---
title: "ക്രിക്കറ്റ് താരം ശ്രീശാന്ത് വീണ്ടും നായകനായി എത്തുന്നു"
english_title: "Cricketer S Sreesanth returns as captain"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2598/cricketer-s-sreesanth-returns-as-captain"
published_at: "2021-10-04T21:49:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60c2f1754b618_sreeshanth.jpg"
keywords: []
---

# ക്രിക്കറ്റ് താരം ശ്രീശാന്ത് വീണ്ടും നായകനായി എത്തുന്നു

> **Lead Summary:** മലയാളി ക്രിക്കറ്റ് താരമായ ശ്രീശാന്ത് നായകനാകുന്ന ബോളിവുഡ് ചിത്രം പട്ടാ ഷൂട്ടിങ്ങിനൊരുങ്ങുന്നു. എൻ എൻ ജി ഫിലിംസിന്റെ ബാനറിൽ നിരുപ് ഗുപ്ത നിർമ്മിക്കുന്ന ബോളിവുഡ് ചിത്രമാണ് 'പട്ടാ'. ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിക്കുന്നത് തെന്നിന്ത്യൻ സംവിധായകൻ ആർ രാധാകൃഷ്ണനാണ്. ആക്ഷനും സംഗീതത്തിനും പ്രാധാന്യമുളള ഒരു പൊളിറ്റിക്കൽ ത്രില്ലറായാണ് പട്ടാ ഒരുക്കുന്നത്. ശ്രീശാന്തിനൊപ്പം ബോളിവുഡിലെ പ്രമുഖ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

## Article Content

മലയാളി ക്രിക്കറ്റ് താരമായ ശ്രീശാന്ത് നായകനാകുന്ന ബോളിവുഡ് ചിത്രം പട്ടാ ഷൂട്ടിങ്ങിനൊരുങ്ങുന്നു. എൻ എൻ ജി ഫിലിംസിന്റെ ബാനറിൽ നിരുപ് ഗുപ്ത നിർമ്മിക്കുന്ന ബോളിവുഡ് ചിത്രമാണ് 'പട്ടാ'. ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിക്കുന്നത് തെന്നിന്ത്യൻ സംവിധായകൻ ആർ രാധാകൃഷ്ണനാണ്. ആക്ഷനും സംഗീതത്തിനും പ്രാധാന്യമുളള ഒരു പൊളിറ്റിക്കൽ ത്രില്ലറായാണ് പട്ടാ ഒരുക്കുന്നത്. ശ്രീശാന്തിനൊപ്പം ബോളിവുഡിലെ പ്രമുഖ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

നിരുപ് ഗുപ്തയാണ് ചിത്രം നിർമ്മിക്കുന്നത്, പ്രകാശ്കുട്ടി ഛായാഗ്രഹണം നിർവ്വഹിക്കുകയും, എഡിറ്റിംഗ് സുരേഷ് യു ആർ എസ് നിർവ്വഹിക്കുകയും ചെയ്തിരിക്കുന്നു. , സുരേഷ് പീറ്റേഴ്സാണ് സംഗീത സംവിധാനം നിർവ്വഹിക്കുന്നത്, രതിൻ രാധാകൃഷ്ണൻ സ്പോട്ട് എഡിറ്റിംഗും കോറിയോഗ്രാഫി ശ്രീധറും കൈകാര്യം ചെയ്തിരിക്കുന്നു, സജയ് മാധവനാണ് കല നിർവ്വഹിക്കുന്നത്, ഷബീർ ഡിസൈൻസ് നിർവ്വഹിക്കുമ്പോൾ പി ആർ ഓ അജയ് തുണ്ടത്തിലാണ്. പട്ടായുടെ ചിത്രീകരണം ഉടൻ ആരംഭിക്കും.

മുൻപും ശ്രീശാന്ത് നായകനായി സിനിമ പുറത്തിറങ്ങിയിരുന്നു. ടീം ഫൈവ് എന്ന ചിത്രത്തിലെ ഗാനരംഗങ്ങളൊക്കെ ഏറെ ശ്രദ്ധ നേടിയിരുന്നു. ശ്രീശാന്തും പ്രശസ്ത ഡാൻസ് റിയാലിറ്റി ഷോ ജേതാവുമായ അന്ന പ്രസാദുമായിരുന്നു ഈ വൈറലായ ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെട്ടത്. നിക്കി ഗല്‍റാണിയായിരുന്നു ചിത്രത്തിലെ നായിക. ആങ്കറും മോട്ടിവേഷണല്‍ സ്പീക്കറും നടിയും മുൻ ബിഗ്ബോസ് താരവും ഇൻ്റർനെറ്റ് സെൻസേഷൻ താരവുമായ പേളി മാണിയും ചിത്രത്തില്‍ ഒരു മുഖ്യ വേഷം കൈകാര്യം ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/2598/cricketer-s-sreesanth-returns-as-captain)