എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ; ഭാവനയെ ആശ്വസിപ്പിച്ച് മഞ്ജു വാര്യർ

എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ; ഭാവനയെ  ആശ്വസിപ്പിച്ച് മഞ്ജു വാര്യർ
2022-02-12T13:59:00 | By Susmitha Surendran

'നമ്മൾ ' എന്ന മലയാള സിനിമയിലൂടെ അഭിനയരംഗത്തേക്ക് കടന്നു വന്ന താരമാണ് ഭാവന. അന്നു മുതൽ താരത്തെ പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ടതാണ് . നമ്മൾ എന്ന സിനിമയ്ക്ക് ശേഷം നല്ല നല്ല ഒരുപാട് സിനിമയുടെ ഭാഗമാകാൻ താരത്തിന് സാധിച്ചിട്ടുണ്ട് .

താരത്തിന്റെ സിനിമകൾ എല്ലാം തന്നെ ആരാധകർ വളരെ ആകാംക്ഷയോടെയാണ് സ്വീകരിക്കാറുള്ളത് . എന്നാൽ താരത്തിന്റെ വിവാഹം കഴിഞ്ഞതോടെ താരം മലയാള സിനിമയിൽ നിന്നും വിട്ടു നിന്നിരിക്കുകയാണ് .



എന്നാൽ ഭാവന ചെറിയ സമയം കൊണ്ട് തന്നെ തെന്നിന്ത്യൻ സിനിമ ലോകത്തും തന്റേതായ സ്ഥാനം ഉറപ്പിച്ചു. ഇപ്പോൾ കന്നഡയിലെ മുൻനിര നായികമാരിൽ ഒരാളാണ് ഭാവന. കന്നഡ നിർമ്മാതാവ് നവീനെയാണ് വിവാഹം കഴിച്ചിരിക്കുന്നത് . 

എന്നാൽ ഇപ്പോഴിതാ താരത്തിന്റെ ഒരു അഭിമുഖം കൂടി ശ്രദ്ധിക്കപ്പെടുന്നുണ്ട്. താരങ്ങളുടെ സൗഹൃദങ്ങൾ പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയാവാറുണ്ട്. സിനിമ വിശേഷങ്ങളെക്കാളും ഇവരുടെ സൗഹൃദ വിശേഷങ്ങളാണ് സിനിമ കോളങ്ങളിൽ കൂടുതൽ വൈറലാവാറുള്ളത്.

പ്രേക്ഷകർക്കും ഇത് അറിയാൻ വലിയ താൽപര്യമാണ്. മലയാള സിനിമയിലെ ഏറ്റവും അടുത്ത സുഹൃത്തുക്കളാണ് ഭാവനയും മഞ്ജു വാര്യരും സംയുക്ത വർമ്മയും. സിനിമയ്ക്ക് അപ്പുറത്താണ് ഇവരുടെ സൗഹൃദം. തിരക്കുകൾക്കിടയിലും ഒന്നിച്ച് ചേരാനും സന്തോഷങ്ങൾ പങ്കുവെയ്ക്കാനുമൊക്കെ സമയം കണ്ടെത്താറുണ്ട്.



 മുൻപ്  നൽകിയ ഒരു അഭിമുഖത്തിൽ മലയാളത്തിൽ നിന്ന് മാറി നിൽക്കുന്നതിനെ കുറിച്ച് താരം പറഞ്ഞിരുന്നു. പൃഥ്വിരാജ് ചിത്രമായ ആദം ജോണിലാണ് നടി ഏറ്റവും ഒടുവിൽ അഭിനയിച്ചത്. ' മലയാള സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് ബോധപൂര്‍വ്വമാണെന്നാണ് ഭാവന അന്ന് പറഞ്ഞത്. തന്റെ തീരുമാനമാണ് മലയാള സിനിമകള്‍ കുറച്ച് കാലത്തേക്ക് ചെയ്യുന്നില്ല എന്നത്.

അതെന്റെ മനസമാധാനത്തിന് കൂടി വേണ്ടിയാണ്. ഇപ്പോള്‍ കന്നടയില്‍ മാത്രം കേന്ദ്രീകരിച്ച് സിനിമകള്‍ ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നതെന്നായിരുന്നു ഭാവന പറഞ്ഞത്. മലയാള സിനിമയിൽ സജീവമല്ലെങ്കിലും പ്രേക്ഷകരുമായി വളരെ അടുത്ത ബന്ധമാണ് ഭാവനയ്ക്കുള്ളത്. തിരിച്ചും അങ്ങനെ തന്നെയാണ്. മിനിസ്ക്രീൻ ഷോകളിലും മറ്റും അതിഥിയായി ഭാവന എത്താറുണ്ട്.



കൂടാതെ സോഷ്യൽ മീഡിയയിലും സജീവമാണ്. തന്റേയും കുടുംബത്തിന്റേയും വിശേഷങ്ങളും സന്തോഷങ്ങളുമെല്ലാം നടി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇത് മലയാളി പ്രേക്ഷകരുടെ ഇടയിൽ വൈററൽ ആകാറുമുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത് ഭാവന പങ്കുവെച്ച ഒരു പോസ്റ്റാണ്. സൗഹൃദത്തിന് അത്രയധികം വില കൊടുക്കുന്ന നടി കൂട്ടുകാരുമൊത്തുള്ള യാത്രയെ കുറിച്ചുള്ള ആഗ്രഹമാണ് പങ്കുവെച്ചിരിക്കുന്നത്.

''താനും സുഹൃത്തുക്കളും ചേർന്ന് നൂറോളം യാത്രകൾ പ്ലാൻ ചെയ്തുവെന്നും എന്നാൽ ഒന്നും പോലും നടന്നില്ല എന്നായിരുന്നു ഭാവനയുടെ വാക്കുകൾ. ചിരിക്കുന്ന ഇമോജിക്കൊപ്പമാണ് താരങ്ങളായ രമ്യ നമ്പീശൻ, ശിൽപ ബാല, മഞ്ജു വാര്യർ, സംയുക്ത വർമ എന്നുവരെ മെൻഷൻ ചെയ്തു കൊണ്ട് പോസ്റ്റ് പങ്കുവെച്ചത്. ഇതിന് ഉഗ്രൻ മറുപടിയുമായി മഞ്ജുവും എത്തിയിരുന്നു.



'' എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ.. എന്നിരുന്നു മഞ്ജുവിന്റെ മറുപടി. താരങ്ങളുടെ കമന്റുകൾ പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായിട്ടുണ്ട്. ഇൻസ്റ്റഗ്രാം സ്റ്റോറിയായി ഭാവന ഇത് പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. മഞ്ജുവിനേയും സംയുക്തയേയും പോലെ തന്നെ ഭാവനയുടെ അടുത്ത സുഹൃത്തുക്കളാണ് രമ്യ നമ്പീശനും ശിൽപ ബാലയും. ഭജ്രം​ഗി 2 ആണ് ഏറ്റവും അവസാനം റിലീസ് ചെയ്ത സിനിമ. എ.ഹർഷ സംവിധാനം ചെയ്ത ചിത്രം അടുത്തിടെയാണ് പ്രദർശനത്തിന് എത്തിയത്.


Content Highlight: What's being discussed on social media right now is a post shared by Bhavana.

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup