manju Warrier and Prithviraj reunite"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2600/venu-with-multistar-film-manju-warrier-and-prithviraj-reunite"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60c2f68f80791_.jpg"
keywords: []
---

# മൾട്ടിസ്റ്റാർ ചിത്രവുമായി വേണു; മഞ്ജു വാര്യരും പൃഥ്വിയും വീണ്ടും ഒന്നിച്ച് 

> **Lead Summary:** മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങള്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രമാണെങ്കില്‍ അതിഥി താരമായെത്താനും യുവതാരങ്ങള്‍ തയ്യാവാറുണ്ട്. ലൂസിഫറിന് ശേഷം പൃഥ്വിരാജും മഞ്ജു വാര്യരും വീണ്ടും ഒരുമിക്കുകയാണെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഛായാഗ്രാഹകനും സംവിധായകനുമായ വേണുവാണ് ലേഡി സൂപ്പര്‍ സ്റ്റാറിനേയും യുവതാരത്തേയും ഒരുമിപ്പിക്കുന്നത്. ഇവരെക്കൂടാതെ ആസിഫ് അലി, അന്ന ബെന്‍ തുടങ്ങിയവരും ചിത്രത്തിനായി അണിനിരക്കുന്നുണ്ടെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.

## Article Content

മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങള്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രമാണെങ്കില്‍ അതിഥി താരമായെത്താനും യുവതാരങ്ങള്‍ തയ്യാവാറുണ്ട്. ലൂസിഫറിന് ശേഷം പൃഥ്വിരാജും മഞ്ജു വാര്യരും വീണ്ടും ഒരുമിക്കുകയാണെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഛായാഗ്രാഹകനും സംവിധായകനുമായ വേണുവാണ് ലേഡി സൂപ്പര്‍ സ്റ്റാറിനേയും യുവതാരത്തേയും ഒരുമിപ്പിക്കുന്നത്. ഇവരെക്കൂടാതെ ആസിഫ് അലി, അന്ന ബെന്‍ തുടങ്ങിയവരും ചിത്രത്തിനായി അണിനിരക്കുന്നുണ്ടെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.

ഫെഫ്കയുടെ പിന്തുണയോടെയാണ് സിനിമ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ജി ആര്‍ ഇന്ദുഗോപന്റെ ശംഖുമുഖി എന്ന കഥയെ അടിസ്ഥാനമാക്കിയാണ് വേണു സിനിമയൊരുക്കുന്നത്. ഇമോഷണല്‍ ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നത്. സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

മഞ്ജു വാര്യരുടെ കരിയറിലെ മികച്ച സിനിമകളിലൊന്നായ ദയ സംവിധാനം ചെയ്തത് വേണുവായിരുന്നു. അദ്ദേഹം സംവിധാനം ചെയ്ത ആദ്യ ചിത്രം കൂടിയായിരുന്നു ഇത്. പാര്‍വതിയും ആസിഫ് അലിയും ഒരുമിച്ച് അഭിനയിച്ച ആന്തോളജി സീരീസില്‍ രാച്ചിയമ്മ സംവിധാനം ചെയ്തത് വേണുവായിരുന്നു. മുന്നറിയിപ്പ്, കാര്‍ബണ്‍ ഈ സിനിമകള്‍ സംവിധാനം ചെയ്തതും വേണുവാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/2600/venu-with-multistar-film-manju-warrier-and-prithviraj-reunite)